താൾ:34A11415.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 149

എഴുതി അയച്ചിട്ടുമുണ്ടായിരിന്നു. ഇനി ഞാങ്ങൾ നടന്ന പൊരെണ്ട
അവസ്തക്കും എല്ല കാര്യത്തിന്നു കൃപാകടാക്ഷമുണ്ടായിട്ട ഇതിന്റെ ബുദ്ധി
ഉത്തരം എഴുതി വരിക വെണ്ടിയിരിക്കുന്നു എല്ല കാർയ്യത്തിന്ന എജമാനൻ
അവർകളെ കൃപാകടാക്ഷം ഉണ്ടായിട്ട ഞാങ്ങളെയും ഞാങ്ങളെ
കുഞ്ഞികുട്ടികളെയും രക്ഷിച്ചികൊള്ളുകയും വെണം. എന്നാൽ കൊല്ലം 978
ആമത കർക്കടകമാസം 13 നു എഴുതിയത—

234 A

മഹാരാജശ്രി ഞാങ്ങളെ എജമാനൻ കപ്പിത്താൻ അസബ്രൊൻ
സായ്പ അവർകളെ സന്നിധാനങ്ങളിലെക്ക തൊണ്ടൂർ രയരപ്പനും (തൊണ്ടൂർ
രയരപ്പനും) കൂടി എഴുതി ബൊധിപ്പിക്കുന്ന. ഞങ്ങളെ അമ്മൊൻ തൊണ്ടൂർ
ചാത്തു കർക്കടകമാസം 9 നു വസൂരിടെ ദെണ്ണം മുണ്ടായി മരിച്ച പൊകയും
ചെയ്തു. ഇപ്പൊൾ കുംമ്പഞ്ഞി എജമാനന്മാരെ കല്പന ഉണ്ടായിട്ട
കല്പിക്കും പ്രകാരം പ്രയത്നം ചെയ്തു നിക്കെണ്ടതിന ഞങ്ങളെ കാരണ
വന്മാര എല്ലാവരും കൂടി ഞാങ്ങളെ കല്പിച്ച നിശ്ചയിനിപ്പിച്ച പ്രകാര
ത്തിന്നും ഞാങ്ങളെ സങ്കടങ്ങളും നാട്ടവർത്തമാനങ്ങളും സന്നിധാനങ്ങളിൽ
ബൊധിപ്പിക്കണ്ടതിന്ന പഞ്ചസാരനാറാ എന്ന പട്ടരും തെനമ്മങ്ങലൊൻ
അനന്തനും ചെല്ലട്ടൻ കണ്ണകുറുപ്പും എഴുതി അരിയിച്ചിട്ടും മുണ്ടല്ലൊ. മുമ്പെ
ഞാങ്ങളെ ആമ്മൊമൻ ചാത്തുവിന്റെ കൂടി നിക്കുന്ന മെലാളും കുറിച്ചയരും
കുടി നുപ്പത ആളും കുമ്പഞ്ഞി എജമാനന്മാർ കല്പിച്ച വന്ന നൂർ ആളും
പഞ്ചാരനാറ എന്ന പട്ടരും തെനമങ്ങലൊൻ ആനന്തനും ചെല്ലട്ടൻ
കണ്ണകുറുപ്പും ഞാങ്ങൾ എല്ല്യാവരും കുടി കൊണ്ടൂരനാട്ടിൽ തന്നെ
പാർക്കുകയാവിന എനി എല്ലാ കാൎയ്യത്തിന്നും കുമ്പഞ്ഞി കല്പനക്ക
കൃപാകടാക്ഷം ഉണ്ടായിട്ട കല്പന വരുപ്രകാരം നടന്ന കൊള്ളുന്നതുംമുണ്ട.
സായ്പ് അവർകളുടെ കൃപാകടാക്ഷം ഉണ്ടായിട്ട ഞാങ്ങളെയും ഞാങ്ങളെ
കുഞ്ഞികുട്ടികളെയും രക്ഷിച്ചു കൊള്ളുക വെണ്ടിയിരിക്കുന്ന. എന്നാൽ
കൊല്ലം 978 ആമത കർക്കടകമാസം 13 നു എഴുതിയത—

235 A

മഹാരാജശ്രി എജമാനൻ കപ്പിത്താൻ ആസബ്രൊൻ സായ്പ
അവർകളെ സന്നിധാനങ്ങളിലെക്ക പഞ്ചരാ നാറാ എണനും തൊണ്ടൂരര
യിരുവും കുടി എഴുതി അറിയിപ്പിക്കുന്നത. ഇവിട ഉണ്ടാകുന്ന
വർത്തമാനങ്ങൾക്ക ഒക്കെയും എജമാനന്മാരെ സന്നിധാനങ്ങളിൽ ഞാങ്ങൾ
എല്ലാവരും കുടി എഴുതി അയച്ചിട്ടും മുണ്ടല്ലൊ. ഇ മാസം 16 നു കുങ്കനും
കൊമപ്പനും ഒതെനനും മുന്നൂറ ആളും പൊരുറ നിന്ന കുന്നൊത്തിന്റെ
എടവയിൽ വന്ന ...... അവിട നിന്ന നൂറ ആളും കൊമപ്പനും ഒതെനനും കുടി
നമ്മുടെ തൊണ്ടൂർ നാട്ടി .... രകടന്ന കമ്മന പരപ്പരന്ന നാമുന്റെ വീട്ടിൽലും

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/215&oldid=201604" എന്ന താളിൽനിന്ന് ശേഖരിച്ചത്