താൾ:34A11415.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 117

മകരം 3 നു 4 നു ജനവരി 14 നു വന്നത. ഈ ദിവസം തന്നെ പെർപ്പാക്കി
അയച്ചത —

180 B
316 ആമത —
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മരാജാവ അവർകൾ സല്ലാം.
ഇപ്പൊൾ കൊമ്പഞ്ഞി ആളുകൾ കൊട്ടയത്ത കടന്നതിന്റെ ശെഷം
ഇതുംവണ്ണം ഒക്കയും വന്നത. നാം അറിഞ്ഞിട്ടില്ലന്നും നാം അറിയാതെ കണ്ട
വാലിയക്കാരാകുന്നു. ഇതിൻവണ്ണം ചെയ്തതൊന്നും നമുക്ക അതുകൊണ്ട
അബദ്ധം പെണഞ്ഞുവെന്നും ഇക്കാര്യംകൊണ്ട കൊമ്പഞ്ഞി എജമാനന്മാരെ
ാട് എതപ്രകാരമെങ്കിലും വെണ്ടുംവണ്ണം നാം പറഞ്ഞ വെണ്ടും വണ്ണമാക്കി
രാജ്യത്ത ഇരുത്തിക്കൊള്ളണമെന്നും കൊട്ടയത്ത രാജാവ പറഞ്ഞയച്ച
പ്രകാരം ഒരു പട്ടര ഇവിട വന്നു പറഞ്ഞു. എഴുത്ത കൊണ്ടുവന്നിട്ടില്ല. വായി
വാക്ക പറഞ്ഞയച്ചിട്ടെയുള്ളൂ. ഇക്കാര്യം നാം പീലിസായിപ്പവർകൾക്ക
എഴുതി അയച്ച. സായിപ്പവർകൾ എതപ്രകാരം കൽപ്പന കൊടുത്തയക്കു
ന്നെന്നുവെച്ചാൽ അപ്രകാരം പറഞ്ഞയക്കാമെന്ന പറഞ്ഞയക്കുകയും ചെയ്തു.
വിശെഷിച്ചു എതങ്കിലും ഒരു വർത്തമാനം ഉണ്ടായാൽ എഴുതി
അയക്കണമെന്ന സായ്പവർകൾ കണ്ണൂർ വന്നപ്പൊൾ പറഞ്ഞിട്ടുണ്ടല്ലൊ.
അതുകൊണ്ടാകുന്നു എഴുതി അയച്ചത. എന്നാൽ 972 ആമത മകരമാസം 3
നു എഴുതിയത. മകരം 4 നു ജനവരി 14 നു വന്നത. ഈ ദിവസം തന്നെ
പെർപ്പാക്കി അയച്ചത —

181 B
317 ആമത —
രാജശ്രീ വടക്കെ അധികാരീ തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലിസായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി
കൊതവർമ്മരാജാവ അവർകൾ സല്ലാം. മകരമാസം 2 നു സാഹെബ
അവർകൾ എഴുതികൊടുത്തയച്ച കത്ത നമുക്ക വരികയും ചെയ്തു.
കൽപനപ്രകാരം ആളയച്ചവരുത്തി. ഈ ച്ചിലിക്കുട്ടിയാലീന ശിപ്പായികളെ
ഒന്നിച്ച അങ്ങൊട്ട അയച്ചിരിക്കുന്നു. അവൻ അവിട എത്തിയ വർത്തമാന
ത്തിന്ന എഴുതി വരികയും വെണം. ശെഷം സാഹെബ അവർകൾ കൽപന
കൊടുത്ത പ്രകാരം നൊക്കുകയും ചെയ്യാം. എന്നാൽ കൊല്ലം 972 ആമത
മകരമാസം 3 നു എഴുതിയത. മകരം 4 നു ജനവരി 14നു വന്നത. ഈ ദിവസം
തന്നെ പെർപ്പാക്കി അയച്ചത —

182 B
318 ആമത —
രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി കൊതവർമ്മ രാജാവ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/183&oldid=201562" എന്ന താളിൽനിന്ന് ശേഖരിച്ചത്