താൾ:34A11415.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

118 പഴശ്ശി രേഖകൾ

അവർകൾക്ക വടക്കെ അധികാരിതലച്ചെരിതുക്കടിസുപ്രഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾ സല്ലാം. തങ്ങളെ നികിതിപ്പണത്തിന്ന
സഹായിക്കണ്ടതിന നാം ഇപ്പൊൾ കടുത്തനാട്ടിലെക്ക വരുന്നതുകൊണ്ട
എത്രയും ഗുണമായിട്ട ഫലങ്ങൾ വരുത്തെണ്ടതിന്ന എതടത്തായിരിക്കും
എന്ന നമുക്ക എഴുതി അയക്കയും വെണം. തങ്ങളെ മറുപടി ഇവിടെക്ക
എത്തിയ ഉടനെ നമ്മുടെ സാമാനങ്ങൾ അയക്കും എന്നതുകൊണ്ട
താമസിയാതെകണ്ട ഇവിടെക്ക അയക്കയും വെണം. കച്ചെരിയും ആളുകൾ
ഇരിപ്പാനും വീടുകൾ ഉണ്ടാക്കുവാൻ കൽപന കൊടുക്കയും വെണം.
ആയതിന്റെ ചെലവ നാം കൊടുക്കയും ചെയ്യും. വിശെഷിച്ച അപ്രകാരം
ചെയ്താൽ നമുക്ക വളര ഉപകരിച്ചു എന്ന വിശാരിക്കയും ചെയ്യും. എന്നാൽ
കൊല്ലം 972 ആമത മകരമാസം 4 നു ഇങ്ക്ലീശ്ശകൊല്ലം 1797-ആമത ജനവരി 14
നു തലച്ചെരി നിന്നും എഴുതിയത —

183 B
319 ആമത —
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലിസായ്പു അവർകൾ കുറുമ്പ്രനാട്ട ദറൊഗാചന്ദ്രയ്യന എഴുതിയ
കൽപന കത്ത — രാജശ്രീ കുറുമ്പ്രനാട്ട രാജാവർകൾ തന്നെ കൊണ്ട
അന്ന്യായം വെച്ചു എന്ന നികിതികൊടുക്കാതെയിരിക്കുന്നവരെ തടുത്ത
സമയത്ത താക്കീതിയായിട്ട താൻ തടവ തീർക്കുന്നു എന്ന എഴുതി അയക്ക
ആയത. അതുകൊണ്ട ഈയവസ്ഥയിൽ താൻ വിശാരിപ്പാനാകുന്നതുമില്ല.
അതുകൊണ്ട അവരവരുടെ നികിതികൊടുക്കാതെയിരിക്കുന്നവരെ തടവിൽ
നിപ്പിപ്പാൻ രാജശ്രീ കുറുമ്പ്രനാട്ട രാജാവർകൾക്ക അവകാശവും ഉണ്ട.
എന്നാൽ കൊല്ലം 972 ആമത മകരമാസം 4 നു ഇങ്ക്ലീശ്ശകൊല്ലം 1797 ആമത
ജനവരിമാസം 14 നു തലച്ചെരി നിന്നും എഴുതിയ കത്ത ആകുന്നു —

184 B
320 ആമത —
മഹാരാജശ്രീവടക്കെ അധികാരിതലച്ചെരിതുക്കടി സൂപ്പർഡെണ്ടൻ
കൃസ്തപ്പർ പിലിസ്സായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക രണ്ട തറയിൽ
മൊഹസിദാര മധുരായെൻ എഴുതിയെ അരജി. ഇപ്പൊൾ രണ്ട തറയിൽ
നിന്നു കൊല്ലം 972 ആമത നിഗിതി വഹിക്ക മകരമാസം 3 നു വരക്ക
രണ്ടായിരത്ത എഴുന്നുറ്റ മുപ്പത്ത മുന്നെ മുക്കാല ഉറുപ്പികയും പതിനാലറെ
സ്സും തിരുകയും ചെയ്തു. ആയ ഉറുപ്പിക ഒക്കെയും രണ്ട തറെയിലെ
കുടിയാന്മാര മുഖാന്തരം തഹസലിദാര ഗൊപാലയ്യൻ ചൊവ്വക്കാരെൻ
മക്കിക്ക കൊടുക്കയും ചെയ്തു. മുമ്പെ കച്ചെരിക്ക കൊടുത്തയച്ച ഉറുപ്പിക
ഒമ്പതിനായിരത്ത അറുനൂറ്റ ഇരിവത്തെ എട്ടെകാല ഉറുപ്പികയും

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/184&oldid=201564" എന്ന താളിൽനിന്ന് ശേഖരിച്ചത്