താൾ:34A11415.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xvii

ശൊദ്യം ചൊദ്യം
വിശാരം വിചാരം
വിശാരിച്ചു വിചാരിച്ചു
പഴശ്ശി പഴച്ചി
മടിശ്ശീല മടിച്ചീല
കഴറി കയറി
വാഴിച്ചു വായിച്ചു
കഴിതെരി കയിതെരി
കൊഴിത്തമ്പുരാൻ കൊയിത്തമ്പുരാൻ
വെലം ബലം
വങ്കാളത്ത ബങ്കാളത്ത
വെടി ബെടി
മകൻ മഹൻ
വക വഹ

ഞെരിക്കും — ജെരിക്കം, വിചാരിക്ക—വിജാരിക്ക, ദൊശം — ദൊഷം,
കാണ്മാൻ —കാമാൻ—കമ്മാൻ, അറിയിക്ക — അറീക്ക എന്നിങ്ങനെ വേറെയും
ചില സമാന്തര രൂപങ്ങളുണ്ട്

(10)ഒറ്റനോട്ടത്തിൽ തന്നെ ഭാഷാപഠനകുതുകികളിൽ താല്പര്യം
ഉളവാക്കുന്ന വൈവിധ്യം ചില പദങ്ങൾക്കുണ്ട്.

പ്രയത്നം— പ്രെയ്നം—പ്രെയ്ന്നം— പ്രെയന്നം—പ്രെത്നം.

മര്യാദ—മരിയാദ—മര്യാദി—മരിയാദം—മരിയാത—മരിയാതി

സലാം—സെലാം—സല്ലാം—സെല്ലാം

വയനാട—വൈനാട—വൈയനാട

ടിപ്പു—ടീപ്പു—ഢിപ്പു—ഢീപ്പു

അകടമ്പർ—അകടൊമ്പർ—അകടൊമ്പ്ര

കൊവിലകത്തു— കൊലൊത്ത—കൂലൊത്ത—കൂലകത്ത

കാര്യം—കാരിയം—കാർയ്യം

നികുതി— നികിതി—നികിതീ

മേൽ വിവരിച്ച വസ്തുതകളുടെയും ഭാഷാശാസ്ത്രസിദ്ധാന്തങ്ങളുടെയും
പശ്ചാത്തലത്തിൽ ഭാഷാചരിത്രബോധത്തോടുകൂടി അപഗ്രഥിച്ചുനോക്കുമ്പോൾ
പുതിയ വെളിച്ചം നൽകാൻ വകയുള്ളതാണ് തലശ്ശേരി രേഖകൾ എന്നു

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/19&oldid=201246" എന്ന താളിൽനിന്ന് ശേഖരിച്ചത്