താൾ:34A11415.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 33

കൊണ്ടു തന്നെ കൽപ്പിച്ചാലും ഞാനതിന ഇപ്പൊൾ പ്രാപ്തിയും അല്ല.
അതുകൊണ്ടായിരിക്കും എന്ന തിരുമനസ്സിൽ ബൊധിക്കയും വെണ്ട.
ഇത്രനാളും കുമ്പഞ്ഞി എജമാനെൻമ്മാർക്ക എന്നൊട ദെഷം ഉണ്ടാക്കിച്ചിട്ട
എന്നൊട ചെയ്യിച്ച അവസ്ഥ കുംമ്പഞ്ഞി സംസ്ഥാനങ്ങളിൽ ഒക്കയും
അറിയണം. എന്നിട്ട വെണം ഈ രാജ്യത്തന്ന മുതൽ എടുപ്പാൻ1.
അതുകൊണ്ടും കുമ്പഞ്ഞിന്ന വിചാരിക്കുന്നില്ലങ്കിൽ ആവതില്ലാതെ നില2.
എന്ന നിശ്ചയിച്ച നിൽക്കാം. മുമ്പെ പഴവീട്ടിൽ ചന്തുന പ്രപ്തി ആക്കിയത
ഞാൻ തന്നെ. അന്ന ഇപ്രകാരം ചതിക്കുമെന്ന ബൊധിച്ചില്ല. ഇപ്പൊൾ
അതവഴിപൊലെ ബൊധിക്ക കൊണ്ടും എനിയും ആ നെലയിൽ
നില്ലാഞ്ഞാൽ3 കുമ്പഞ്ഞിന്ന കാരിയം വിസ്മരിക്ക ഇല്ലന്നും എടുത്ത ദ്രിവ്യം
തരിക ഇല്ലന്നും രാജ്യത്ത മുതൽ ഒക്കയും എടുത്ത പഴെവിട്ടിൽ ചന്തുന
വെണ്ടും കൊപ്പുകളും ഒറപ്പകളും കരുതുകെ ഉള്ളു എന്നും
ബൊധിക്കകൊണ്ടത്രെ എനി ചന്തുന്റെ കണക്കും തെളിഞ്ഞ പഴശ്ശിന്ന
എടുത്ത ദ്രിവ്യവും ബൊധിച്ചശെഷം നാട്ടിൽ എണ്ണപ്പെട്ട ആളുകൾ എല്ലാവരും
എഴുന്നള്ളിയടത്ത എത്തി മണത്തണയിന്ന എല്ലാവരും കൂടെ നിരൂപിച്ച
എനി രാജ്യത്തന്നെ എടുക്കെണ്ടത എടുത്ത കൊടുക്കെണ്ടത കൊടുപ്പാനും
തിരുമനസ്സകൊണ്ട കല്പിക്കണം. അതിന തിരുമനസ്സ വഴിപൊലെ വെണം.
അല്ലാഞ്ഞാൽ രാജ്യം നശിക്കും അതവരാതെ ഇരിപ്പാൻ തിരുമനസ്സ വെണം.
എന്നാൽ കൊല്ലം 972 ആമത തുലാമാസം 7 നു കുറുമ്പ്രനാട്ട രാജാവിന
പഴശ്ശിൽ രാജാവ എഴുതിയത —

46 A & B

5. പഴശ്ശി രാജാവ മൊഴക്കുന്നത്ത പാർവ്വത്ത്യക്കാരന എഴുതി അയ
ച്ചത. കൂറ്റെരിരാമറ4 കണ്ടു കാര്യംമെന്നാൽ അഞ്ചാനാൽ 500 എടങ്ങായി5
അരി മാധവന്റെ പക്കൽ കൊടുക്കണം. അത കഴിക ഇല്ല എങ്കിൽ നെല്ല
കൊടുക്കണം. അതും കഴിക ഇല്ല എങ്കിൽ മുതലെടുപ്പ ചാർത്തിയ പട്ടൊല
കൊടുക്കണം. അതുലും ജെരിക്കും എങ്കിൽ നി താമസിയാതെ തൊടിക്കള
ത്തെക്ക വരണം. അത കഴിക ഇല്ല എങ്കിൽ പ്രാണനെ രെക്ഷിച്ച വല്ലടത്തു
പൊയിക്കൊള്ളണം. കുടികളൊടപണം എടുക്കെണ്ട എടുത്തുവെങ്കിൽ
നിന്റെ നിരിയാണത്ത ആകുന്നു. എന്നാൽ കൊല്ലം 972 ആമത തുലാമാസം
4നു എഴുതിയ തരക —

1. എനി മുതൽ എടുപ്പാൻ എന്നു പാ.ഭേ.

2. ആവതില്ലാത്ത നില എന്നു പാ.ഭേ.

3. നിന്നാൽ എന്നു പാ. ഭേ.

4. കുറ്റനിരാമറ എന്നു പാ.ഭേ.

5. അഞ്ചാൻ 500 ഇടങ്ങഴി എന്നു പാ.ഭേ.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/99&oldid=201402" എന്ന താളിൽനിന്ന് ശേഖരിച്ചത്