താൾ:34A11415.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

58 പഴശ്ശി രേഖകൾ

30000 മൂന്നു സംബ്ബത്സരത്തെക്ക ഇപ്രകാരം നിശ്ചയിക്ക ആകുന്നു. കീഴക്കിട
970 മതിലും 71 മതിലും എതാൻ മുതൽ ബൊധിപ്പിക്കണമെന്ന കുമ്പഞ്ഞി
കൽപ്പന നമൊട ഉണ്ടാക്കൊണ്ട ആയതിന്ന നമ്മാൽ കൂടുന്നത
ബൊധിപ്പിക്കയും ചെയ്യും. ഈ നിശ്ചയിച്ച പ്രകാരം ബൊധിപ്പിക്കണ്ടതിന്ന
കുമ്പഞ്ഞീന്റെ ബലം വയനാട്ടിൽ ഒരെടത്ത വെണ്ടുന്ന ദിക്കിൽ ഉണ്ടാകയും
രാജ്യത്ത വല്ല നാനാവിധം ഉണ്ടായി വരുന്നത തീർത്ത തരികയും വെണം
. അത ചെയ്തു തന്നാൽ ഇപ്രകാരം ബൊധിപ്പിക്കയും ചെയ്യും. കുറുമ്പ്രനാട്ട
രാജാവ എഴുതിയത. വൃശ്ചികം 23 നു ദൈശമ്പർ 5 നു വന്നത—

84 B

227 ആമത—

1796 മത അകട്ടൊമ്പർമാസം 17 നുബമ്പായി സമസ്ഥാനത്തിങ്കലെക്ക
ബങ്കാളത്ത മെൽ സമസ്ഥാനത്തിങ്കൽ നിന്ന എഴുതിവന്ന കത്തിൽ ഉള്ള
അവസ്ഥ. ഒന്നാമത — ഇതിന മുമ്പെ നമ്മുടെ മുമ്പാകയിരുന്ന വർത്തമാന
ങ്ങൾ വയനാട്ടിലെ കാര്യത്തിന ഇപ്പൊൾ ഗർണ്ണൽഡൊം സായ്പുഅവർകൾ
ഇനിയും എഴുതിവെച്ച വിവരങ്ങൾ ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ
അവകാശങ്ങൾ ഈ തുക്കടിക്ക നിശ്ചയിക്കെണ്ടതിന്ന എത്ത്രയും ഒടുക്കത്തെ
അനുകൂലം ചെയ്യപ്പൊൾ ബഹുമാനപ്പെട്ട സർക്കാരിലെക്ക സമ്മതിച്ച
ദെശങ്ങൾ ഒക്കയും ഈ ദെശം ചെർന്നയിരിക്കുന്നതയെന്നുള്ളപ്രകാരത്തിൽ
ടീപ്പു സുലുത്താൻ താൻ തന്നെ വിശാരിക്കുന്നത എന്ന നമുക്ക നിശ്ചയി
ച്ചിരിക്കുന്നു. അതുകൊണ്ട തങ്ങളെ സർക്കാരുടെ കൽപനകൾ മറ്റുള്ള
മലയാംരാജ്യങ്ങൾ നിശ്ചയിച്ച ആക്കിയ പ്രകാരത്തിൽ ഈ തുക്കടിയിലും
നിശ്ചയിച്ചിരിക്കും എന്നുള്ള പ്രകാരത്തിൽ കൽപ്പിപ്പാനും നമ്മൾക്ക ഒട്ടും
സംശയം അനുഭവിക്കുന്നില്ലല്ലൊ. രണ്ടാമത— ഇപ്പൊൾ വയനാട്ടിൽ
യിരിക്കുന്നശിപ്പായിമാരഅവിടെ ഇനിമെൽപ്പട്ടും പാർക്കുവാൻ നന്നായിവരും
എന്ന നമ്മൾക്ക തൊന്നിരിക്കുന്നു. എന്നാൽ കൊല്ലം 972മത വൃശ്ചികമാസം
24 നു ഇങ്ക്ലീശ കൊല്ലം 1796 ആമത ദെശമ്പർ മാസം 6 നു കൊട്ടയത്തിന്ന
എഴുതിയത — വയനാട്ടു കാര്യത്തിന്ന എഴുതി വന്നതാകുന്നു—

85 A & B

രാജശ്രീ കുറുമ്പ്രനാട്ട രാജാവ—നിന്നു എഴുതി അയെച്ച കത്തിന്റെ
പെർപ്പ്. 1പള്ളിയറവിളമ്പൽ കയ്യാൽ തരക മാരമങ്ങലത്ത നായരും
പുത്തലത്തനായരും കണ്ടു കാര്യമെന്നാൽ തൊടിക്കളത്തന്നെ നമ്മുടെ
അനുജെൻ കൊട്ടെയത്ത വന്ന പിലി സായ്പുമായി കണ്ട നരഊര ചെന്ന
പാർത്തതിന്റെ ശെഷം കുമ്പഞ്ഞി പട്ടാളം കടന്ന ചതിക്കുമെന്ന വർത്തമാനം


1. ഈ വാക്യം ഒരു കുറിപ്പായി ചേർത്തിരിക്കുന്നു. എയിൽ ഇല്ല.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/124&oldid=201450" എന്ന താളിൽനിന്ന് ശേഖരിച്ചത്