താൾ:34A11415.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

64 പഴശ്ശി രേഖകൾ

കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കൊട്ടെയത്ത വിരവർമ്മരാജാവ
അവർകൾ സല്ലാം. വയനാട രാജ്യത്തിന്റെ കാര്യം ചൊല്ലി ബഹുമാനപ്പെട്ട
വങ്കാളത്ത മെൽ സമസ്ഥാനത്തിങ്കൽനിന്ന ബമ്പായി സമസ്ഥാനത്തിലെക്ക
വന്ന കൽപനയുടെ വിവരം എഴുതിയതും താങ്കളുടെ കത്തു ഇവിട
കൊണ്ടുവന്ന തന്ന വായിച്ചി വഴിപൊലെ മനസ്സിലാകയും ചെയ്തു.
വയനാട്ടിലെ നിഗിതി നിശ്ചയിച്ച മുതലെടുത്ത സരക്കാറിൽ നൊം
ബൊധിപ്പിക്കെണ്ടുന്നതിനും നമുക്ക വയനാട രാജ്യത്തിങ്കലെ നിഗിതി
പിരിക്കെണ്ടുന്നതിന്നും ആ രാജ്യത്ത വല്ല നാനാവിധവും ഉണ്ടായാൽ ആയത
കുമ്പഞ്ഞിന്ന തിർത്ത താരാംതക്കവണ്ണം നമുക്ക ഒറപ്പ തന്നതിന്ന ഇക്കാര്യം
കൊണ്ടു മെൽ സംസ്ഥാനത്തെക്കും എഴുതി അയച്ച കൽപന വരുത്തി
തരികയും വെണം.ഇപ്പൊൾ പഴശ്ശിരാജാവ വിരൊധമായിട്ട വയനാട്ടിൽ നൊം
കൽപിച്ച ആക്കി ഇരിക്കുന്ന പാർപ്പത്യക്കാരന മെൽ പറഞ്ഞ രാജാവ എഴുതി
അയച്ചതിലെ അവസ്ഥകൾ എഴുതി ഇതിനൊടുകൂടി കൊടുത്തയച്ചിരി
ക്കുന്നു. കൊട്ടെത്തങ്ങാടിയിൽ പ്രമാബമായിരിക്കുന്ന മാപ്പള പാറപ്രവെൻ
കുട്ടിയത്തക്കുള്ള വകകൾ വയനാട്ടിൽ ഉള്ളത വച(ല)രുമായിട്ട ബലത്താലെ
അടക്കിക്കൊണ്ടത നൊം പാറപ്രവന സമ്മതിച്ചു കൊടുത്തിരിക്ക കൊണ്ട
അവൻ വയനാട്ടിലെക്ക ചെന്ന വക അന്ന്യെഷിച്ചിരിക്കുമ്പൊൾ പഴശ്ശിരാജാവ
തൊടീക്കളത്തന്നെ കരിതെരി കുങ്കുനയും കരിതെരി എമ്മനയും
എതാനാളുകളെയും അയച്ച പാറപ്രവനയും നീക്കം ചെയ്ത അവിട ഉള്ള
എലവും നെല്ലുകളും നമ്മുടെ കൽപന ബഹുമാനിക്കാതെ കണ്ട കവർന്ന
എടുക്ക ആകുന്നു. ആയതിന സഹായമായിട്ട വയനാട്ടിൽ ഉള്ളതിൽ
എടച്ചനകുങ്കനും തൊണ്ടർചാത്തും കൊയിലെരി ചെരനും ആകുന്നു.
കീഴുക്കീട മരുതനാത്ത രാമന്റെ കീഴപാർപ്പത്യം നടന്നതും അവരതന്നെ
ആകുന്നു. പാലൊറ എമ്മനും ഉണ്ട്. കുഞ്ഞൊത്ത ദെശത്തെ ചെങ്ങൊട്ടിരി
ച്ചന്തും ഇവരാകുന്നു. കീഴക്കീട പാർപ്പത്യം ചെയ്ത മുതല എടുത്തത. ആയത
നമുക്ക ബൊധിച്ചിട്ടില്ല. അതുകൊണ്ട 26 നു നൊം കൊട്ടെത്ത വന്ന
സായ്പുമായി പറഞ്ഞ വയനാട്ടിലെ നികിതി നിശ്ചയിച്ചത ബൊധി
പ്പിക്കെണ്ടതിന്ന സഹായം ചെയ്ത തരികയും വെണം. അല്ലാഞ്ഞാൽ
ഞെരുക്കമായി വരികയും ചെയ്യും. ഇയവസ്ഥക്ക പാർക്കാതെ കൽപ്പന
വെണ്ടും വണ്ണം വയനാട്ടിലെക്ക അയക്കണം. മുതൽ വല്ലവരും കവർന്ന
കയിലാക്കിയാൽ പിന്ന നമൊട കുമ്പഞ്ഞിമുട്ട ഉണ്ടാകയും അരുതല്ലൊ.
അതകൊണ്ടത്രെ വിസ്ഥരിച്ച എഴുതിയത. എല്ലാക്കാര്യവും ബന്തൊ
മുസ്താക്കിനികിതി എടുത്ത വരണ്ടതിന്ന ദിവസതാമസം കൂടാതെ കൽപ്പന
അയക്കയും വെണം. കൊല്ലം 972 മത വൃശ്ചികമാസം 26 നു എഴുതിയത.?
എരുമട്ടീന്ന എഴുതിയത.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/130&oldid=201462" എന്ന താളിൽനിന്ന് ശേഖരിച്ചത്