താൾ:34A11415.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 65

98 B

2 മത —

പറപ്പനാട്ടിൽ രാജാവ ഇന്ന ഇവിട വന്നു. ഉറുപ്പ്യ സായ്‌പൂന 28 നു
ബൊധിപ്പിക്കാം എന്ന നിശ്ചയിച്ച പറഞ്ഞ. ആ അവസ്ഥക്ക ഒരു കത്തും
എഴുതി കൊടുത്തിരിക്കുന്നു. തലച്ചെരി വലിയ തൂപ്പായിന കൂടി വരുത്തി
സംസാരിച്ചാൽ പഴശ്ശിരാജാവിന വിശ്വാസമുള്ളവനാകുന്നു എന്നും
അന്തീസ്സുകുട്ടിതുപ്പായീന വിശ്വാസം ഇല്ല എന്നും പറഞ്ഞ കെട്ടു. കച്ചെരിയിൽ
ചെന്നാൽ സായ്പുപൊട പറെക വെണ്ടു. കത്ത കൊടുത്തയച്ച തുപ്പായീന
വരുത്തും എന്ന അങ്ങൊട്ടും പറഞ്ഞു. സായ്പുപൊട പറയാമെന്നും
സമ്മതിച്ചു തുക്കടി എന്ന കത്തിന്റെ പെർപ്പിൽ കണ്ടത തന്നെ മുഖ്യമായിട്ട
എന്നും വാചകം മലയാളം ആക്കിയടത്ത ഭെദംവന്നതെങ്കിൽ വലിയ തുപ്പായി
പറഞ്ഞാൽ ബൊധിക്കും എന്നും പറഞ്ഞു —

99 B

3 മത —

പഴശ്ശിരാജാവ വയനാട്ടിൽ വിരൊധമായിട്ട പാർപ്പത്യക്കാരന എഴുതീ
അയച്ചതിലെ അവസ്ഥകൾ മാമ്പിലാന്തൊടചാത്തുനമ്പ്യാരകണ്ടു കാർയ‌്യം
എന്നാൽ 72 മത കൊട്ടയകം രാജ്യത്ത എങ്ങും പ്രവൃത്തിക്കാരന്മാര ആരും
ഒരു മുതല എടുത്തു പൊകരുതെന്ന നാം കൽപ്പിച്ചിരിക്കുന്നു. അപ്രകാരം
തന്നെ അവിടയും മൂത്തകൂർപ്പാട്ടിൽ 72 മതിലെ മുതലെടുപ്പ ഒന്നും നീ
എടുത്ത പൊകല്ല. പാറപ്രൊൻ എലമലക്ക വന്ന അവസ്ഥക്ക നീ കൂടി
അവന സഖായമായി നിന്ന പ്രയത്നം ചെയ്യുന്നെന്ന കെട്ടു. അത നിനക്ക
നന്നായ്പിരിക്കെണ്ടമില്ലാ, പാറപ്പീറ പനന്തട്ടിചുരം കിഴിപ്പാൻ എതാനാള
ഇവിടുന്ന കയറുന്നു ഉണ്ട. അതിന നീ കൂടി സഖായം നിന്നാൽ നിനക്കും
അതുതന്നെ അനുഭം. എന്നാൽ 972 മത തുലാമാസം 20 നു എഴുതിയത - ഈ
മൂന്ന കത്തും കുറുമ്പനാട്ട രാജാവ അയച്ചത. വൃശ്ചികം 28 നു ദെശമ്പർ
മാസം 10 നു വന്നത —

100 A

മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി കൃസ്ത്രപ്പർ പിലി
സായ്പു അവർകൾക്ക കൊട്ടെയത്ത വിരവർമ്മരാജ അവർകൾ സെല്ലാം.
പറപ്പനാട്ടിൽ രാജാവ ഇന്ന ഇവിടെ വന്നു ഉറുപ്യ സായ്പുന 28 നു
ബൊധിപ്പിക്കാം എന്ന നിശ്ചയിച്ചുപറഞ്ഞ അവസ്ഥക്ക ഒരു കത്തും എഴുതി
കൊടുത്തിരിക്കുന്നു. തലച്ചെരി വലിയളപ്പായിന കൂടി വരുത്തി
സംസാരിച്ചാൽ പഴശ്ശി രാജാവിന വിശ്വാസമുള്ളവനാകുന്നു എന്നും
അന്തിയസ്സുകുട്ടിതുപ്പായിന വിശ്വാസം ഇല്ല എന്നും പറഞ്ഞുകെട്ടു
കച്ചെരിയിൽ ചെന്നാൽ സായ്പുവൊട പറകവെണ്ടു. കത്ത കൊടുത്തയച്ച

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/131&oldid=201464" എന്ന താളിൽനിന്ന് ശേഖരിച്ചത്