താൾ:34A11415.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

36 പഴശ്ശി രേഖകൾ

സാക്ഷികൊണ്ട കൊടുക്കയും ചെയ്തു. വിശെഷിച്ച മെൽപറഞ്ഞ 15000
ഉറുപ്യയും മൂന്നു ഗഡുവിൽ കൊടുക്കെണ്ടതിന്ന സമ്മതിക്കയും ചെയ്തു.
ഒന്നാം ഗഡുവിന ധനു മാസം 15 നുക്ക 5000 ഉറുപ്യയും രണ്ടാമത മെടമാസം
15 നു ക്ക 5000 ഉറുപ്യയും മൂന്നാമത ചിങ്ങമാസം ഒടുക്കം 5000 ഉറുപ്യയും
ആക കൊടുപ്പാൻ സമ്മതിക്കയും ചെയ്തു. ശെഷം 1793-ആമത എപ്പ്രെൽമാസം
9 നു നമ്മുടെ കരാർന്നാമം ആക്കിയതിൽ നമ്മുടെ ദീപിലെക്കബഹുമാനപ്പെട്ട
സർക്കാര അനുഭവിച്ച അവകാശങ്ങൾ ഈ കരാർന്നാമത്തിന്റെ അവസ്ഥ
മാറ്റുവാനുമില്ല. വല്ല പ്രകാരത്തിൽ മാറ്റി നിക്കുവാൻ ഭാവിച്ചിരിക്കു
ന്നതുമില്ല. - രണ്ടാമത - ദീപിലെ അടക്കുന്ന കയറ അല്ലാതെ കണ്ട നമ്മാൽ
എററുന്ന ചരക്കിനും എറക്കുന്ന ചരക്കിനും ഒക്കക്കും മലയാളത്തിൽ
ഇരിക്കുന്ന വർത്തകന്മാര ചുങ്കം കൊടുക്കുന്നതുപൊലെ നമ്മുടെ ചുങ്കം
കൊടുപ്പാൻ സമ്മതിച്ചിരിക്കുന്നു. -മൂന്നാമത - മലയാളത്തിൽയിരിക്കുന്ന
രാജാക്കന്മാർക്കബഹുമാനപ്പെട്ട സർക്കാരാൽ നികിതിയിൽ അഞ്ചാൽ ഒന്നും
സമ്മതിക്കുന്നതിന്ന നമുക്ക ആയതിന മുട്ടിക്കുവാൻ നെരും ഞായവും ഇല്ല
എന്ന നിശ്ചയമായിരിക്കുന്നതുകൊണ്ട അവകാശങ്ങൾ ഒക്കയും സമ്മതിച്ച
ഒഴിക്കയും ചെയ്തു. നാലാമത - കാനത്തുരും കണ്ണുചാലും ഈരണ്ടു തറക്കും
നാം മുമ്പെ വെച്ചിട്ടുള്ള അവകാശങ്ങളും സ്ഥാനമാനങ്ങളും സർക്കാരിലെക്ക
സമ്മതിച്ചഒഴിക്കുകയും ചെയ്തു. ശെഷം ചെറക്കൽ രാജാവാൽ അല്ലാതെകണ്ട
കുമ്പഞ്ഞിലെ മനസ്സപ്രകാരം നികിതിപ്പണം പിരിക്കെണ്ടതിന്ന
സമ്മതിച്ചിരിക്കുന്നു. ബഹുമാനപ്പെട്ട സർക്കാരിൽ നിന്ന ചെറക്കൽ
രാജാവിന കൊടുക്കുമില്ല എന്ന എത്രെയും ആഗ്രെഹിച്ചിരിക്കുന്നു. -
അഞ്ചാമത - ദീപിലെ നിന്ന അടങ്ങിവന്ന കയറ അല്ലാതെ കണ്ട ശെഷം
ചുങ്കത്തിന്റെ നിലുവ ഉക്കയും ബൊധിപ്പിപ്പാൻ തക്കവണ്ണം ഇതിനാൽ
സമ്മതിച്ചിരിക്കുന്നു. - എന്നാൽ കൊല്ലം 972 ആമത തുലാമാസം 15 നു
ഇങ്കിശ്ശകൊല്ലം 1796 ആമത അകടൊമ്പർ മാസം 28 നു കണ്ണൂരിൽ നിന്ന
ബീബി ഒപ്പിട്ട കൊടുത്ത കരാർന്നാമത്തിന്റെ പെർപ്പ —

52 A & B

മഹാരാജശ്രീ വടക്കെ അധികാരിതലച്ചെരിതൃക്കടി സുപ്രന്തെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കൊട്ടെയത്ത കുറുമ്പനാട്ട
വിരവർമ്മരാജ അവർകൾ സെല്ലാം. 12-നു എഴുതി അയച്ച കത്ത 13 നു
കൊട്ടെയത്ത എത്തി. വാഴിച്ച വർത്തമാനവും അറിഞ്ഞു. എഴുതിവന്ന
കത്തിൽ ഇവിടഉള്ള കാരിയത്തിന്റെ അവസ്ഥ ഒന്നും തന്നെ കണ്ടതുമില്ല.
കുമ്പഞ്ഞി സർക്കാർക്ക കിഴക്കട ബൊധിപ്പിക്കെണ്ടും മുതൽ
ബൊധിപ്പിക്കാതെ കഴിയും എന്ന ഒട്ടും നിരുപിച്ചിട്ടും ഇല്ല. കിഴക്കടമുതൽ
നിന്ന പൊയാൽ വർത്തമാനം കുമ്പഞ്ഞി സർക്കാരിൽ വഴിപൊലെ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/102&oldid=201408" എന്ന താളിൽനിന്ന് ശേഖരിച്ചത്