താൾ:34A11415.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

4 പഴശ്ശി രേഖകൾ

സർക്കാരിലെക്ക അടക്കി കൊടുത്തുകൊള്ളുകയും. എന്നാൽ കൊല്ലം 971
ആമത മിഥുനമാസം 21 നു ക്ക ഇങ്കിരിസ കൊല്ലം 1796 ആമത ജൂലായിമാസം
1 നു മണത്തണയിൽ നിന്ന എഴുതിയ പരസ്സ്യ കത്ത—

6 A

രാജമാന്യ രാജശ്രി വടക്കെ അധികാരി സുപ്രന്തെണ്ടെൻ, പിലി
സായ്പു അവർകൾക്ക കൊട്ടെയത്ത വിര്യവർമ്മരാജ അവർകൾ സെലാം.
മിഥുനമാസം 23 നു വരക്കും നാം കെഷമത്തിലെ ഇരിക്കുന്നു. തങ്ങളുടെ
ക്ഷെമാതിശയങ്ങൾക്ക യ്‌ന്നെഹബർദ്ധനവെച്ച എഴുതി അയക്കയും വെണം.
തങ്ങൾ മണത്തണക്ക എത്തിയ വർത്തമാനം ചന്തു എഴുതിട്ട മനസ്സിലാകയും
ചെയ്തു. മഹാരാജശ്രി കർണ്ണെൽഡൊ സായ്പു അവർകളും ഒന്നിച്ച
മണത്തണക്ക യാത്ര ഉണ്ട എന്നും ഇത്ര ദിവസം ബുദ്ധി ചുരിങ്ങിയവരുടെ
പ്രകൃതിപടയിൽ ഉണ്ട എന്നു അത്രെ എഴുതി അയപ്പാൻ താമസിച്ചതാക്കുന്നു.
പെര്യയിന്നു കൊറത്തുന്നു സായ്പു അവർകൾക്ക ഒന്ന എഴുതി വന്ന
ഗുണത്താൽ അയച്ചു പല്ലാക്കിനും അയച്ച ഇനിമെൽ ഇവിടെ നട...ന്നു
കടാക്ഷം ഉണ്ടായി രക്ഷിച്ചുകൊൾകയും വെണം. എന്നാൽ കൊല്ലം 971
ആമത മിഥുനമാസം 23-നു ക്ക ഇങ്കിരിസ്സകൊല്ലം 1796 ആമത ജൂലായി
മാസം 3 നു എഴുതി വന്നത—

7 A

രാജമാന്യരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി
സുപ്രത്തെണ്ടെൻ കൃസ്തപ്പർ പിലിസായ്പു അവർകൾക്ക കൊട്ടെയത്ത വിര്യ
വർമ്മ രാജ അവറുകൾ സെല്ലാം. 15-നു കുറുമ്പ്രനാട്ട വഴിക്ക കൊടുത്തയച്ച
കത്ത 24-നു കൊറൊത്തെക്ക എത്തി വർത്തമാനം മനസ്സിൽ അകയും
ചെയ്തു. മഹാരാജശ്രീ കുമിശനർ സായ്ക്ക്പു അവർകൾ തന്ന കത്ത അങ്ങൊട്ട
കൊടുത്തയച്ചിരിക്കുന്നു. 25 നു പെര്യകയിന്ന കൊറൊത്തെക്ക വന്ന
സാ(യ്പു) അവർകളുമായി കണ്ട ഗുണമായിട്ട ഒക്കയും പറഞ്ഞ 27-നു
വഴിന്നെരത്തെക്ക മനന്തൊടിക്ക പെര്യന്നു എത്തി. സായ്പു അവർകളും
നാവും അവിടെ എത്തിയപ്പോൾ പഴവീട്ടിൽ ചന്തുവും വന്നു. എല്ലാ കാര്യം
കൊണ്ട പറഞ്ഞി നിശ്ചയിച്ചി നടത്തുക എന്ന പറെഞ്ഞി പിരികയും ചെയ്തു.
അതുകൊണ്ട 27-നു തന്നെ മാനന്താടിക്ക എത്തുവാൻ തക്കവണ്ണം ചന്തുന
കല്പിച്ച അയക്കുകയും വെണം. ചന്തു കൂടി ഇവിടെ എത്താതെ കണ്ട
കാര്യം ഒന്നും ഭാഷയാകയും ഇല്ല. അതുകൊണ്ട ചന്തു താമസിയാണ്ട
എത്താൻ പറഞ്ഞയക്കണം. കപ്പത്തിന്റെ കാര്യ കൊണ്ടും ശെഷം എല്ലാ
കാര്യം കൊണ്ടും സായ്പു അവർകളുമായിട്ട അന്യൊന്യ ഗുണദൊഷം
ചെർന്ന നടന്ന കൊള്ളണമെന്നു. കുമിശനർ സായ്പുമാർ കല്പന വന്നിട്ടും
ഉണ്ട. നമ്മുടെ മനസ്സിലും വഴിപൊലെ ബൊധിച്ചി നിശ്ചയിച്ചിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/70&oldid=201344" എന്ന താളിൽനിന്ന് ശേഖരിച്ചത്