താൾ:34A11415.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 73

113 A ബഹുമാനപ്പെട്ട ഇങ്കിരിസ്സ കുമ്പഞ്ഞിയിൽ വടക്കെ അധികാരി
തലച്ചെരിതൃക്കടിസുപ്രന്തെണ്ടെന്റകൃസ്ത്രപ്പർപിലീസായ്പുഅവർകൾക്ക
കൊട്ടെയത്ത കെരളവർമ്മരാജ അവർകൾ സെല്ലാം. കൊടുത്തയച്ച കത്തു
വാഴിച്ചകെട്ട വർത്തമാനം ഒക്കയും മനസ്സിൽ ആകയും ചെയ്തു. പഴശ്ശിന്ന
എടുത്ത ദ്രിവ്യത്തിന്റെ കാരിയംകൊണ്ടും രാജ്യകാര്യംകൊണ്ടും നാം
കുമ്പഞ്ഞിയിൽ അപെക്ഷിച്ചിരിക്കുംമ്പൊൾ അക്കാര്യം തിർത്ത തരാതെ
കണ്ട കുമ്പഞ്ഞിയിലെ ആള നാട്ടിൽ ഒരെടത്തും ഒരു കാരിയത്തിനും
അയപ്പാൻ സങ്ങതി ഇല്ലല്ലൊ. കുമ്പഞ്ഞിയിന്ന നെരും ഞായവും
വിചാരിക്കാതെ കണ്ട ഒരു കാരിയവും കല്പിക്കയില്ലന്ന നാം നിശ്ചെയി
ച്ചിരിക്കുന്നു. നാട്ടിൽ സുഖവിരൊധത്തിന നാം ഒന്നും കല്പിച്ചിട്ടും ഇല്ല.
സായ്പു അവർകൾ ബുദ്ധി ഉള്ളവരെല്ലൊ ആകുന്നു. എന്നാൽ കൊല്ലം 972
ആമത ധനുമാസം 5നു എഴുതിയത ധനുമാസം 6നു ക്ക ഇങ്കിരിസ്സ കൊല്ലം
1796 ആമത ദെശമ്പ്രമാസം 17നു വന്നത —

114 A & B

രാജശ്രി കുറുമ്പനാട്ട രാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ കൃസ്തപ്പർ പിലി സായ്പു അവർകൾ
സെല്ലാം. ഇപ്പൊൾ പലദിവസം കൊണ്ട തങ്ങളുടെ അറിവും സമ്മതത്തൊടും
കൂട നാം നടന്നിരുന്ന അവസ്ഥയിൽ ഇത്രത്തൊളവും രൂപമാക്കിയിട്ടില്ലല്ലൊ.
ആയതുകൊണ്ട നമുക്ക വളര വിഷാദം തൊന്നുന്നു. പറപ്പനാട്ട രാജാവ
അവർകളെ കൊണ്ടും മറ്റും തങ്ങൾ പറഞ്ഞുവെച്ച ആളുകളെകൊണ്ടു ഈ
കാര്യം തിർത്ത ആക്കെണ്ടതിന്ന തങ്ങളുടെ അനുജന്റെ ഉത്തരം
ഇതുപോലെ ഉള്ള കാരിയത്തിന എളുപ്പമായിട്ടൊരു കാര്യമായിരുന്നു.
ആയത തങ്ങൾ നല്ലവണ്ണം അറിഞ്ഞിരിക്കും പ്രകാരം പഴശ്ശിരാജാവർകളുടെ
അവകാശം കൊട്ടെയത്ത രാജ്യം പരിപാലിക്കുന്ന കാരിയത്തിനും അതു
കൂടാതെ അവർകൾ പലപ്രാവിശ്യമായിട്ടുപറഞ്ഞ സങ്കടങ്ങളും നമ്മുടെമെൽ
ആളു കളുടെ ഒടുക്കത്ത തിർത്ത കല്പന വരുവാൻ തക്കവണ്ണവും ആ
കല്പന എത്തുവൊളത്തിന നാട്ടിൽ സുഖത്തിന വിരൊധ ചെയ്തക ഇല്ല
എന്ന മൂന്നാനെ കൊടുപ്പാനും മലയാം അക്ഷരത്തിൽ എഴുതികൊടുക്ക
വെണ്ടിയതായിരുന്നുവെല്ലൊ. ശെഷം നാം തങ്ങൾക്ക ബൊധിപ്പിക്കണം.
പറപ്പനാട്ട രാജാവ അവർകൾ തങ്ങളെ അനുജന്റെ ഉത്തരം ഇന്നുതന്നെ
ബൊധിപ്പിക്കാമെന്നു.എത്രയും സത്യമായിട്ടനമുക്കഒത്തിരിക്കയും ചെയ്തു.
ആയതിന കാലം വൈയ്കിയതുകൊണ്ട ഉത്തരം വരു എന്ന ഒട്ടും
അപെക്ഷിക്കുന്നില്ലല്ലൊ. വിശെഷിച്ച എതുവഴി എറ ഗുണം ആകും എന്ന
തങ്ങളുടെ ബുദ്ധി നമുക്ക ചെല്ലിക്കൊടുപ്പാൻ തക്കവണ്ണം ഈ വർത്തമാനം

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/139&oldid=201479" എന്ന താളിൽനിന്ന് ശേഖരിച്ചത്