താൾ:34A11415.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 53

പ്രകാരം വരുവാൻ താമസം ആയതിനെ സാഹെ അവർകൾ കൃപ വെച്ച ഈ
നാട്ടിൽ വന്ന പത്ത ദിവസം പാർത്ത ദുഷ്ടന്മാരെ ഒക്കയും അമർച്ചവരുത്തി
സർക്കാര നികിതി ഉറുപ്പിക തടസംകൂടാതെ വരുവാറാക്കിതരണം എന്ന
നാം സാഹെബ അവർകൾക്ക മുമ്പെ ഗ്രെഹിപ്പിച്ചതും ഇപ്പഴും ഈ എഴുത്താൽ
വിശെഷിച്ചും താൽപ്പര്യമായിട്ട ഗ്രെഹിപ്പിച്ചിരിക്കുന്നു. സാഹെബ അവർകൾ
കാര്യം ഒക്കയും ഗുണം വരുത്തിക്കൊണ്ട ഒട്ടും പാർക്കാതെ ഇവിടെവന്ന
നമ്മുടെ സങ്കടം ഒക്കയും തീർക്കുമെന്ന നിശ്ചയിച്ച അപെക്ഷിച്ചൊ
ണ്ടിരിക്കുന്നു. വിശെഷിച്ച വടകര കൊയിലകം ബഹുമാനപ്പെട്ട സർക്കാര
നിന്ന കൽപ്പിച്ച നമ്മുടെ പറ്റിൽ തന്ന പ്രകാരം സാഹെബ അവർകളെ
എഴുത്താൽ ഗ്രെഹിക്കുവാൻ കൽപ്പന വന്നിരിക്കുന്നു എന്ന സാഹെബ
അവർകൾ എഴുതിയത കൊണ്ട നമുക്ക എത്ത്രയും വളരെ പ്രസാദമാകയും
ചെയ്തു. സാഹെബ അവർകളെ കടാക്ഷം ഉണ്ടായിട്ട നമ്മുടെ യാതൊരു കാര്യ
വും ഇപ്രകാരം തന്നെ മാനം ഉണ്ടാക്കി തന്ന രക്ഷിക്കയും വെണം. ഇപ്പൊൾ
കൽപ്പന ആയപ്രകാരം വടകര കൊയിലകത്ത നിന്ന ശിപ്പായികൾ
പിരിഞ്ഞപൊയ ഒടനെ സ്ഥലം ഒക്കയും നന്നാക്കി നാം അവിടെ പാർപ്പാറാ
കയും ചെയ്യും. എല്ലാ ക്കാര്യത്തിനും നാം സാഹെബ അവർകള തന്നെ
വിശ്വസിച്ചയിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം 15 നു
എഴുതിയത — വൃശ്ചികമാസം 18 നു നവമ്പ്രമാസം 30 നു വന്നത—

76 B

219 ആമത—

രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി കൊദവർമ്മ രാജാവർകൾ
എഴുതിയത. കൊല്ലം 959 ആമത ടീപ്പു സുലുത്താന്റെ കൽപ്പനയിൽ
അരഷദബെഗഖാൻ അവർകളെ കൈയ്യായിട്ട മലയാംരാജ്യം ഉള്ളപ്പൊൾ
കൊട്ടെയത്തും വൈയനാട്ടും കൂടി കാലം ഒന്നിന്ന ഒരു ലക്ഷം ഉറുപ്പിക
ആയിട്ട അന്ന കൊട്ടയത്ത എളയ രാജാവ അവർകൾ കൈയ്യെറ്റ കൊടുത്ത
പൊരികയും ചെയ്തു. കൊല്ലം 961—ആമത ധനുമാസത്തിൽ ടിപ്പു സുലുത്താൻ
അവരകൾ കൊടഗരാജ്യത്ത വന്ന പാർക്കുമ്പൊൾ സുലുത്താന്റെ കൽപ്പന
വരികകൊണ്ട അരഷദബെഗഖാൻ അവർകളും രാജാക്കന്മാരും കൊട്ടയത്ത
പാർത്തിരിന്ന വെങ്കപ്പയ്യൻ സുബെദാര അവർകളും എല്ലാവരും
പൊയിക്കണ്ടപ്പൊൾ കൊട്ടയത്തരാജ്യവും വൈയനാടും കൂടി കണക്ക
ഒക്കയും നൊക്കി വിസ്ഥരിച്ചപ്പൊൾ മൊതല എറ്റവും നിപ്പായിട്ട
വരികകൊണ്ട എറ്റവും വൈയനാട കാർയ്യമായിട്ട വിസ്ഥരിച്ചാറെ
പാർപ്പത്യം ചെയ്യുന്നത ഗുരുവൻ പട്ടര ആകുന്നു ആ രാജ്യവും കണക്കും
നമുക്ക നല്ല അനുഭവം പൊരായെന്ന രാജാവ അവർകൾ പറഞ്ഞ വയനാടും
ഗുരുവൻ പട്ടരെയും സുലുത്താൻ അവർകൾക്ക സമ്മതിച്ച എഴുതികൊടുത്തു

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/119&oldid=201440" എന്ന താളിൽനിന്ന് ശേഖരിച്ചത്