താൾ:34A11415.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 37

ബൊധിപ്പിച്ചിട്ടും ഉണ്ടായിരുന്നു. രാജ്യം കുമ്പഞ്ഞി സർക്കാർക്ക
ഉള്ളതായിരിക്കയും രാജ്യത്ത തൊന്നിയവണ്ണം ചെലകാരിയം ഒക്ക
നടത്തിയതുകൊണ്ടും മുതൽ എടുത്ത തരാത കൊഴക്ക വന്നത സായ്പു
അവർകൾക്ക മനസ്സിൽ ഉണ്ടല്ലൊ. അത ഒക്ക കുമ്പഞ്ഞിന്റെ കൃപകൊണ്ട
ഒക്കയും ക്ഷമിക്കണമെന്ന സായ്പുമാരുടെ സ്ഥാനത്ത നാം എറിയ സങ്കടം
പറഞ്ഞ കിഴക്കടെത്തെ കുറ്റം കുമ്പഞ്ഞി സംസ്ഥാനത്തന്ന ക്ഷെമിച്ച
മെൽപ്പട്ട ഒരു കലശല നാട്ടിൽ ഉണ്ടാക ഇല്ലന്നും നമുക്ക ഒറപ്പ തന്നു.
അതുവണ്ണം തന്നെ കുമിശനർ സായ്പുമാർക്കു വെണ്ടുംവണ്ണം ഒറപ്പ
കൊടുത്തു. കത്തും എഴുതി കൊടുത്തു. അത കൊറിയ ദിവസമല്ലൊ
ആയുള്ളൂ. ഇപ്പള്ളും. സായ്പു അവർകൾ കല്പിച്ചുവെല്ലൊ. നമ്മുടെ അനുജൻ
പഴശ്ശിൽ ഇരിന്ന രാജാവും നാംവും കൂടി സായ്പു അവർകളുമായി കണ്ട
ചെലെഗുണദൊഷം വിചാരിക്കണമെന്നും ആയവസ്ഥക്ക അനുജന എഴുതി
അയച്ചതിന്റെ ശെഷം അതിന വിപരിതമായിട്ട ബൊധിക്കയും ചെയ്യു.
ആയതിന്ന ചെലെ ദുഷ്ടമാര ഒക്ക ഒന്നിച്ചു കൂടി കുമ്പഞ്ഞിക്ക നികിതി
എടുത്ത ബൊധിപ്പിക്കെണ്ടുന്ന മുതൽ ഒക്ക വാങ്ങിട്ടും കവർന്നിട്ടും എടുത്ത
ആളുകൾക്ക ചിലവിടുകയും നാട്ടിൽ ഉള്ള പാർപ്പത്ത്യക്കാരെന്മാർക്കും
കുടികൾക്കും അനുജൻ എഴുതി അയക്കയും നികിതി ആരും കൊടുക്കരുത
എന്നും അത കൂടാതെ പലകുട്ടം കാരിയവും കൽപ്പനയും അതിക്രമമായി
നടത്തുന്നതും ഉണ്ട. അയത്തിന ഒക്കെയും പകരമായിട്ട ഇങ്ങുന്ന കൂടി കൂടും
പൊലെ വിചാരിച്ചാൽ പ്രജകൾക്ക സങ്കടമായിട്ട വരുമെന്നു വെച്ച നൊം
കൊട്ടെത്ത പാർക്കുന്നു. നമ്മെ തന്നെയും വല്ലതും ചെയ്യാൻ ഭാവമുണ്ടൊ
എന്ന തന്നെ അറിഞ്ഞില്ല. ഇങ്ങനെയുള്ള കലമ്പല1 ഒക്ക ചെല
ദുർബുദ്ധികളായിട്ടുള്ള ആളുകള വിജാരിക്കുന്ന അവസ്ഥ സായ്പു
അവർകൾക്ക എഴുതി അയച്ചിട്ട മടിച്ചിലകാരിയത്തിന്റെ മുട്ട എല്ലൊ
എഴുതിവന്നു. നാടും കൂടിയും ഇരുന്നിട്ട വെണമെല്ലൊ പണം എടുപ്പാനും
എടുക്കാഞ്ഞാൽ കടം കൊള്ളുവാനും. അത് ഇപ്പൊൾ സായ്പു അവർകൾ
വിസ്തരിക്കുന്ന പ്രകാരം ഇല്ലങ്കിൽ തലച്ചെരി തന്നെ വന്ന പാർത്തൊളാം.
അതല്ലാ ദുഷ്ടെൻമാരൊട ചൊദ്യം ചെയ്ത അടക്കിവെക്കുന്ന പ്രകാരം എങ്കിൽ
അതവണ്ണം എല്ലാ കാരിയവും സായ്പുമായി കണ്ട തന്നെ പറെണ്ടതിന്ന
കല്പന വന്നാൽ ഉടനെ തലച്ചെരിക്ക വരികയും ചെയ്യാം. എന്നാൽ കൊല്ലം
972 ആമത തുലാമാസം 16 നു എഴുതിയത. തുലാമാസം 17 നു വന്നത
ഇങ്കിരിസ്സ കൊല്ലം 1796 ആമത അകടെമ്പ്ര മാസം 30 നു തലച്ചെരിയിൽ
വന്നത —


1. കലശല എന്നു പാ.ഭേ.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/103&oldid=201410" എന്ന താളിൽനിന്ന് ശേഖരിച്ചത്