താൾ:34A11415.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

78 പഴശ്ശി രേഖകൾ

ഇന്ന 9 നു രാവിലെ കയിതെരി അമ്പുവും നൂപ്പത ആളും കൂടി
താമരക്കൊളങ്ങര എന്ന ദെശത്ത വന്നിരുന്ന. മൊളക ചാർത്താൻ നൊം
അയച്ചു പൊകുന്ന രണ്ടാൾ പട്ടന്മാര പൊകുംമ്പൊൾ വഴിന്ന അമ്പു കണ്ടു.
എവിട പൊകുന്നെന്ന ചൊതിച്ചു. മൊളകചാർത്താൻ പൊകുന്നു എന്ന
പട്ടര പറഞ്ഞു. ആ വാക്ക പറഞ്ഞ അമ്പു താൻ തന്നെ തൊടിക്കുളത്തെക്ക
വരണംമെന്ന പറഞ്ഞി പട്ടര പിടിച്ചു വലിച്ചു. വരിക ഇല്ല എന്നു പട്ടര
പറഞ്ഞു. പിടിയും വലിയുംമായി. കൊറെ ഉണ്ടായിപൊയി അതിൽ ഒര ആള
അമ്പുതച്ചു വിടുകയും ചെയ്തു. അവര ഇവിട വന്നുവർത്തമാനം പറകയും
ചെയ്‌തു. ഇതൊക്കെ കഴിച്ചി അമ്പു എലിപ്പറ്റ കെഴക്കെ വഴലിൽ ചെന്നു
നിന്നു. അപ്പഴെക്ക ദിവാനര തൊടിക്കളത്തെക്ക പൊറപ്പാടായി. അവിട
ചെന്നും അമ്പുവും ദിവാനുംമായി കണ്ടു. അസ്സമയത്ത പിന്ന ഒരു ആളനര
ഊരെക്ക പൊകണമെന്നു പുറപ്പെട്ട അവിടെ ചെന്ന ആയാള അമ്പു വിളിച്ചു.
അണ്ണാശിപട്ടര കണ്ടുവൊ എന്ന ചൊദിച്ചു. കൊട്ടെത്ത കണ്ടു എന്ന ആയാള
അമ്പുവൊട പറഞ്ഞു. ആ പട്ടറ ഇപ്പം ഞാൻ നന്ന പാകം വരുത്തി അയച്ചു
എന്ന അമ്പു പറഞ്ഞു. മിശ്രമായിട്ട ഒന്നും ചെയ്‌കരുതല്ലൊ. എന്ന ദിവാൻ
അമ്പുവൊട പറഞ്ഞു. അതിന്റെ ശൈഷം തൊടിക്കളത്തിന പൊക എന്ന
അമ്പു ദിവാനൊട പറഞ്ഞ ഒന്നിച്ചു പൊകയും ചെയ്യു എന്ന നരഊരക്ക
പൊവാൻ ചെന്ന ആള മടങ്ങി ഇവിട വന്ന വർത്തമാനം നമൊട പറഞ്ഞു.
ഇയവസ്ഥ സായ്‌പു അവർകൾക്ക ഗ്രെഹിപ്പാൻ എഴുതി അയക്കുന്നു.
കന്നിമാസത്തിൽ ഉള്ള നെല്ല മൊതലും തൊടിക്കളത്ത വകയിൽ എടുത്ത
കഴിഞ്ഞു. മകരമാസത്തിലെ നെല്ലും മുളകും മിശ്രമാക്കാനാകുന്നവന്റെ
മീത്തൽ എലവും നെല്ലും നാനാവിധമാക്കുവാനും ചെലര തൊടിക്കളത്തിന്ന
അയച്ചു. അതിനൊടുകൂടി പറപ്പനാട്ട രാജാവിന്റെ അനുജനും പ്രയത്നം
ചെയ്യുന്നു എന്ന കെട്ടു. ഇപ്രകാരം ഉണ്ടാകുന്ന വർത്തമാനങ്ങൾ എഴുതി
അയക്കുന്നില്ല എന്ന സായ്‌പു അവർ(കൾ) പറയുന്നു. നാം അന്നന്ന എഴുതി
അറീക്കയും ചെയ്യുന്നു. ഇപ്പളും എഴുതി. നാട്ടിലെ മുതലൊക്കയും
മിശ്രമാക്കുന്നവരൊട വാങ്ങാനും അമർച്ച വരുത്തി നൃത്താനും ദിവസം
താമസിക്കാതെ കൽപ്പന വെണം. 972 ആമത ധനുമാസം 9 നു എഴുതിയത
— ധനു 10 നു ദെശമ്പർ 21 നു വന്നത —

122 B 261 ആമത —

മഹാരാജശ്രീ വടക്കെ അധികാരി പിലി സയ്‌പു അവർകളുടെ
സന്നിധാനത്തിങ്കലെക്ക തഹശിദാര ഗൊപാലയ്യൻ എഴുതിയ അർജി.
പഴശ്ശിൽ നിന്നു ഒരവൊൻ പണിക്കാരെൻ തില്ലുചെട്ടിയന്ന പറയുന്നവർ
കുഞ്ഞനും കുടിയൊടകുട രണ്ടു തറയിൽ വന്ന ഇരിക്കണമെന്ന

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/144&oldid=201489" എന്ന താളിൽനിന്ന് ശേഖരിച്ചത്