താൾ:34A11415.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 29

നു ആമത്തിൽ നാം കുമ്പഞ്ഞി എജമാനെന്മാരുടെ ഒന്നിച്ച പ്രെയ്ന്നം ചെയ്ത
ടിപ്പുന്റെ പാളിയം നിക്കി കാടായിട്ടുള്ള രാജ്യം ഒക്കെയും കാട കളഞ്ഞ
പ്രജകളെ വരുത്തിയിരുത്തി തലച്ചെരിയിന്ന കടം വാങ്ങി പ്രജകൾക്ക
കൊടുത്ത മറുരാജ്യത്തന്ന എറിയ കന്നകാലിന ദ്രിവ്യം കൊടുത്ത കൊണ്ട
രാജ്യത്ത കുടികൾക്ക കൊടുത്ത കൃഷി നടത്തി രാജ്യവും പ്രെജകളെയും
രക്ഷിച്ചത നാം തന്നെ ആകകൊണ്ടും ഇപ്പൊൾ അങ്ങനെ ഉള്ള പ്രജകളെ
കുമ്പഞ്ഞി കല്പനയും കിഴമരിയാത പൊലെയും അല്ലാതെ ദെണ്ണിപ്പിച്ച
ദിവ്യം വാങ്ങി എറിയ കുടിയെ പൊറപ്പടിച്ച കളക കൊണ്ടും നമുക്ക സംങ്കടം
വളരവളര ഉണ്ടാക്കൊണ്ടത്ര രാജ്യത്തന്ന മുതൽ എടുപ്പാൻ വിചാരിച്ചിട്ടാ
വണം1 എന്നവച്ച വിരൊധിച്ചത. അതല്ലാതെ രാജ്യത്ത ഒരു ദ്രൊഹം നാം
ചെയ്തിട്ടും ഇല്ല. എനി ചെയ്കയും ഇല്ലാ. ഈ അവസ്ഥക്ക ഒക്കക്കും ഇനി
ചന്തു രാജ്യത്തന്ന ഒരു മുതൽ എടുക്കാതെ ആക്കണ്ടതിന്നും2 കിഴിൽ
എടുത്തതിന്റെ കണക്കനമ്മബൊധിപ്പിക്കെണ്ടതിന്നും സായ്പുന്റെ മനസ്സ
വളരവളര ഉണ്ടായി വരികയും വെണം. എന്നാൽ കൊല്ലം 972 ആമത
തുലാമാസം 10—നു എഴുതിയത 12—നു അകടെമ്പ്രമാസം 25 നു വന്നത —

40 B

190 ആമത —

നാമും ചൊഴലിനമ്പ്യാരുമായിട്ടുള്ള തർക്കത്തിന രാജശ്രീ പീലി
സായ്പവർകൾ ചെറക്കൽ വന്ന ചൊഴലിനമ്പ്യാരയും വരുത്തി. 70 മാണ്ടും
71 മാണ്ടും കണക്കൊട എടപട്ട കാര്യങ്ങളും മനസ്സിൽ മുഷിച്ചൽ ഉള്ള കാര്യ
ങ്ങളും നമുക്ക പ്രസാദമാകുംവണ്ണം തീർത്തുതരികയും ചെയ്തു. ചൊഴലി
നമ്പ്യാര ചെലവും പരാധീനവും എറയുണ്ടന്ന നമൊട സങ്കടം പറകകൊണ്ട
ജമാപന്തിക്കണക്കിൽ ഉള്ള ഉറുപ്യായിൽ എതാൻ ഉറുപ്പ്യ നമുക്ക
മനസ്സൊടുകൂട ബൊധിച്ച നീക്കി 70 മാണ്ടും 71 മാണ്ടും ആണ്ട രണ്ടക്ക ആണ്ട
1 ക്ക പതിനായിരത്ത മൂന്നുറ ഉറുപ്പ്യ വീതം തീർന്നു. 72 മാണ്ട മുതൽ 74
മാണ്ടവര ആണ്ട 3 ക്ക നമ്മുടെ കരാർന്നാമത്തിൽ വർദ്ധിച്ച വരുന്നതുപൊലെ
നമ്പ്യാർക്കും വർദ്ധിച്ച വരികയും ചെയ്യും. 68 മാണ്ടെത്തെ കണക്കും 69
മാണ്ടെത്ത കണക്കും തീർന്നിട്ടും ഇല്ല. കൊല്ലം 972 മത തുലാമാസം 13 നു
ഇക്ലിശ്ശകൊല്ലം 1796 ആമത അകടൊമ്പർ മാസം 26 നു എഴുതിയത —

41 B മത —

രാജശ്രീ വടക്കെ അധികാരീ തലച്ചെരി തുക്കടി സുപ്പ്രഡെണ്ടൻ1. വിചാരിച്ചിട്ടവെണം എന്നു പാ, ഭേ.

2. ആകണ്ടതിന്നും എന്നു പാ.ഭേ.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/95&oldid=201394" എന്ന താളിൽനിന്ന് ശേഖരിച്ചത്