താൾ:34A11415.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

20 പഴശ്ശി രേഖകൾ

കൽപ്പിക്കയും വെണം. മൂന്നാംങ്കിസ്തിബൊധിപ്പിച്ചതിലും നായരൊരു തീർച്ച
ആക്കിയ കാര്യം കൊണ്ടു കുമിശനർ സായ്പു അവർകളുടെ എത്ത്രയും
നല്ല സമ്മതം തങ്ങളെമെൽ വന്നിരിക്കുന്നു എന്നു ഗ്രെഹിപ്പിക്കുവാൻ നമുക്ക
വളര പ്രസാദമായിരിക്കുന്നു. ശെഷം ബഹുമാനപ്പെട്ട ബമ്പായി സർക്കാരിലെ
സമ്മതം ആയതുപ്രകാരം തന്നെ വരുമെന്ന നമുക്ക സംശയം കൂടാതെ
നിശ്ചയിച്ചിരിക്കുന്നു. നാം തങ്ങളുടെ വിശ്വാസക്കാരൻ ആകുന്നത എന്ന
എല്ലാപ്പൊളും നിരൂപിക്കയും വെണം. എന്നാൽ കൊല്ലം 972 മത തുലാമാസം
5 നു അകടമ്പർ മാസം 18 നു ചെറക്കൽ നിന്നും എഴുതിയത — വിശെഷിച്ച
സുബ്ബൻപട്ടർക്ക ഒരു സമ്മാനം എഴുതികൊടുത്തയച്ചിരിക്കുന്നു. ഇതു
നമ്മുടെ സ്താനത്തിൽ ഉള്ള നടപ്പ മരിയാതി പ്രകാരം തന്നെ ആകുന്നത —

28 B

178 ആമത —

രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രടെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾ കടത്തനാട്ട കാര്യക്കാര സുപ്പൻ പട്ടർക്ക
എഴുതി അനുപ്പിന കാര്യം, തുലാമാസം 10 നു സുപ്പ്രവൈജര സ്ഥാനത്തിൽ
നടക്കുന്ന കുമിശനർ സായ്പും മെൽ മജിസ്ത്രാദ അവർകളും പുതിയങ്ങാടി
ഇരിക്കുന്ന കച്ചെരിക്ക എത്താൻ തക്കവണ്ണം ഇതിനാൽ തങ്ങൾക്ക കൽപ്പന
വന്നിരിക്കുന്നു. എന്നാൽ 972 മത തുലാം 5 നു അകടമ്പർ 18 നു ചെറക്കൽന്ന
എഴുതിയത —

29 A & B

രാജശ്രി കുറുമ്പനാട്ട വിരവർമ്മ രാജ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രത്തെണ്ടെൻ കൃസ്തപ്പർ പിലിസായ്പു
അവർകൾ സെല്ലാം. തങ്ങൾ കന്നിമാസം 29 ന് എഴുതി അയെച്ചെ കത്ത
എത്തി അവസ്ഥ ഒക്കെയും മനസ്സിൽ അകയും ചെയ്തു. പഴശ്ശിയിൽ നിന്ന
പൊയ ദ്രിവ്യം കിട്ടിയത കൊട്ടെയത്ത രാജാവ അവർകൾക്ക ഇത്രത്തൊളവും
എത്തിട്ടില്ലാ എന്ന കൊട്ടയത്ത നിന്ന കെൾക്കുവാനായിട്ട നമുക്കു വളര
വിഷാദമായിരിക്കുന്നു. എതാൻ പിഴ ഉണ്ടാകുമെന്നു നമുക്ക തൊന്നുന്നു.
മറ്റുള്ള കാര്യങ്ങൾ തങ്ങളെ വിചാരം വിരൊധിപ്പാൻ വന്നിരിന്നിട്ടില്ലാ എങ്കിൽ
ഈക്കാര്യം ഒക്കെയും തിർത്തവന്നു എന്നും ഇനി വിശെഷിച്ച കെൾക്കുവാൻ
വിരൊധം ഉണ്ടായി വന്നിരിക്കുന്നു.1 ഇതിനൊടകൂട തങ്ങൾ എഴുതി അയച്ച
കത്ത നമുക്ക എത്തി ആയതിൽ ഉള്ള അവസ്ഥ അറിഞ്ഞിരിക്കുന്നു. അയ
തിൽ വെച്ചിട്ടുള്ള മിശ്രങ്ങൾ നമുക്കു വളരെ സങ്കടമാകയും ചെയ്തു. അപ്പൊൾ1. വന്നിരുന്നു എന്നു പാ. ഭേ.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/86&oldid=201376" എന്ന താളിൽനിന്ന് ശേഖരിച്ചത്