താൾ:34A11415.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 21

ഉള്ള അവസ്ഥകൾ തങ്ങൾ ഉള്ള വിശ്വാസത്തിന്നു അപമാനം ഉണ്ടായി
വരുത്തുകയും ചെയ്തു. അതുകൊണ്ട കഴിയുംന്നടത്തൊളം അപ്രകാരം ഉള്ള
അവസ്ഥ വരുന്നത മുടക്കെണ്ടതിന്ന തങ്ങളുടെ പ്രവൃത്തി ആകു ന്നത.
നാട്ടിലെ സുഖം തങ്ങളുടെ പറ്റിൽ വിശ്വസിച്ചിരിക്ക ആകുന്നതു കൊണ്ട
ആയതിൽ ഉള്ള നടത്തിൽ തങ്ങളെ ബുദ്ധികാണിച്ചു വരണം. തങ്ങൾ
കൊടുക്കുന്ന ബുദ്ധിയൊടുകൂട ഭാഗ്യം വിശ്വാസം ബഹുമാനം എല്ലാ പ്പൊളും
വരുമെന്ന നമുക്ക അപെക്ഷിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത
തുലാമാസം 5 നു അകടെമ്പ്ര മാസം 18 നു ചെറക്കൽനിന്ന എഴുതിയത —

30 B

180 ആമത —

മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പു അവർകളുടെ
സന്നിധാനത്തിങ്കലെക്ക ബൊധിപ്പിപ്പാൻ ഇരിവെനാട്ട നാലുവീട്ടിൽ നമ്പ്യാ
ന്മാര എഴുതിയ അർജ്ജി. മഹാരാജശ്രി അണ്ട്ലിസായ്പു അവർകൾ
മൊന്തൊൽ കച്ചെരിയിൽ നിന്ന കരാറ നാമം എഴുതി തിരുവൊൾ നാര
ണ്ടൊള്ളി നമ്പ്യാരെ അട്ടിപ്പെറ ജന്മം ഒഴിയെ ശെഷം ഇരിവയിനാട്ടിൽ ഉള്ള
വകയിമ്മൽ നിന്ന ഒക്കയും നികിതി എടുത്ത പണ്ടാരത്തിൽ ബൊധിപ്പിക്കു
വാൻ തക്കവണ്ണം ഞാങ്ങളെകൊണ്ട എഴുതിച്ച വാങ്ങിട്ടുമുണ്ട. കരാറു നാമം
എഴുതി തന്ന ദെശത്തന്ന നാടൊപ്പരം എടുക്കുന്ന നികിതിപ്രകാരം ബൊധി
പ്പിക്കാത ആള്ളന്ന ആളാകുന്നു എന്ന ഇങ്ങവന്ന പറഞ്ഞാൽ ഇങ്ങുന്ന
ആളയച്ചവരുത്തിബൊധിപ്പിച്ചതരികയും ചെയ്യാം. എന്നത്രെ സായ്പവർകൾ
ഞാങ്ങളൊടഅന്ന പറഞ്ഞത്. ഇപ്പൊൾ കരിയാട്ടന്നും പുളിയനമ്പറത്തിന്നും
കൂടി നികിതി ഉറുപ്യ എടുത്ത ബൈാധിപ്പിക്കെണ്ടും വകക്ക തന്നത കഴിച്ച 971
ലെ വകക്ക 4900 ത്തപ്പൊറം ഉറുപ്പിക വരണ്ടതുമുണ്ട്. ആ ഉറുപ്യ കരിയാട്ടുന്ന
ഞാങ്ങൾക്ക തരായ്കക്കൊണ്ട മഹാരാജശ്രീ സായ്പവർകളൊട പലദിവ
സവും ഞാങ്ങൾ സങ്കടം പറഞ്ഞിട്ടും തീർത്തതു മില്ല. കരിയാട്ടന്നും പുളിയ
നമ്പറത്തിന്നും കണക്കാചാരമ്പൊലെ ഉള്ള ഉറുപ്യ സായ്പു അവർകളുടെ
കൃപയുണ്ടായിട്ടുതീർപ്പിച്ചു തന്നുവെങ്കിൽ 971 മതിലെ പാക്കി ഉറുപ്പ്യ ഒക്കയും
ഞാങ്ങള തലച്ചെരി കച്ചെരിയിൽ ബൈാധിപ്പിക്കു കെയും ചെയ്യായിരുന്നു.
അതിന സായ്പവർകളുടെ കൃപ ഉണ്ടായിരിക്കയും വെണം. എന്നാൽ 972
മത തുലാം 3 നു എഴുതിയ അർജ്ജി 6 നു അകടമ്പർ 19 നു വന്നത —

31 B

181 മത —

രാജശ്രീ കുറുമ്പ്രനാട്ട രാജാവ അവർകൾക്ക വടക്കെ അധികാരി1. ചെയ്യും എന്നു പാ. ഭേ.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/87&oldid=201378" എന്ന താളിൽനിന്ന് ശേഖരിച്ചത്