താൾ:34A11415.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

54 പഴശ്ശി രേഖകൾ

പാതി നികിതി കൊട്ടെയത്ത രാജ്യത്തെക്ക അമ്പതനായിരം ഉറുപ്പീകയായിട്ട
കാലം ഒന്നിനെ കണക്ക ആക്കി നിപ്പ ഉള്ള മൊതലിനെ രാജാവ അവർകള
മുച്ചലിക്ക എഴുതി കൊടുത്തു. അക്കാലം തൊട്ട സുലുത്താൻ അവർകളെ
കണക്ക എഴുത്തകാരരെയും നിപ്പിച്ച രാജ്യത്തെ മുതലെടുപ്പ ഒക്കയും
എഴുതിക്കണ്ട. അധികം കണ്ടത ഒക്കയും കണക്കപ്രകാരം എടുത്ത
സുലുത്താൻ അവർകളെ സർക്കാരിൽ ബൊധിപ്പിക്കാമെന്നും സരക്കാര
നിന്ന കൽപ്പിച്ച തരുന്ന ജാഗിര മൊതല വാങ്ങി അനുഭവിച്ച കൊള്ളാമെന്ന
രാജാവ അവർകൾ മുച്ചലിക എഴുതികൊടുക്കയും ചെയ്തു. അസ്സമയത്ത
15000 ഉറുപ്പ്യക്ക ജാഗീര രാജാവ അവർകൾക്ക സുലുത്താൻ അവർകൾ
കൊടുക്കയും ചെയ്തു. 61—മത ധനുമാസത്തിൽ കരാര ചെയ്യുമ്പൊൾ വൈനാട
രാജ്യം രാജാവിന്റെ കൈവിട്ട ഇരിക്കുന്നു. അതിന്റെ ശെഷം കണക്ക
എഴുത്തകാരര കൊട്ടെയത്ത വന്ന രാജ്യം ഒക്കയും നൊക്കി ചാർത്തി 70000
ഉറുപ്പികയിടെ മൊതലെടുപ്പ കണക്ക എഴുതിയിരിക്കുന്നു. വൈനാടരാജ്യം
രാജാവർകളെ കൈവിട്ടതിന്റെ ശെഷം രാജ്യം മൈസൂരതുക്കടിക്കു ചെർത്ത
സുലുത്താന്റെ പാർപ്പത്യക്കാരന്മാരെയും നിപ്പിച്ച ചീക്കലൂർ കൊട്ടയിൽ
ശിപ്പായികളെയും പാർപ്പിച്ച കണക്കെ എഴുത്തകാരര പൈമാഷി നൊക്കി
എകദെശം കാലം ഒന്നിന്ന എമ്പതനായിരം ഉറുപ്പികയിൽ അകം മൊതലെടുപ്പ
എടുത്തിരിക്കുന്നു എന്ന കെട്ടിരിക്കുന്നു. സുലുത്താന്റെ കൈവിട്ട മലയാം
രാജ്യം ബഹുമാനപ്പെട്ട കുമ്പനിക്ക ചെർന്നതിന്റെ ശെഷം രാജാവ അവർകൾ
വയനാട്ടനിന്ന മൊതലെടുപ്പഎത്ത്ര എടുത്തു എന്നുള്ള സൂക്ഷം വഴിപൊലെ
ഉണ്ടായിട്ടില്ല. ആയതുവും ഗ്രെഹിക്കെണ്ടുന്നതിന്ന ആള അയച്ചിരിക്കുന്നു.
എത്തിയാൽ കെട്ട വിവരംപൊലെ ഗ്രെഹിപ്പിക്കയും ചെയ്യാം. അവിടുത്തെ
ഗുണദൊഷം എകദെശം ഗ്രെഹിക്കെണ്ടുന്നതിന്ന വൈനാട്ടിൽ പാലാകുഴി
എന്ന പറയുന്ന ദിക്കിൽ പ്രായപ്പൻ എന്നവൻ ഒര തരകൻ ഉണ്ട്. അവന
വരുത്തി വിസ്ഥരിച്ചാൽ എകദെശവും ഗ്രെഹിക്കാരായിവരും — വൃശ്ചിക
മാസം 19 നു ദജെമ്പ്ര മാസം 1 നു കടുത്തനാട്ടരാജാവ അവർകൾ എഴുതി
അയച്ചത—

77 B

220 ആമത—

രാജശ്രീ കുറുമ്പ്രനാട്ട വീരവർമ്മരാജാവ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു
അവർകൾ സല്ലാം. പറപ്പനാട്ട നിന്ന വരണ്ടുന്ന ഉറുപ്പികക്ക ഇനി ഒരു
പ്രാവിശ്യം തങ്ങൾക്ക അയക്കണ്ടതിന്ന ആവിശ്യം വന്നതുകൊണ്ട നമുക്ക
വളര സങ്കടമായിരിക്കുന്നു. ഈ മുതൽ ഒക്കയും ഒഴിച്ച ബൊധിപ്പിക്കണ്ടു
ന്നതിന്ന തങ്ങൾ ഒത്തിരിക്കുന്ന വാക്കുമ്മൽ തന്നെ നാം വിശ്വസിച്ചിരി

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/120&oldid=201442" എന്ന താളിൽനിന്ന് ശേഖരിച്ചത്