താൾ:34A11415.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 67

എഴുതിവന്ന കത്ത ഇതിൽ അകത്ത കൊടുത്തയച്ചിരിക്കുന്നു. ആയത പഴശ്ശി
കുലൊത്തന്ന കവർന്ന കൊണ്ട പൊയ മുതല ഒക്കെയും വരുത്തുവാൻ
ബൊമ്പായി സംസ്ഥാനത്തിങ്കൽ ഇരിക്കുന്ന മെൽ ആളുകൾ എത്രയും
ആഗ്രഹിച്ചിരിക്കുന്നു എന്ന തങ്ങൾ കാണിപ്പിക്കയും ചെയ്യുമല്ലൊ. ഈ
കാര്യം ഒക്കയും തങ്ങൾ വഴിപൊലെ ഗ്രഹിപ്പിക്കെണ്ടതിന പറപ്പനാട്ട
രാജാവൊടു നാം ബൈാധിപ്പിക്കയും ചെയ്തു. ശെഷം തങ്ങൾ കഴിതെരി
എമ്മനെ ഇങ്ങൊട്ട കല്പിച്ചി അയക്കുമെന്ന നാം ആഗ്രഹിച്ചിരിക്കുന്നു.
അപ്പൊൾ നാം കുമിശനർ സായ്പു അവർകൾക്ക കയിത്തെരി എമ്മന്റെ
കയിൽ ഒരു കത്ത കൊടുക്കയും ചെയ്യും. വിശെഷിച്ച ഈ കാരിയം ഒക്കെയും
വെഗത്തിൽ തിർച്ചവരുമെന്ന നാം വളര അപെക്ഷിച്ചിരിക്കുന്നു. എന്നാൽ
കൊല്ലം 972 ആമത വൃശ്ചിക മാസം 30നു ക്ക ഇങ്കിരിസ്സ കൊല്ലം 1796-ആമത
ദെശെമ്പ്രമാസം 12നു കൊട്ടയത്തിൽ നിന്ന എഴുതിയത —

103 A & B

ഇന്നല1 രാവിലെ നമ്മുടെ മരുമകൻ വന്ന കണ്ടു എന്തായി വന്നു
എന്ന ചൊതിച്ചാരെ ഞാൻ ഇവിടെ വന്ന കണ്ടാൽ കാരിയം രൂപമാക്കുമെന്ന
അരുളിചെയ്തപ്രകാരം സായ്പുന്റെ കത്ത വരികകൊണ്ട ഞാൻ
വരായ്കകൊണ്ട കാരിയത്തിന കൊഴക്ക വരരുതെല്ലൊ എന്ന വെച്ചത്രെ
ഞാൻ ഇവിടെ വന്നത എന്നു പറഞ്ഞികെട്ടാരെ അപ്രകാരം അല്ലല്ലൊ
ഇന്നല ഞാൻ തുമ്പായിയൊട പറഞ്ഞത എന്നും രാജ്യത്തെ ഗുണദൈാഷം
കൊണ്ട ഇങ്ങൊട്ട2 വരുവാനുള്ളതിന പറഞ്ഞ കൊടുക്കാമെന്നത്രെ ഇന്നല
പറഞ്ഞ പൊയതാകുന്നു. ഇതിന ഉത്തരം കെട്ടത ഗുണമായി വരുവാനത്രെ
ഞാൻ പ്രെയ്‌ന്നം ചെയ്തത ദൈാശമായിട്ട ഒട്ടും പ്രെയ്‌ന്നം ചെയ്തിട്ടും ഇല്ല.
എനിഎത്രപ്രകാരം കല്പിച്ചു എന്നവെച്ചാൽ അപ്രകാരം കെൾക്കയും ചെയ്യാം
എന്നും ഈ രാജ്യം ഒക്കയും അന്ന്യെഷിച്ചിഉണ്ടായ കടവും ധനവും അങ്ങത
കണ്ടൊളണമെന്നും രാജ്യം ഒക്കെയും അങ്ങുന്ന തന്നെ എല്ലൊ
അന്ന്യെഷിക്കെണ്ടും എന്നു പറഞ്ഞാറെ ഞാൻ അന്ന്യേഷിക്കെണ്ടിങ്കിൽ
കിഴക്ക നടന്നത എന്തല്ലാമെന്നും മുതലെടുപ്പ ഇത്ര ഉണ്ടെന്നും ഇങ്ങുന്നു
അറിഞ്ഞിട്ടും ഇല്ല. എനിമെൽപ്പട്ട കുമ്പഞ്ഞിയിന്ന നമ്മെ കല്പിച്ചി
ആക്കിയാൽ നൊം തന്നെ വിചാരിക്കാമെന്നെല്ലൊവരും എന്ന പറഞ്ഞാരെ
ഉത്തരം കെട്ടത എനി എതപ്രകാരം കല്പിക്കുന്നു എന്ന വെച്ചാൽ
അപ്രകാരത്തിന ഞാനിങ്ങ വരെണ്ടിങ്കിൽ വരികയും ചെയ്യാം എന്ന പറഞ്ഞ
പൊകയും ചെയ്തു. എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം 30നു ക്ക
ഇങ്കിരിസ്സു കൊല്ലം 1796 ആമത ദെശെമ്പ്രമാസം 12നു വന്നത —


1. ഇന്ന എന്ന പാ.ഭെ.

2. എന്തുവെണ്ടു എന്ന പറഞ്ഞുകെട്ടാൽ ഞാൻ അരിയും പ്രകാരം ഗുണമായിട്ട
എന്നു കൂടി ബിയിൽ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/133&oldid=201468" എന്ന താളിൽനിന്ന് ശേഖരിച്ചത്