താൾ:34A11415.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 143

ചാത്തുന്റെ ഒന്നിച്ച മുമ്പെ പാക്കുന്ന മെലാളും കൂരുച്ചി എരുകൂടി മുപ്പത്
ആളും മെൽ എഴുതിയ രയിരുവും രയരപ്പനും ഞാങ്ങൾ എല്ലാവരും
കുടിപുളിഞ്ഞായിലും മട്ടിലെത്തും ചെന്ന സായ്പന്മാരെയും കണ്ട തൊണ്ടൂർ
നാട്ടിൽ തന്നെ പാർക്കയാക്കുന. ഇപ്പൊൾ വയനാട്ടിൽ ഉള്ള വർത്തമാനം
പഴശ്ശിൽ രാജാവും പാലൊറ എമ്മനായരും അയിമ്പത ആളൊട കൂട
പറക്കമിത്തൽ ഹൊബളിയിൽ കുഞ്ഞൊന്താം കൊട്ടയിൽ തന്നെ
പാർക്കയാക്കുന്ന. ചാത്തു മരിച്ച വർത്തമാനം കെട്ട എടച്ചന കുങ്കനും
ഇരനൂറ ആളും ........ വണ്ണം ഞാൻ കൂടി കത്ത എഴുതിട്ട ഉണ്ട എന്നും
കല്പിച്ചു. ആയത കുറ്റിയാടി എത്തിച്ച വർത്തമാനം എനിക്ക എത്തിയാൽ
ഞാൻ കുറ്റിയാടി വന്നു കൊണ്ടപൊരുകയും ചെയ‌്യാം. ഞാൻ വയനാട്ടിലുള്ള
കൊട്ടത്താനംങ്ങളിൽ ഒക്ക 5 ദിവസം കൂടുമ്പൊൾ പൊയി വർത്തമാനം
അന്വെഷിച്ചുകൊണ്ടരി ക്കുന്നു. ഇവർത്തമാനങ്ങൾ ഒക്കയും മഹാരാജശ്രി
മന്ത്രസൊർസായ്പു അവർകളെ കൂട ബൊധിപ്പിച്ചു കൊള്ളുകെയും
വെണ്ടിയിരിക്കുന്നു. എല്ലാ കാര്യത്തിന്നു കൃപാകടാക്ഷ ഉണ്ടായിട്ട എന്നയും
എന്റെ കുഞ്ഞിക്കുട്ടികളെയും രക്ഷിക്കവെണ്ടി യിരിക്കുന്നു. വർത്തമാനം
ഒക്കയും സന്നിധാനങ്ങളിലെക്ക ബൊധിപ്പിക്കുക യും ചെയ‌്യാം. എന്നാൽ
കൊല്ലം 978 ആമത എടമാസം 3 നു അസ്തമിച്ച 7 മണിക്ക എഴുതിയത —

227 A

മഹാരാജശ്രി ഞങ്ങടെ എജമാനെൻ കപ്പിത്താൻ അസ്സബ്രൊൻ
സായ്പു അവർകളെടെ സന്നിധാനങ്ങളിലെക്ക തൊണ്ടൂർ ചാത്തുവും
ചെല്ലട്ടൻകണ്ണനും കൂടി എഴുതി ബൊധിപ്പിക്കുന്നത. വർത്തമാനങ്ങൾ
ഒക്കയും മുമ്പെ എഴുതി സന്നിധാനങ്ങളിൽ അയച്ചിരിക്കുന്നല്ലൊ. ഇപ്പൊൾ
ഇവിടുത്തെ വർത്തമാനം പഴശ്ശിൽതമ്പുരാൻ കെടാവൂര തന്നെ പാർക്കുന്നു.
ചാത്തൊത്ത കുമ്പളത്ത നായർ കുറുമ്പാല വന്ന കുറുമ്പാല ഉള്ള ആളുകളെ
ഒക്കയും പൊറപ്പടിച്ചി താമരച്ചെരികിയ‌്യാണ്ടതിന ഭാവിച്ചിരിക്കുന്നു. കുങ്കനും
നാട്ടകാരും 59 ആളൊട കൂട വെങ്ങപ്പള്ളി പാർക്കുന്നു. കുങ്കനും താമരച്ചെരി
കിഴിന്നു എന്ന കെട്ട എടച്ചന കൊമപ്പനും ഒതെനനും അരവീട്ടിൽ ചന്തുവും
ഇവഹക്കാര പത്തുനൂറു ആളൊടകൂട നാട്ടിൽ ഒരൊറ്റദിക്കിൽ ഭയം കൂടാതെ
കണ്ട രണ്ടും മൂന്നും ദിവസം തറക്കതറക്ക പാർക്കുന്നും ഉണ്ട. അവരൊട
അങ്ങൊട്ട ചെലചില പ്രെയ്‌ന്നം ചെയ‌്യെണ്ടുന്നതിന ഞങ്ങളിരിവരൊടു കൂട
നൂറ ആളെ ഉള്ളൂ. ആയതിനാൽ തൊക്കകാര ഇത്ര ഉണ്ടാകുമെന്ന
എജമാനെൻ അവർകൾക്ക തന്നെ മനസ്സിൽ ഉണ്ടല്ലൊ. ആയതകൊണ്ട നല്ല
ആയുധക്കാരായിട്ട 39 ശിപ്പായിമാരും 19 വെള്ളക്കാരും മനന്തൊടിലൊ
പുളിഞ്ഞാലിലൊ പാർപ്പാ തക്കവണ്ണം കുമ്പഞ്ഞി എജമാനെൻമാരെ
കൃപാകടാക്ഷം ഉണ്ടായിട്ട കല്പിച്ചി അയച്ചാൽ മെൽ എഴുതിയ ആളുകൾ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/209&oldid=201597" എന്ന താളിൽനിന്ന് ശേഖരിച്ചത്