താൾ:34A11415.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 7

11 A

രാജശ്രി കൊട്ടെയത്ത രാജ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രത്തെണ്ടെൻ കുസ്തപ്പർ പിലിസായ്പു അവർകൾ
സെല്ലാം. ബഹുമാനപ്പെട്ട കുംമ്പഞ്ഞിയുടെ കല്പനകൾ ഒടുക്കമായിട്ടൊരു
കാരിയത്തിന്മൽ തങ്ങൾക്ക അയക്കെണ്ടതിന്ന നമുക്ക എത്രയും
സന്തൊഷമായിരിക്കുന്നു. തങ്ങൾക്ക എറിയൊരു ആളുകൾ കാട്ടിൽ മനസ്സും
ഹൃദെയവും വളരെ അനുഭവിച്ചിരിക്കുന്നത എന്ന നല്ലവണ്ണം അറിഞ്ഞിരിക്ക
ആകുന്നത കൊണ്ട ബഹുമാനപ്പെട്ട കുംമ്പഞ്ഞിയുടെ അത്രക്ഷെണ
മായിട്ടൊരു അവസ്ഥ തങ്ങൾ നിന്ന നല്ല ഫലങ്ങൾ നിശ്ചയിക്കുമെന്ന
നമുക്ക വിശ്വസിച്ചിരിക്കുന്നു. ശെഷം ബഹുമാനപ്പെട്ട കുംമ്പഞ്ഞിയിലെ
ബഹുമാനവും നല്ല മനസ്സും വരുത്തെണ്ടതിന്ന തങ്ങൾ മെൽപ്പട്ട നടക്കുന്ന
പ്രകാരത്തിൽ അതുപൊലെ പ്രെത്ത്യെഗമായിട്ട ഉണ്ടായി വരുമെന്നു നമുക്ക
നിശ്ചെയിച്ചിരിക്കുന്നു. ശെഷം തങ്ങൾ സുഖസന്തൊഷത്തൊടകൂട
ഇരിക്കുന്ന എന്ന കെൾക്കുവാൻ നമുക്ക എപ്പൊളും പ്രസാദമായി
വരികയുംചെയ്യും. എന്നാൽ കൊല്ലം 972 ആമത കന്നിമാസം 15-നുക്ക
ഇങ്കിരിയസ്സു കൊല്ലം 1796 ആമത സ്പടമ്പർമാസം 28 നു എഴുതിയത—

12 A

മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രെന്തെ
ണ്ടെൻ കൃസ്തപ്പർ പിലിസായ്പു അവർകൾക്ക കൊട്ടെയകത്ത കുറുമ്പ്രനാട്ട
വിരവർമ്മരാജ അവർകൾ സെലാം. ഞാറായിച്ച തലച്ചെരിക്ക വരണമെന്ന
സായ്പു പറഞ്ഞപ്രകാരം ചന്തു ഇവിട വന്നു പറഞ്ഞു. അനുജന എഴുതിവന്ന
കത്തു കൊടുത്തു അയച്ചു. അനുജൻ കൂടി നിട്ടൂരവരാൻ തക്കവണ്ണം എഴുതി
അയച്ചതിന്റെ ശെഷം അനുജെൻ ഇണ്ടൊട്ട വരണ്ടതിന്ന നവരാത്രിപൂജ
കഴിഞ്ഞിട്ട വരുമെന്നത്രെ ഇണ്ടൊട്ട എഴുതിവന്നത. അതുകൊണ്ടായത ഇന്ന
അങ്ങൊട്ട വരാതെ താമസിച്ചത്. വയനാട്ടവയി മാശിനൊക്കി വരണ്ടതിന്ന
ആള അയക്കാമെന്നു വെച്ചതിന്റെ വിവരവും എതുപ്രകാരമാകുന്നു എന്ന
അറിഞ്ഞതും ഇല്ല. അക്കാര്യംകൊണ്ടും ശെഷം കാര്യംകൊണ്ടും സായ്പു
അവർകളെ ബൊധിപ്പിക്കെണ്ടതിന്ന ചന്തുന്ന പറഞ്ഞയച്ചിട്ടും ഉണ്ട. എന്നാൽ
കൊല്ലം 972 ആമത കന്നിമാസം 19 നു എഴുതിയത—

13 B

165 ആമത

ബഹുമാനപ്പെട്ട ഇക്ക്ലിശ്ശകുമ്പഞ്ഞിയിന്റെ മലയാം പ്രവിശ്യയിലെ
വടക്കെപകുതിയിൽ അധികാരി ആയിരിക്കുന്ന പീൽ സായ്പു അവർകളെ
സന്നിധാനത്തിങ്കലെക്ക കടത്തനാട്ടമുവായിരം നായരിൽ ചെമ്പറ്റക്കുറുപ്പും
എളക്കുറക്കുറുപ്പും തൊട്ടത്തിൽ നമ്പ്യാരും ഒർക്കാട്ടെരി നമ്പ്യാരും കൂടി

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/73&oldid=201350" എന്ന താളിൽനിന്ന് ശേഖരിച്ചത്