താൾ:34A11415.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

8 പഴശ്ശി രേഖകൾ

എഴുതിയ അർജ്ജി. കടത്തനാട്ടിൽ മൂവായിരം നായരുടെ ദെശതറകളിൽ
നിന്ന 941 മത കുംഭമാസത്തൊളവും അവരവരുടെ ദെശതറകളിൽ നിന്ന
എടുക്കണ്ടത എടുക്കയും നടത്തെണ്ടും സ്ഥാനമാനങ്ങൾ ഒക്കയും നടത്തു
കയും അവരവര തന്നെ ചെയ്ക അല്ലാതെ കണ്ട മറ്റ ഒരാളെ കൽപ്പനക്കെ
നടന്നിട്ടും ഇല്ല. ആ മീനമാസത്തിൽ നഭാവ കടത്തനാട്ട വന്നപ്പൊൾ നാട്ടിൽ
തമ്പുരാനും രാജ്യം വിട്ട എഴുന്നെള്ളി. ശെഷം ഉള്ള ജനങ്ങൾ ഒക്കയും നാടും
വിട്ട പൊയതിന്റെ ശെഷം മൂവായിരം നായര ചെന്ന നഭാവിനക്കണ്ട
എറക്കൊറയായിട്ടുള്ള ദ്രവ്യവും കൊടുത്ത കുഞ്ഞിക്കുട്ടികൾക്ക നിൽപ്പാൽ
നെലയാക്കിയതിന്റെ ശൈഷം 42 മതിൽ തമ്പുരാനും എഴുന്നെള്ളി. മൂവായിരം
നായരുമായി നിരൂപിച്ച തമ്പുരാൻ എഴുന്നള്ളിയതിൽ പിന്ന നഭാവിന്റെ
ആളുകളുമായിട്ട വെടി ഉണ്ടായിട്ട തമ്പുരാനും മൂവായിരം നായർക്കും
എറക്കൊറയക്കണ്ട ആളുകൾ അപായം വന്നുപൊകയും ചെയ്തു. അതിൽ
പിന്ന കൊറെ ദിവസം കഴിഞ്ഞപ്പൊൾ തമ്പുരാനും മൂവായിരം നായരും
രണ്ടാമതും രാജ്യം നെലയാക്കണ്ടതിന്ന നഭാവിന ചെന്നു കണ്ട കാലത്താൽ
50,000 ഉറുപ്പ്യ നാട്ടുന്ന എടുത്ത കപ്പം കൊടുപ്പാൻ തക്കവണ്ണം നിശ്ചയിച്ച
പൊന്നതിന്റെ ശൈഷം നാട ഒക്കയും കണ്ടു ചാർത്തി നികിതികെട്ടി.
മൂവായിരം നായരുടെ തെശതറകളിൽ നിന്ന ഒക്കയും അവരവര തന്നെ
നികിതി എടുത്ത 965 മതൊളം തമ്പുരാന്റെ തൃക്കൈക്ക കൊടുത്ത
ബൊധിപ്പിക്ക അത്രെ ആയത. ആ മിഥുനമാസത്തിൽ ടിപ്പു സുലുത്താൻ
വന്ന രാജ്യത്തുള്ള ജനങ്ങളെ ഒക്കയും ചെലാവാക്കി കൽപ്പിച്ച സങ്കട
പ്പെട്ടിരുന്നതിന്റെ ശൈഷം 960 ആമതിൽ മലയാളം ഒക്കയും ബഹുമാനപ്പെട്ട
ഇങ്കിരിയസ്സ കുമ്പഞ്ഞിക്ക ആയതിന്റെ ശൈഷം ജനങ്ങൾക്ക ഒക്കയും വളര
സന്തൊഷമായിരിക്കുനൈബാൾ ഞാങ്ങളെ തമ്പുരാൻ കടത്തനാട്ട എഴുന്നെ
ള്ളിയതിൽപിന്ന തമ്പുരാൻ കൽപിച്ച ഞങ്ങളൊട ചെയ്തതിന്റെ വിവരങ്ങൾ
60 ആമതിൽ തന്നെ തമ്പുരാന്റെ കൽപ്പനക്ക നാട്ടിൽ ഉള്ള നെല്ലും മുളകും
നൊക്കി കണ്ടു ചാർത്തി. ഞാങ്ങളെ ദെശതറകളിൽ നിന്ന ഞാങ്ങളെ
കൈയിപിടുത്ത തമ്പുരാൻ പ്രവൃത്തിക്കാരെ കൽപ്പിച്ച അയച്ച എടുപ്പിക്ക
നുത്രെ ചെയ്തത. തൊട്ടത്തിൽ നമ്പ്യാരെ എടച്ചെരി ദെശതറയും വസ്തുവകയും
എടുത്ത നമ്പ്യാരെ തറവാടപുത്തൻ വീടും നിടുങ്ങൊട്ടു പുറത്തെ തറവാടും
രണ്ടും കൊയിലവുമാക്കി. ഇപ്രകാരം തന്നെ എളക്കൂറെ കുറുപ്പിന്റെ
പറമ്പിലാകുന്ന ദെശതറയും വസ്തുവകയും എടുത്ത കൊളങ്ങരത്തെ തറവാട
കൊയിലവുമാക്കി. ചെമ്പററകുറുപ്പിന്റെ ദെശതറ ആയഞ്ചെരിയും ചെരാ
പുരവും ദെശതറയും വസ്തുവകയും അടക്കി കുറുപ്പിന്റെ തറമെൽ എന്ന
തറവാട കൊയിലവുമാക്കി. ഓർക്കാട്ടെരിനമ്പ്യാരെ ദെശതറയും
വസ്തുവകയും ഉള്ളതിൽ കണ്ണമ്പത്തെ വക ഒഴികെ ശെഷം കണ്ണമ്പത്തെക്ക

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/74&oldid=201352" എന്ന താളിൽനിന്ന് ശേഖരിച്ചത്