താൾ:34A11415.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 103

എത്തുവൊളത്തിനും വഴിയിൽ ഒരെടത്തും ഒര തടവ കൂടാതെ പൊവാനും
വരുവാനും സായ്പു അവർകൾ കൽപ്പന കത്ത എഴുതി കൊടുത്തയക്കു
കയും വെണം. എന്നാൽ 972 മത ധനുമാസം 23 നു എഴുതിയത. ധനു 25 നു
ജനവരി 5 നു വന്നത —

154. A & B
എനിക്ക എത്രയും കൂറായിട്ടുള്ള എന്റെ പുത്തൻ വീട്ടിൽ.രയിരുകണ്ട
ചൊയ്വക്കാരൻ മൂസ്സ എഴുത്ത. പറപ്പനാട്ടിൽ എഴുന്നള്ളി എടത്തെ
തമ്പുരാൻ അരുളിചെയ്തിട്ട എഴുതിയതരകവാഴിച്ചരണ്ടുതരകിന്റെ പെർപ്പും
വാഴിച്ച വർത്തമാനം മനസ്സിൽ ആകയും ചെയ്തു. എളൊതമ്പുരാനും
പഴശ്ശിതമ്പുരാൻ എഴുന്നള്ളിയടത്തെ കാർയ്യം കൊണ്ടും എല്ലൊ എഴുതിയത.
അക്കാർയ്യം വെറെ ഒരുത്തരും വിശാരിക്കണ്ടതും അല്ല. അക്കാൎയ്യം കൊണ്ട
എന്റെ തമ്പുരാന്മാര തന്നെ അങ്ങൊട്ടും ഇങ്ങൊട്ടു വിശാരിച്ച ഗുണം
വരുത്തിയാൽ എല്ലാവർക്കും എനക്കും നന്ന. ഇപ്പൊൾ കുമ്പഞ്ഞി
എജമാനൻന്മാര മുമ്പാക വന്ന കാർയ്യം ഇങ്ങനെ ഉള്ള ആള വിജാരിക്കുന്നത
മാർയ്യാദി അല്ല. എനിക്ക തരുവാനുള്ളത പണ്ടാരത്തി നാട്ടിന വെണ്ടി
കൊടുത്തത എല്ലാവർക്കും മനസ്സിൽ ഉണ്ടല്ലൊ. അതിന ഞാനൊരു
എടയാളത്രെ. പിലസായ്പുന ചെർന്ന കൊടത്തത വലിയെ ഉൽക്കിസ്സൻ
സായ്പുനൊട വാങ്ങി.പണ്ടാരത്തിൽ കൊടുക്കും. അതകൊണ്ട ആ മൊതല
പിലിസായ്പുനായിട്ടും ഉൽക്കിസ്സൻ സായ്പുനായിട്ടു ബൊധിച്ചാൽ മതി.
എനക്ക ഒന്ന വാങ്ങി വെച്ചൊളുവാനും ഇല്ല. അവിട ബൊധിച്ചാൽ
എനക്കവുക്കും. ആക്കാർയ്യം കൊണ്ട എളൊത്തമ്പുരാനുംമായിട്ട ഒത്താൽ
അവിടന്ന കല്പിക്കുമെല്ലൊ. അപ്രകാരം കുമ്പഞ്ഞി എജമാനെൻന്മാർക്കും
ബൊധിപ്പിക്കുമെല്ലൊ. ശെഷം ഒക്കയും ഇശ്വരപ്പട്ടര പറയുകയും ചെയ്യും.
എന്നാൽ കൊല്ലം 972 ആമത ധനുമാസം 26 നുക്ക ഇങ്കിരിസ്സ കൊല്ലം 1797
ആമത ജെനവരി മാസം 6 നു വന്നത—

155 B
291 ആമത —
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾക്ക് കടുത്തനാട്ട പൊർള്ളാതിരി
കൊതവർമ്മ രാജാവ അവർകൾ സല്ലാം. ധനുമാസം 23 നു സാഹെബ
അവർകൾ എഴുതി കൊടുത്തയച്ച കത്ത വായിച്ച വർത്തമാനം ഒക്കയും
മനസ്സിൽ ആകയും ചെയ്തു. 72 ആമതിലെ ഒന്നാം ഗഡുവിന്റെ മുതല
എങ്കിലും മൂനാമന എങ്കിലും താമസിയാതെ കൊടുക്കണം ഇതിന സഹാ
യിപ്പാൻ പത്ത ദിവസത്തിലകം സാഹെബ അവർകൾ വരുവാൻ സങ്ങതി
വരും എന്നല്ലൊ കൽപ്പന കൊടുത്തയച്ചത. മുമ്പെ സരക്കാരിൽ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/169&oldid=201539" എന്ന താളിൽനിന്ന് ശേഖരിച്ചത്