താൾ:34A11415.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 93

കെരളവർമ്മരാജാവ അവർകൾ സല്ലാം. കൊടുത്തയച്ച കത്തും തരകും
വായിച്ച വർത്തമാനങ്ങൾ ഒക്കയും മനസ്സിൽ ആകയും ചെയ്തു. നീട്ടുരനിന്ന
വിൽകിസ്സൻ സായ്പു അവർകളും സായ്പിവർകളും നാമുമായി കണ്ടു
പറഞ്ഞ ഗുണദൊഷങ്ങളും രാജ്യകാര്യവും കുറുമ്പ്രനാട്ട രാജാവ
അവർകളൊട പറഞ്ഞിട്ട സമ്മതിച്ചതും ഇല്ല എന്നല്ലൊ എഴുതി കണ്ടത.
കുറുമ്പ്രനാട്ടരാജാ അവർകൾ കുമ്പഞ്ഞീലെ ആളക്കൂട്ടി പഴശ്ശികൂലകത്തിന്ന
നമ്മുടെ ദ്രിവ്യവും എടുപ്പിച്ച ഇപ്പൊൾ നാം രാജ്യത്തിൽയിരിക്കരുത
എന്നവെച്ച കുമ്പഞ്ഞി പട്ടാളവും കൊണ്ടവരുന്നു എന്നല്ലൊ എഴുതി കണ്ടത
ആകുന്നു. കുമ്പഞ്ഞിയിന്ന കൂടി അപ്രകാരം തന്നെ അനുസരിച്ചകൽപ്പിച്ചാൽ
ആവതില്ല എന്നവെക്ക അല്ലെ ഉള്ളൂ. എന്നാൽ കൊല്ലം 972 ആമത ധനുമാസം
21 നു എഴുതിയത. രാജാകലം കുമ്പഞ്ഞി ആളുകൾ നമൊട വിരൊധത്തിന
വരികയില്ല. അതക്കൂടാതെ കണ്ട നമ്മൊട എങ്കിലും നമ്മവിശ്വസിച്ചിരിക്കുന്ന
ആളുകളൊട എങ്കിലും വിരൊധത്തിന വരുന്ന ആളുകൾ കുമ്പഞ്ഞീലെ
ആളുകൾ അല്ല എന്നവെച്ചിരിക്കുന്നു. ശ്രീകൃഷ്ണജയം. ധനു 22 നു
ജനവരീമാസം 2 നു കൊട്ടയത്തിൽ വന്നത —

139 B
278 ആമത —
രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി കൊതവർമ്മ രാജാവ
അവർകൾക്ക വടക്കെ അധികാരീ തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പീലി സായ്പു അവർകൾ സല്ലാം. 972 മതിലെ ഒന്നാം കിസ്തി
തങ്ങൾ ക്രമമായിട്ട ബൊധിപ്പിക്കുമെന്ന നാം വിശ്വസിച്ചിരിക്കുമ്പൊൾ
ആയതിന അപെക്ഷക്കെട വന്നു എന്നുള്ള വർത്തമാനം നമുക്ക് പറയാൻ
ഉണ്ട. അതുകൊണ്ട എത്ത്രെയും സങ്കടത്തൊടുകൂട തന്നെ ആകുന്നത.
കരാർന്നാമത്തിന തങ്ങൾ എത്രയും നിശ്ചയമായിട്ട നടക്കുമെന്ന തങ്ങളുടെ
മുമ്പിലിത്തെ ഒപ്പിച്ച കാര്യങ്ങൾ നിന്ന നമുക്ക എത്രയും നല്ലവണ്ണം
വിശ്വസിച്ചിരുന്നതകൊണ്ട നമ്മുടെ പക്ഷത്തിന എതാൻ വല്ല ഹെതു തങ്ങൾ
നിന്ന നമുക്ക അപെക്ഷകെട വരുത്തുവാൻ ഉണ്ടായിരുന്നിട്ടില്ല എന്ന നാം
ബൊധിക്കയും ചെയ്തു. തങ്ങൾ ഈവണ്ണം ചെയ്തു എന്ന ബഹുമാനപ്പെട്ട
സർക്കാര വിശ്വസിച്ചിരിക്കുന്നത എന്ന നമുക്ക നിശ്ചയമായിരിക്കുന്നു.
അതുകൊണ്ട ഒട്ടും താമസിയാതെ മൂനാനെ കൊടുക്ക എങ്കിലും മുതല
തന്നെ കൊടുക്ക എങ്കിലും ചെയ്തവാൻ നാം തങ്ങൾക്ക എത്ത്രയും വഴിപൊലെ
ബുദ്ധി പറയുന്നു. അതുകൊണ്ട ഈ മുതൽ ഒക്കയും കൊടുക്കാതെ
യിരുന്നാൽ വടക്കെ പകുതിയിൽ ഉള്ള ആളുകളിൽ ഒന്നാം ഗഡു
ബൊധിപ്പിക്കാതെയിന്നവരിൽ തങ്ങൾ ഒരുത്തരുള്ളൂ എന്ന എന്റെ വിശെഷം
കാണും. അതകൊണ്ട എതാൻ വല്ല കാണാത്ത അവസ്ഥ വിരൊധിക്ക ഇല്ല

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/159&oldid=201518" എന്ന താളിൽനിന്ന് ശേഖരിച്ചത്