താൾ:34A11415.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 109

163 A & B
മഹാരാജശ്രിവടക്കെ അധികാരിതലച്ചെരിതുക്കടി സുപ്രന്തെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കൊട്ടെയത്ത വിരവർമ്മരാജ
അവർകൾ സെല്ലാം. കൊടുത്തയച്ച കത്ത വാഴിച്ചി അവസ്ഥ മനസ്സിൽ
ആകയും ചെയ്തു. കല്പന കത്ത തറപ്പാൻ അസാരം ശിപ്പായിമാര
മാനന്തെരിക്ക അയക്കുന്നതിനു വഴി കാണിക്കുവാൻ ആളെ അയപ്പാൻ
സായ്പുപറഞ്ഞു. ആളെയും കൂട്ടിഉഭയമാർഗ്ഗത്തൊടെ അയച്ചുചെല്ലുമ്പൊൾ
കയിതെരി അമ്പു വെടിവെച്ചു. ഊരൻസായ്പു ചുള്ളിക്കുന്ന വഴി കടന്ന
മാനന്തെരി അമ്പലത്തിൽ ഇന്നല നിന്ന ഇന്നു കൊട്ടെത്തെക്ക എത്തുകയും
ചെയ്തു. കയിതെരി വഴിക്ക പൊയതിൽ കാട ആകകൊണ്ടും വെടിക്ക
മുമ്പെ നിശ്ചയിക്കായ്ക കൊണ്ടും ഇങ്ങൊട്ട അപായം ഉണ്ടായി. മറെറ
വഴിക്ക പൊയതിൽ അപായം ഇല്ല. ആയവസ്തതകൾ കപ്പിത്താൻ സായ്പു
അവർകൾ എഴുതിട്ടും ഉണ്ടായിരിക്കുമെല്ലൊ. ഇപ്രകാരം കുമ്പഞ്ഞി
കല്പനക്ക മൽസരിച്ചതിന ഒടനെ അമർച്ച വരുത്തണം. അതിന പൊഴിലുര
വഴി കണ്ണൊത്തും ചവിട്ടി പറമ്പ വഴി കണ്ണൊത്തും മനന്തെരിക്കും കടന്ന
നിക്കണം. അതിന ബെണ്ടുന്ന ബെലവും വലിയതൊക്കും വെണം. ചുരിങ്ങിട്ട
നാള താമസം വന്നാൽ എറയും അഹമ്മതി വർദ്ധിക്കുകയും മുതൽ... ചെതം
വരുകയു ചെയ്യും. അത വരാതെ വെഗെന കൽപ്പന ഉണ്ടായി അമർച്ച
വരുത്തണം. ഇരുവനാട്ടകാമ്പ്രത്തിന്നും രണ്ടുതറയിന്നും എതാനും ആളുകൾ
തൊടിക്കളത്ത ബെലം ആയിട്ട പോയിഎന്നുംപോവാൻ ഭാവം എന്നും കെട്ടു.
അതിനും കല്പന ഉണ്ടാകണം. എന്നാൽ കൊല്ലം 972 ആമത ധനുമാസം 28-നു കൂടുന്ന ആളുകള കൂട്ടുകയും ആം. കുമ്പഞ്ഞി പട്ടാളം ചെന്ന മടങ്ങി
എന്ന വന്നിട്ട എല്ലാവർക്കും ബുദ്ധിക്ഷയം വളര വന്നിരിക്കുന്നു. കൂടുന്നത
കൂട്ടാം. ധനുമാസം 29 നു ഇങ്കിരിസ്സ കൊല്ലം 1797 ആമത ജെനവരിമാസം 9
നു വന്നത —

164 A & B
മഹാരാജശ്രിവടക്കെ അധികാരി തലച്ചെരിതുക്കടിസുപ്രന്തെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകളെ സന്ന്യധാനത്തിങ്കലെക്കകൊട്ടെയത്ത
പഴവീട്ടിൽ ചന്തു എഴുതി അയക്കുന്ന അവസ്ഥ. കൽപ്പിച്ചി കൊടുത്തയച്ച
കത്തു വാഴിച്ചി. അവസ്ഥയും അറിഞ്ഞി. മെസ്ത്രലാടെൻ സായ്പു
അവർകളെ പട്ടാളത്തൊട വെടിവെച്ചിരിക്കുന്ന ആളുകളെ പെരവിവരം
അന്ന്യെഷിച്ച അറിഞ്ഞ എഴുതി അയപ്പാനും പട്ടാളത്തിലെക്ക അരിയും
ചില്ലാനവും വെണ്ടുംവണ്ണം എത്തിച്ചി കൊടുപ്പാനും എല്ലൊ കല്പന വന്നത.
അരിയും ചില്ലാനവും സാമാനങ്ങളും കൂലിക്കാര ഇന്നെവരക്കും
കല്പനപ്രകാരം എത്തിച്ചു കൊടുക്കയും ചെയ്തു. എനിയും ഇവിടെ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/175&oldid=201551" എന്ന താളിൽനിന്ന് ശേഖരിച്ചത്