താൾ:34A11415.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

108 പഴശ്ശി രേഖകൾ

160 B
296 ആമത —
ശ്രീമതു സകലഗുണ സമ്പന്നരാന സകല ധർമ്മപ്രതിപാലകരാന
മിശ്രജനദിനൊരർജ്ജി തരാന അവഞ്ഞിത ലക്ഷ്മിപ്രസന്നരാന രാജമാന്ന്യ
രാജശ്രീതലച്ചെരിദിവാൻ ബാളാജിരായരക്ക പറപ്പനാട്ടിൽ വീരദർമ്മരാജാവ
നമസ്കാരം. ഇപ്പൊൾ കതിരൂര കൊവിലകം ഒഴിച്ചു കൊടുക്കെണമെന്ന
കുമ്പഞ്ഞി കൽപന വന്നിരിക്കുന്നു എന്നുവെച്ച ജെഷ്ടൻ തരക എഴുതി
അയച്ചിരിക്കുന്നു. കുഡുമ്പത്തിങ്കൽ ഉള്ള അവരും നാവും എവിട
പാർക്കെണ്ടു എന്നു അറിഞ്ഞതുമില്ല. സായ്പപവർകളെ കെൾപ്പിച്ച ഇവിടെ
ഇത ഒഴിപ്പിക്കണ്ട എന്ന ജെഷ്ടന ഒര കത്ത വാങ്ങികൊടുത്തയക്കുകയും
വെണം. വർത്തമാനങ്ങൾ ഒക്കയും അരിക്കാരനൊട പറഞ്ഞയച്ചിട്ടും ഉണ്ട
ശൈഷം വർത്തമാനങ്ങൾ വഴിയെ എഴുതി കൊടുത്തയക്കുയും ആം
ധനുമാസം 28 നു നാൾ 29 നു ജനവരി 9 നു വന്നത —

161 B
297 ആമത -
മെൽ 295 മത കടുത്തനാട്ട രാജാവർകൾക്ക എഴുതിയ
പ്രകാരത്തിൽ ഒക്കയും ആയതുപൊലെ തന്നെ ചെറക്കൽ രവിവർമ്മ
രാജാവർകൾക്കും എഴുതിയത. ധനുമാസം 29 നു ജനവരി മാസം 9 നു
എഴുതിയത —

162 B
298 ആമത —
രാജശ്രീ പറപ്പനാട്ട രാജാവർകൾക്ക വടക്കെ അധികാരി തലച്ചെരി
തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പു അവർകൾ സല്ലാം. തങ്ങൾ
എഴുതി അയെച്ച കത്ത എത്തി. വർത്തമാനം ഒക്കയും മനസ്സിൽ ആകയും
ചെയ്തു. ഇപ്പൊൾ കതിരൂര കൂലകം ഒഴിച്ച കൊടുക്കണം എന്ന തങ്ങളെ
ജെഷ്ടൻ അവർകൾ പറഞ്ഞപ്രകാരം നടക്കയും വെണം. ബഹുമാനപ്പെട്ട
കുമ്പഞ്ഞി സരക്കാരിലെക്കൊണ്ട ഗുണമായിട്ട നടപ്പാൻ തങ്ങൾക്ക
വെണ്ടിയിരിക്കുന്നു. എങ്കിൽ ഒട്ടും താമസിയാതെ കണ്ട കതിരൂര കൂലകം
ബഹുമാനപ്പെട്ട കുമ്പഞ്ഞി പട്ടാളക്കാരന്മാര ഇരിപ്പാനായിട്ട ഈ കലശിൽ
ഒക്കയും തീരുവൊളത്തക്ക ഒഴിച്ചു കൊടുക്കയും വെണം. ശെഷം
തങ്ങളെമെൽ ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ രക്ഷ വരുത്തെണ്ടതിന്ന
തങ്ങളെ കുഡുബ്ബത്തൊടുകൂടി തലച്ചെരിയിൽ അകത്ത സുഖമായിരിപ്പാൻ
തക്കവണ്ണം ഉടനെ തന്നെ ഇങ്ങൊട്ടവരികയും വെണം. എന്നാൽ കൊല്ലം 972
ആമത ധനുമാസം 29 നു ഇങ്ക്ലീശ്ശ കൊല്ലം 1797 ആമത ജനവരീമാസം 9 നു
തലച്ചെരി നിന്നും എഴുതിയത —

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/174&oldid=201549" എന്ന താളിൽനിന്ന് ശേഖരിച്ചത്