താൾ:34A11415.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

82 പഴശ്ശി രേഖകൾ

മഹാരാജശ്രി വടക്കെ അധികാരിതലച്ചെരിത്തുക്കടി സുപ്രന്തെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കൊട്ടയത്ത വിരവർമ്മ രാജാവ
അവർകൾ സെല്ലാം, ധനുമാസം 9 നു കൊടുത്തയച്ച കത്തും അതിനൊട
കൂടി പഴശ്ശി രാജാവിന എഴുതിയതിന്റെ പെർപ്പും ഇവിട എത്തി വാഴിച്ച
വർത്തമാനം ഒക്കയും മനസ്സിൽ അകയും ചെയ്തു. പഴശ്ശിയിൽ രാജാവ
ഗുണമായിരുന്നതിന്റെ ശെഷം കയിതെരി അമ്പു എന്നവനും കണ്ണൊത്ത
ചെക്കുറ രാമറ എന്നവനും സഹായമായി പൊറപ്പെട്ട രാജാവിനെയും പറഞ്ഞി
എളക്കിചെയ്യുന്ന അവസ്ഥക്ക ഗുണമായിട്ട അവരവരുത്താൻ വഴി ഉണ്ടെങ്കിൽ
ഗുണമാകുമെല്ലൊ. അയത കഴിക ഇല്ല എന്ന നിശ്ചയം വന്നാൽ
ചെരത്തിന്റെ മിത്തലും ഇവിടയും അയിമ്പതും നൂറും ആളയും കൂട്ടി ഒരെ
ാരൊ പ്രവൃത്തികളിൽ നിന്ന മുതല എടുക്കുന്നതിന്ന വിരൊധിച്ചി. അവരെ
നിക്കുകയും ആ രാജാവും അതിൽ കൂടിയവരും നിൽക്കുന്ന
സ്ഥലങ്ങളിൽലെക്ക വെറെ ഉള്ള മനുഷ്യര ആവിശ്യമായിട്ടുള്ള
സാധനങ്ങളുകൊണ്ട പൊകരുത എന്ന നിഷ്കരിഷിച്ച കല്പന ഉണ്ടാകയും
വെണമെന്നും ദുഷ്പ്രയ്‌ന്നം ചെയ്യുന്നവരെ പിടിച്ചിട്ട എങ്കിലും ബുദ്ധിപാകം
വരുത്തണമെന്നും അത ഇല്ലാഞ്ഞാൽ ഇരാജ്യത്ത മനുഷ്യര കല്പന
അനുസരിച്ച നടന്ന നികിതി എടുത്ത ബൊധിപ്പിച്ച കയിക ഇല്ല എന്നതന്നെ
നമ്മുടെ ബുദ്ധിയിൽ വഴിപൊലെ തൊന്നുന്നു. ഞങ്ങൾ ഒരു വംശത്തിൽ
ജെഷ്ടാനുജക്രമമായിരിക്കുന്നു. അവസ്ഥക്ക ഇപ്രകാരം എഴുതി
ബൈാധിപ്പിച്ചത എന്തുകൊണ്ടന്നുള്ള വിവരവും എഴുതുന്നു. 965 ആമതിൽ
അവരവർക്ക തൊന്നിയ പ്രകാരത്തിൽ കുടികളെ ഉപദ്രവിച്ചിട്ടും കവർന്ന
അടക്കിട്ടും വെട്ടിക്കൊന്നിട്ടും1 നടന്ന വരികയും ചെയ്തു. അന പഴശ്ശിയിൽ
രാജാവ ഒക്കെയും അനുസരിച്ചി എജമാന സ്ഥാനമായിരിക്കയും ചെയ്തു.
66 ആമതിൽ നമ്മുടെ കാരണവരെ കൽപ്പനയൊട കൂടി നാം തലച്ചെരിക്ക
വന്നു. പഴശ്ശിരാജാവ നാം ഇരിക്കുന്നെടത്ത വന്ന കണ്ട നമ്മുടെ കല്പനക്ക
നടക്കാമെന്നും രാജ്യത്തെ കാൎയ്യം പഴവീട്ടിൽ ചന്തു നടക്കുംമെന്നും നമ്മൊട
നിശ്ചയിച്ചി പറഞ്ഞതിന്റെ ശെഷം അന്ന്യൊന്ന്യമായി നടക്കുന്നത എല്ലൊ
ഗുണമാകുന്നത നെറും കുറുമ്പ്രനാട താമരച്ചെരിഭാഷയാവണ്ടതിന്ന ചെന്ന
വിശാരിക്കുക എന്നും നിശ്ചയിച്ചിനാം കുറുമ്പ്രനാട്ടെക്കു ചെന്നു. കുമ്പഞ്ഞി
കല്പന അനുസരിച്ചി നടന്നു വരികയും ചെയ്തു. എന്നതിന്റെ ശെഷം
നാം കൊട്ടെയത്തെക്കെ വന്നിരുന്ന കൊട്ടയത്തെ കാൎയ്യം വിചാരിക്കണം എന്നു
പഴശ്ശിയിൽ രാജാവ പല പ്രാവിശ്യവും നമുക്ക എഴുതി അയക്കുകയും

1. വെട്ടിക്കൊണ്ടിട്ടും എന്നു പാ.ഭേ.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/148&oldid=201497" എന്ന താളിൽനിന്ന് ശേഖരിച്ചത്