താൾ:34A11415.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 13

കൊടുത്ത അയച്ചിരിക്കുന്നതുകൊണ്ടും അപ്രകാരത്തിൽ തന്ന
അന്യായക്കാര പറഞ്ഞതുകൊട്ടാറെ ആയതിന്റെ വിവരങ്ങൾ ഉള്ളത
ഈ മാസം 6 നുയും 7 നുയും 8 നുയും 9 നു തിയ്യതിയിലെയും നാം ചെയ്തിരി
ക്കുന്ന അവസ്ഥകളിൽ വിസ്ഥാരമായിട്ട എഴുതി വെച്ചിരിക്ക ആകുന്നത.
അതുകൊണ്ട രാജാവ അവർകൾ ജന്മാരിയുടെ സാമാന്യമായിട്ടുള്ള
അവകാശങ്ങൾ അന്യായക്കാർക്ക സമ്മതിച്ചു കൊടുക്കുമെങ്കിൽ അവര
വരുടെ ജന്മത്തിമ്മിൽ ഉള്ള നികിതി രാജാവ അവർകൾക്ക ബൈാധിപ്പിച്ചു
കൊടുക്കയും ചെയ്യും. എന്നു അന്യായക്കാര ഇപ്പൊൾ തന്നെ
അനുസരിച്ചിരിക്കുന്നു. ഇതിനാൽ സ്വകാര്യ്യ്യമായിട്ടുള്ള നടപടിയുടെ
അവകാശങ്ങൾക്ക ഒക്കയും വിട്ട അന്നത്തെക്ക തന്നെ ത്യജിച്ച കളകയും
ചെയ്യുന്നത. ഇതിന വിത്യാസം കൂടാതെ നിശ്ചയമായിട്ടുള്ള പ്രകാരത്തിൽ
താന്താൻ ജന്മാരികൾ ആകുന്നതല്ലാതെ കണ്ട മറെറാരുത്തൻ ഇല്ല എന്ന
നിശ്ചയമായി സമ്മതിച്ചിരിക്കുന്നു. മുമ്പിൽത്തെ തർക്കം ഒക്കയും മാറിയി
രിപ്പാൻ അന്നത്തെക്ക തന്നെ സമ്മതിച്ചിരിക്കുന്നു. വിശെഷിച്ച രാജാവ
അവർകൾക്ക വരുവാനുള്ള നിലുവ ഒക്കയും കൊടുക്കെണ്ടതിന്ന
അനുസരിച്ചിരിക്കുന്നു. ഇതിന മെൽത്തൊട്ട എതാൻ നിലുവ ഉണ്ടായി
വന്നാൽ രാജാവ അവർകൾ എന്റെ ജന്മങ്ങളിലുള്ള ഫലങ്ങൾ ഒക്കയും
പിരിച്ച അടക്കുവാൻ തക്കവണ്ണം നിശ്ചയമായിട്ട അനുസരിച്ചിരിക്കുന്നു —

കച്ചെരിവിസ്ഥാരത്തിൽ.

ഒപ്പയിട്ട കൊടുത്തിരിക്കുന്നു.

സാക്ഷികാരൻ.

972 മത കന്നിമാസം 27 1796 മത അകടമ്പർ മാസം 10 നു തലച്ചെരി
എഴുതിയത. ഈ എഴുതിയത രാജാവ അവർകൾക്ക ഗ്രെഹിപ്പിച്ചിരിക്ക
ആകുന്നത എന്ന രാജാവ അവർകൾ എത്ത്രെയും നല്ലവണ്ണം സമ്മതിച്ചി
രിക്കുന്നു. ആയതുപ്രകാരത്തിൽതന്നെ ഇതിൽ ഒപ്പയിട്ട കൊടുത്തിരിക്കുന്നു.

18 A

രാജശി കുറുമ്പ്രനാട്ട വിരവർമ്മരാജ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രെന്തെണ്ടെൻ കൃസ്തപ്പർ പിലി സായ്പു
അവർകൾ സല്ലാം. തങ്ങൾ ഇവിടെക്ക എഴുതി അയച്ച കത്ത എത്തി അവസ്ത
ഒക്കെയും മനസ്സിൽ ആകയും ചെയ്തു. തങ്ങളുടെ അനുജനെക്കൊണ്ടും
ദുർബുദ്ധി പറഞ്ഞു കൊടുക്കുന്നവരെക്കൊണ്ടും തങ്ങൾ ഒടുക്കത്ത എഴുതി
അയച്ച കത്തിൽ ഉള്ള വിവരങ്ങൾ നമുക്ക വളരെ സങ്കടമാകയും ചെയ്തു.
നാട്ടിലെ അനുകൂലവും വിരൊധിക്കെണ്ടതിന്ന എതാൻ ഒരു ഭാവം
അനുഭവിപ്പാൻ ആയതിന്റെ ഭയം തങ്ങൾ കൊടുക്കുന്ന ബുദ്ധിയൊടു കൂട
കാണുകയും ചെയ്യുമെല്ലൊ. അപ്രകാരം ഒരു ഭാവം ഉണ്ടായിവന്നാൽ
ആയതിൽ ഉള്ള ഫലങ്ങൾ അവർകൾക്ക കഠിനമായി വരികയുംചെയ്യും.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/79&oldid=201362" എന്ന താളിൽനിന്ന് ശേഖരിച്ചത്