താൾ:34A11415.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

14 പഴശ്ശി രേഖകൾ

ശെഷം ബഹുമാനപ്പെട്ട സർക്കാർ അവർകളാൽ രാജാവ അവർകൾക്ക
കാണിച്ച പത്രമായിട്ടുള്ള അവസ്ഥ മനസ്സിൽ എന്റെ നല്ലവണ്ണം
ആകായ്കക്കൊണ്ട നമുക്ക എത്രയും ക്ലെശമായിരിക്കുന്നു. ഈ കത്ത തങ്ങൾ
ഇരിക്കുന്നിടത്തെക്ക വന്നതിന്റെ മുമ്പെ തങ്ങളെ അനുജനെ
ഗുണമായിട്ടുള്ള കാര്യത്താൽ തങ്ങളെ ശങ്ക മാറിവരികയും ചെയ്യുമെന്ന നാം
അപെക്ഷിച്ചിരിക്കുന്നു. തങ്ങളുടെ കത്തിൽ എഴുതി വെച്ചിരിക്കുന്ന
ആളുകളെ നാം ചൊഴലിനാട്ടന്ന മടങ്ങി വന്നപ്പോൾ അവരെ ഇവിടെ
വരുത്തുകയും ചെയ്യും. വിശെഷിച്ചു കാരിയങ്ങളിൽ ഒക്കെയും നമ്മുടെ
വിശ്വാസം തങ്ങൾക്ക നിശ്ചയിക്കെണ്ടതിന്ന നാം പ്രെയ്നം ചെയ്ക്കുകയും
ആം. തലച്ചെരിയിൽനിന്നു 972 ആമത കന്നിമാസം 28 നുക്ക ഇങ്കിരസ്സകൊല്ലം
1796 ആമത അകടമ്പ്ര മാസം 11-നു എഴുതിയത —

19 A & B

മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി
സുപ്രെന്തെണ്ടെൻ കൃസ്തപർ പിലി സായ്പു അവർകൾക്ക കൊട്ടെയകത്ത
കുറുമ്പ്രനാട്ട വിര്യവർമ്മരാജ അവർകൾ സെലാം. നമൊട പ്രിതി ഉണ്ടായി
ഇപ്പൊൾ കൊടുത്തയച്ച കത്ത ഇവിടെ എത്തി വാഴിച്ചി അവസ്ഥയും
വഴിപൊലെ മനസ്സിൽ ആകയും ചെയ്തു. ആവുന്നത ഗുണമായിട്ടുള്ള വഴികൾ
നയമായിട്ടും ഭയമായിട്ടും ദുർബ്ബുദ്ധിയായി ശ്രമിക്കുന്നവർക്കും നമ്മുടെ
അനുജനും വെണ്ടുംവണ്ണം നാം എഴുതി അയക്കയും പറഞ്ഞയക്കയും ചെയ്യട്ടു
ഉണ്ട. കുംമ്പഞ്ഞി സർക്കാരിൽനിന്ന അനുകൂലമായി നടത്തിവരുന്ന
പ്രകാരവും പഴശ്ശിലെ അവസ്ഥക്ക കൽപ്പന വന്ന ഗുണവും നല്ലവണ്ണം എഴുതി
അയച്ചിട്ടു ഉണ്ട. ഗുണമായിവരുന്ന വഴികൾ പറകയും അതിനെ അനുസരിച്ചു
നടന്നു കൊള്ളാഞ്ഞാൽ അത്തിന്റെ അവസ്ഥ ആകുംവണ്ണം
കുംമ്പഞ്ഞിയിൽ അറിവിക്കയും കുംമ്പഞ്ഞി കല്പനപ്രകാരം നടക്കയും
എന്നത്രെ നാം നിശ്ചയിച്ച നടന്ന വരുന്നതാകുന്നു. 971 ആമത ചിങ്ങമാസം
പണ്ടാരത്തിൽ ബൊധിപ്പിക്കെണ്ടുന്ന നാട്ടിൽ നികിതിനിലവ കണക്കനൊക്കി
എഴുതി വാങ്ങിയതിൽ കൊട്ടയം പ്രവൃത്തി കൈതെരി അമ്പു ബൈാധിപ്പി
ക്കെണ്ടും ഉർപ്യ എഴുതിയ അമതിക്ക ഒരു പണവും ബൊധിപ്പിക്കാതെ
ഇരിക്കകൊണ്ട 72 ആമത കന്നി മുതൽ അവൻ പിരിക്കണ്ട നികിതി എന്ന*
നിശ്ചയിച്ചതിന്റെ ശെഷം അമ്പു എന്നവൻ വിചാരിച്ചുകോത്ത കെളപ്പൻ
എന്ന നമ്പ്യാരെയും പെരുവയില അമ്പു എന്ന നമ്പ്യാരെയും നാരങ്ങൊളി
നമ്പ്യാരെയും അന്യൊന്യമാക്കി ചെണ്ടെങ്ങാട്ടെരി ചന്തു എന്നവനുമായി
നിരൂവിച്ചാരെ തൊടിക്കളത്ത കണ്ണൊത്ത ആ ദിക്കിലെക്ക അനുജന പറഞ്ഞ*കന്നിമുതൽ നികിതി അവൻ വിചാരിക്കണ്ട എന്ന - Bയിലെ പാഠം

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/80&oldid=201364" എന്ന താളിൽനിന്ന് ശേഖരിച്ചത്