താൾ:34A11415.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxi

രേഖകളുടെ പൂർവാപര ക്രമം എഡിറ്റർമാർ എന്ന നിലയിൽ ഞങ്ങൾ
ആസൂത്രണം ചെയ്തതാണ്. വിഷയം വ്യക്തി, കാലം, പ്രാധാന്യം എന്നിങ്ങനെ പല
മാനദണ്ഡങ്ങളനുസരിച്ചുള്ള ക്രമീകരണങ്ങൾ സാധ്യമാണെങ്കിലും കാലക്രമമാണ്
ഞങ്ങൾ സ്വീകരിച്ചിരിക്കുന്നത്. ഒരു കത്തിന്റെ ഉള്ളടക്കമായി വരുന്ന മറ്റു
കത്തുകൾ കാലക്രമം പരിഗണിക്കാതെ തന്നെ അവിടെ തുടർച്ചയായി
ചേർത്തിരിക്കുന്നു. നാലാം വാല്യത്തിലെയും പന്ത്രണ്ടാം വാല്യത്തിലെയും
കത്തുകൾ B, A എന്ന അടയാളങ്ങൾ കൊണ്ട് വേർതിരിച്ചറിയാമെങ്കിലും അവ
ഒന്നിച്ചാണ് കാലക്രമത്തിലാക്കിയിരിക്കുന്നത്.

ട്യൂബിങ്ങനിലെ കൈയെഴുത്തു ഗ്രന്ഥങ്ങൾ

കൈയെഴുത്തു ഗ്രന്ഥത്തെക്കുറിച്ചു ചില കാര്യങ്ങൾ വായനക്കാരെ
അറിയിക്കേണ്ടതുണ്ട്. Mal 765-4, 12 എന്നീ ക്രമ നമ്പരുകളിൽ ട്യൂബിങ്ങൻ
സർവകലാശാലാ ഹസ്തലിഖിതഗ്രന്ഥശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന കടലാസു
പകർപ്പുകളാണ് ഈ പുസ്തകത്തിന് അവലംബം. നാലാം വാല്യത്തിനു 29x18 cm ഉം
പന്ത്രണ്ടാം വാല്യത്തിനു 21x31cm ഉം വലുപ്പത്തിൽ യഥാക്രമം 202 ഉം 130 ഉം പേജു
വീതമുണ്ട്. ഇവ ഔദ്യോഗിക രേഖകളുടെ പകർപ്പുകളാണ്. ചില പുറങ്ങളിൽ
മലയാളത്തിലുള്ള പഴയ നമ്പരുകൾ കാണാം. നാലു പുറമുള്ള ഖണ്ഡത്തിനാണ്
ഓരോ മലയാള അക്കം നൽകിയിരിക്കുന്നത്. അടുത്തകാലത്തു
യൂണിവേഴ്സിറ്റിക്കാർ നൽകിയ ഓരോ അക്കത്തിലും ഈരണ്ടു പുറമാണുള്ളത്.
ഇപ്പോഴത്തെ നിലയിൽ 332 പുറമുള്ള കൈയെഴുത്താണ് പഴശ്ശിരേഖകൾ എന്നു
പേരു നൽകി ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാലാം വാല്യം ഭംഗിയായി
കുത്തിക്കെട്ടിയ നിലയിലാണ്. പന്ത്രണ്ടാം വാല്യത്തിന്റെ കൈയെഴുത്തു
ഗ്രന്ഥത്തിൽ ആദ്യത്തെ 72 പുറം ഒന്നിച്ചു കുത്തിക്കെട്ടിയിരിക്കുന്നു. കവറില്ല. ഒന്നാം
പേജിൽ മലയാളം അക്കത്തിൽ 2 എന്നു കാണുന്നു. അതിനർത്ഥം നാലുപുറം
നഷ്ടപ്പെട്ടു എന്നായിരിക്കണം. 37 എന്ന നമ്പറിലുള്ള കടലാസ് (73,74 എന്നീ
പേജുകൾ) കാണുന്നില്ല, 60-64,76-94)എന്നീ പുറങ്ങൾ മറ്റൊരുതരം കടലാസിലാണ്
എഴുതിയിരിക്കുന്നത്. അവയിൽ മലയാള അക്കത്തിലുള്ള ക്രമനമ്പരുകളുള്ളതു
പരിശോധിച്ചാൽ പതിനാറു പുറത്തോളം നഷ്ടപ്പെട്ടതായി ബോധ്യപ്പെടും.
കുത്തിക്കെട്ടു വിട്ട നിലയിലുള്ള ഭാഗത്തു സർവകലാശാലക്കാർ നൽകിയിരിക്കുന്ന
ക്രമം കണ്ണുമടച്ചു പാലിക്കാതെ അഭ്യന്തര തെളിവുകൾ മുൻനിറുത്തി ചില്ലറ
പുനർക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. അങ്ങനെ ചില കത്തുകൾ
പൂർത്തീകരിക്കാൻ കഴിഞ്ഞു. അത്യന്തം ശ്രമകരമായിരുന്നു ഈ ജോലി. എങ്കിലും
അതു പുസ്തകത്തിന്റെ പ്രയോജനക്ഷമത വർധിപ്പിച്ചിട്ടുണ്ടെന്നു കരുതാം.

പ്രസാധന ചരിത്രം

1986-ൽ പശ്ചിമ ബർലിനിൽ നടന്ന ഡോ. ഹെർമൻ ഗുണ്ടർട്ട് സ്മാരക
മലയാള സമ്മേളനത്തിനുശേഷം തികച്ചും യാദൃച്ഛികമായാണ് ഞാൻ ട്യൂബിങ്ങൻ
സർവകലാശാലാ ലൈബ്രറിയിൽ ചെന്നുപെട്ടത്. അവിടത്തെ ഹസ്തലിഖിത
ശേഖരത്തിൽ ഇനം തിരിക്കാതെ സൂക്ഷിച്ചിരുന്ന ഗുണ്ടർട്ടു ഗ്രന്ഥശേഖരം
കണ്ണിൽപെട്ടതു ഭാഗ്യംകൊണ്ടു മാത്രം. ഡോ. ആൽബ്രഷ്ട് ഫ്രൻസ്, ഡോ ജോർജ്

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/23&oldid=201253" എന്ന താളിൽനിന്ന് ശേഖരിച്ചത്