താൾ:34A11415.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 3

ദീനമായിക്കിടക്കുന്നു എന്നു പറഞ്ഞയക്കയും ചെയ്തു. ഈ ഒഴിവിനായിട്ട
താൻ ബഹുമാനപ്പെട്ട സർക്കാരിലെ കൊണ്ട വഴിപൊലെ നടക്കുന്നിലാ
എന്നു നമുക്ക ആവണ്ണം നിരുവിപ്പാൻ സങ്ങതി ഉണ്ടായി വരികയും ചെയ്തു.
എന്നാൽ നമ്മുടെ പക്ഷം തനിക്ക ബൈാധിപ്പിപ്പാൻ തക്കവണ്ണം ഈ
എഴുതിയതാകുന്നത. ശെഷം തന്റെ ഭാവം വഴിപൊലെ ആകുന്നത. നമ്മുടെ
മനസ്സിൽ ഒറച്ചിബൊധിപ്പിപ്പാനായിട്ട ഉടനെ മണത്തണക്ക ഒന്നിച്ചി വരികയും
വെണം. ഇപ്രകാരം ചെയ്യ്യാഞ്ഞാൽ നമുക്ക തൊന്നുന്ന പ്രകാരം നടക്കയും
ചെയ്യും. എന്നാൽ ഈ വർത്തമാനം തനിക്ക തന്നെ അറിയാത്രെ അകുന്നത.
എന്നാൽ കൊല്ലം 971 ആമത മിഥുനമാസം 17 നു ക്ക ഇങ്കിരിസ്സ കൊല്ലം 1796
ആമത ജുൻമാസം 26 നു എഴുതിയത—

5 A

എല്ലാ ജാതികൾക്കും അറിവാനായിട്ട പരസ്സ്യമാക്കുന്നത കെരളവർമ്മ
രാജാവകൊട്ടെയത്ത നാട്ടിൽ നിന്ന വിട്ട പൊയി കാട്ടിൽ കയരുകയും ചെയ്തത
കൊണ്ടും ശെഷം ബഹുമാനപ്പെട്ട കുംബഞ്ഞിയുടെ യുദ്ധം ചെയ്യ്യുന്നവര
പഴശ്ശിൽ കൊവിലകത്ത കടന്ന പൊയ സങ്ങതി എന്തന്നു പ്രജകൾ ഒക്കയും
അറിയ്കക്കൊണ്ട എല്ലാ ജാതികൾക്കും അറിവാനായിട്ട ഈ എഴുതിവെച്ചത.
മെൽ പറഞ്ഞ കെരളവർമ്മരാജാവ കഴിഞ്ഞ കൊല്ലം 970 ആമത മിഥുനമാസം
പഴശ്ശിൽ അടുക്കെ ബഹുമാനപ്പെട്ട സർക്കാരിലെ കല്പന ഒട്ടും കൂടാതെ
കണ്ട എത്രയും ദുഷ്കർമ്മമായിട്ട നെരല്ലാത്ത പ്രകാരം രണ്ട മാപ്പളമാരുടെ
ആയിസ്സ നിക്കിക്കളകയും ചെയ്തു. ആ ദുഷ്കർമ്മ നെരല്ലാത്ത കാര്യ
ത്തിനായിട്ട മെൽപറഞ്ഞ രാജാവിന എത്രയും ഭയക്കരമായിട്ട ചെയ്ത
കൊലപാതകത്തിന്റെ അന്ന്യായങ്ങൾ വിസ്മരിക്കണ്ടതിന്നു ഉത്തരം
വരുത്തെണ്ടതിന്നും ബഹുമാനപ്പെട്ട സർക്കാരിലെ യുദ്ധം ചെയ്യ്യുന്നവര
രാജാവിനെ പിടിപ്പാൻ തക്കവണ്ണം പഴശ്ശിലെ കൊലകത്തിൽ കഴരുകയും
ചെയ്തു. ശെഷം പല ആളുകൾ മെൽപറഞ്ഞ രാജാവിനൊടു കൂട കാട്ടിൽ
കയരിയ അവംഭാവിക്കുന്നത. കല്പനപ്രകാരം ആയുധങ്ങൾ എടുത്തു
ഇരിക്കുന്നു എന്നും ഒളിച്ചുപാർക്കുന്നു എന്നു പറഞ്ഞുകെൾക്ക കൊണ്ട
അപ്രകാരം നടക്കുന്നവര എല്ലാവർക്കും അറിവാനായിട്ട. മെൽപറഞ്ഞ
രാജാവിങ്കൽ നിന്ന താമസിയാതെ വിട്ടുവരാഞ്ഞാലും അവരവരുടെ
വിടുകളിൽ വന്ന ബഹുമാനപ്പെട്ട കുംമ്പഞ്ഞിയുടെ മാർഗ്ഗപ്രകാരം പൊലെ
മലയാളത്തിൽ ഉള്ള കുടിയാന്മാരുടെ പ്രാണനും വസ്തുമുതൽകളും
രക്ഷിപ്പാനായിട്ട ആക്കി വച്ചത. ആയതപൊലെ സുഖമായിരിക്കാഞ്ഞാലും
ബഹുമാനപ്പെട്ട സെർക്കാരിലെ ചത്രുചതിയന്മാരെ പൊലെ നടക്കുകയും
ചെയ്യും. ശെഷം ആവണ്ണം നടക്കുന്നവര താൻ തന... അസംബദ്ധം ഉള്ളവര
പൊലെ വിചാരിക്കയും ആം. അവരവരുടെ വസ്തുമുതൽകളും വിടുകളും

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/69&oldid=201342" എന്ന താളിൽനിന്ന് ശേഖരിച്ചത്