താൾ:34A11415.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 17

കൂട്ടായ്മയും ആളും ചെന്ന അതിക്രമിച്ചതും തരകിന്റെ പെർപ്പും മൊതൽ
എടുക്കുന്നതിന ഇന്നെടത്തെ വെലക്ക എന്നും എഴുതിവന്ന പെർപ്പും ഇതി
നൊടുകൂടെ കൊടുത്തയച്ചിരിക്കുന്നു. ആയവസ്ഥ ഒക്കെയും ഇന്നെപ്രകാരം
എന്ന കല്പന ഉണ്ടാകയും വെണം. തുലാമാസം 2-നു ചന്തു എഴുത്ത.

23 A & B

972 ആമത തുലാമാസം 1— ന് കൊട്ടെയം ഹൊപളിയിൽ പട്ട്യത്ത
ദെശത്ത കുടികളൊട പഴശ്ശിൽ തമ്പുരാന്റെ കല്പനക്ക കൈതെരി അമ്പു
അയച്ച കൈയിതെരി ചാത്തൊത്ത അമ്പും പത്തുനുപ്പത ആള വെടിക്കാരും
കൂടി കുടികളൊട പറഞ്ഞ വിവരവും അതിക്രമിച്ച ചെയ്ത വിവരവും എയത
നെല്ല ഒക്ക തന്നൊളണം കൂഴം കൊടുത്ത അരി മാനന്തെരിക്ക
കെട്ടിക്കണംമെന്നും ആ ദിക്കിൽ കടന്ന കൊലകൊത്തുക വാഴതറിക്ക നെല്ല
കവർന്ന എടുക്ക നികിതി കൊടുക്കണ്ട എന്ന വിരൊധിക്കച്ചൊഴെ ചിണ്ടൻ
എന്നു ഒരു തറ പാട്ടക്കാരനെ പിടിച്ചി ചട്ടുവപ്പുറം മറിച്ചികെട്ടിക്കൊണ്ടി
പൊയി1. ഇപ്രകാരം ഒക്ക തുലാമാസം 1—നു ചെയ്തത— അതു കൂടാതെ കണ്ട
അന്ന രാത്രി തന്നെ കൊട്ടയത്ത ഹൊവളിയിൽ മുര്യട്ട ദെശത്ത മാപ്പളകുട്ടി
യസ്സന്റെ പിടികയിൽ2 മെൽപറഞ്ഞ അമ്പുവും ആളുകളും കൂടിവന്ന പിടിക
കുത്തിപ്പൊളിച്ച അകത്ത കടന്ന അവിടെ ഉള്ളത ഒക്ക കവർന്ന എടുത്ത
കുട്ടിയസ്സന്റെ അളിയെൻ പക്രുന്മാറെ പിടിച്ചികെട്ടിക്കൊണ്ടപൊയി മറ്റും
പല നാനാവിധം ചെയ്തു. അമ്പു എഴുതിയതിന്റെ പെർപ്പ—കയിതെരി അമ്പു
എഴുത്ത വെള്ളുവരാമര നമ്പ്യാര കണ്ടു കാര്യംമെന്നാൽ രാജ്യത്തന്നെ മുതൽ
എടുക്കുന്നതിന മാളിയതാഴത്തെ വലിയ തമ്പുരാന്റെ വെല്ക്ക ഉണ്ട.
അതുകൊണ്ട എന്റെ പെർക്കല്ലോ ഇത്ര നാളും അന്യഷിച്ചത. എനി നിങ്ങൾ
വിചാരിപ്പാൻപൊണ്ട. നിങ്ങൾ നിമിഷം ഇങ്ങ വരികയും വെണം. തുലാമാസം
4 നു അകടെമ്പ്ര മാസം 17 നു ഇത ഒക്ക കുറുമ്പ്രനാട്ടരാജ അയച്ചത—3

24 B

174 ആമത —

മഹാരാജശ്രീ പീൽ സാഹെബ അവർകളെ സന്നിധാനത്തിങ്കലെക്ക
കൊട്ടെത്ത കാനശൊവികൃഷ്ണരായൻ എഴുതിയ അർജ്ജി. സായ്പു
അവർകൾ കൽപ്പിച്ച പ്രകാരം നാട്ടിലെ വന്ന ഇവിടുത്തെ വർത്തമാനങ്ങൾ
ഒക്കയും സായ്പുവർകൾ അറിവാനായിട്ട എഴുതിയിരിക്കുന്നു. 972 മത
തുലാം 1 നു കൊട്ടയം ഒബളിൽ പാട്ട്യത്ത ദെശത്ത കുടികളൊടു പഴശ്ശി
തമ്പുരാന്റെ കൽപനക്ക കയിനെരി അബു അയച്ച കയിത്തെരിചാത്തൊത്ത
1 തറവാട്ടുകാരനെ പിടിച്ചുകെട്ടി ചട്ടമറിച്ചു കെട്ടിക്കൊണ്ടുപോയി എന്നു പാ.ഭേ.

2. ഒബളി മുര്യാട്ടദെശത്ത മുര്യട്ട പീടികയിൽ മാപ്പിളകൂട്ടിയത്തയുടെ പീടികയിൽ
എന്നു പാ.ഭേ.

3. ഈ ഭാഗം ബിയിൽ ഇല്ല.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/83&oldid=201370" എന്ന താളിൽനിന്ന് ശേഖരിച്ചത്