താൾ:34A11415.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

70 പഴശ്ശി രേഖകൾ

ചെയ്യുന്നത സമ്മതം എന്നും ഇപ്രകാരംമാകുന്നു പഴശ്ശിൽ രാജാവിന്റെയും
അവിട ചെർന്നവരുടെയും നടപ്പ ആകുന്നത. കുമ്പഞ്ഞിയിന്ന ശിക്ഷാ
രക്ഷകല്പന ശൊദ്യം അതിനൊക്കയും നൊം ആളായി നിക്കണം എന്നും
അധികാരം അവിടക്ക നടക്കണം എന്നും താൽപര്യമായിട്ട വിചാരിക്കുന്ന
കാരിയത്തിന നൊം അനുസരിക്കുന്നത ഏതുപ്രകാരം എന്ന കുമ്പഞ്ഞി
കല്പനതന്നെ നമുക്ക കിട്ടാതെ കണ്ട നാമായിട്ട ഒരു കാര്യം അനുസരിച്ച
നടന്നാൽ കുമ്പഞ്ഞിയിൽ നൊം വഴിപറെണ്ടതിന എതവഴി വെണ്ടു എന്ന
നമുക്ക ഒറപ്പഉണ്ടാകുന്നുമില്ലെല്ലൊ. നാട്ടിൽ അവരവരുടെ നടപ്പും ശിലവും
മറിഞ്ഞി നടത്താതെ വെറെ വഴി ആയാൽ കുമ്പഞ്ഞികല്പന പ്രകാരം
നടന്ന പണം അടച്ചി നിന്ന പൊരുവാൻ വളര വ്യാകുലത തന്നെ ആകുന്ന
ഒക്കക്കും വഴിയാക്കി കല്പിച്ച നടത്തിക്കണം. എന്നാൽ കൊല്ലം 972 ആമത
ധനുമാസം 3നു എഴുതിയത് —

108 B 247 ആമത് —

മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെ
ണ്ടെൻ കൃസ്ത്രപ്ര പിലി സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വിരവർമ്മ
രാജ അവരകൾ സാല്ലാം. പറർപ്പനാട്ട 71 ആമത മൂന്നാം ഗഡു പണവും
കൂടിയ പലിശയും പറപ്പനാട്ടിൽ നാം കൽപിച്ച കാര്യം നടത്തിവരുന്ന
നമ്മുടെ അനുജൻ അവടെ ബൊധിപ്പിക്കയും ചെയ്യും. 23 നു എഴുതി
വന്ന പ്രകാരം 8 ദിവസത്തിൽ സമ്മത ആയ പ്രകാരത്തിന കത്ത
വരികയും വെണമെല്ലൊ. കൊല്ലം 72 ആമത വൃശ്ചിക മാസം 27 നു
എഴുതിയത —

109 B 248 ആമത് —

രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്ത്രപർ പിലി സായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി
കൊതവർമ്മ രാജാ അവർകൾ സല്ലാം. കാര്യക്കാരെൻ സുബൈൻപട്ടര
അങ്ങാടി പുറത്ത് കുമിശനർ സായ്പുമാരായിരിപ്പടത്ത പെകെണമെന്ന
സയ്പു അവർകളെ കൽപന വന്ന ഉടനെ നാം കൽപന കൊടുത്ത പൊറടു
കയും ചെയ്തു. അവിടെ പൊയാൽ തമസിയാതെ വരികയും വെണമെല്ലൊ.
അയകൊണ്ടു മുമ്പെ നാ എഴുതിയത പൊലെ സയ്പു അവർകളെ കടാക്ഷം
ഉണ്ടായിട്ട കുമിശനർ സയ്പു അവർകൾക്ക ഒരു കത്തും എഴുതി അവിടെ
കൊടുത്തയച്ചാൽ വളര സന്തൊഷമായി വരികയും ചെയ്യും. എന്നാൽ
കൊല്ലം 972 ആമത ധനുമാസം 1 നു എഴുതിയത. ധനുമാസം 4 നു
ദെശമ്പ്രമാസം 15 നു വന്നത —

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/136&oldid=201474" എന്ന താളിൽനിന്ന് ശേഖരിച്ചത്