താൾ:34A11415.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

146 പഴശ്ശി രേഖകൾ

അവർകളെ കൃപാകടക്ഷം ഉണ്ടായിറ്റ എന്നയും എന്റെ കുഞ്ഞികുട്ടി
കളെയും രക്ഷിക്ക വെണ്ടിയിരിക്കുന്നു. എന്നാൽ കൊല്ലം 978 ആമത
എടവമാസം 9 നു എഴുതിയത—

229 A

മഹാരാജശ്രി എന്റെ എജമാനെൻ കപ്പിത്താൻ അസ്സബ്രൊൻ
സായ്പു അവർകളെ സന്നിധാനങ്ങളിലെക്ക തൊണ്ടൂർ ചാത്തു എഴുതി
ബൊധിപ്പിക്കുന്നത. സായ്പു അവർകൾ ആളകളെ അവസ്ഥക്ക എഴുതിയത
എത്തി വാഴിച്ച വഴിപൊലെ മനസ്സിൽ ആകയും ചെയ്തു. ഇപ്പൊൾ എടച്ചന
കുങ്കനും കുഞ്ഞിമൊയിതിയൻ മുപ്പനും കൂടി കുറമ്പ്രനാട്ടെക്ക പൊയി എന്ന
സൂക്ഷമായി കെൾക്കുന്നു. ഇരിവരെയും ഒരുമിച്ച 59 റ്റിൽ അഹം ആളു
ഉണ്ട. അവര 20 നു എറങ്ങി കുറുമ്പ്രനാട്ടിലെക്ക പൊകയും ചെയ്തു.
മട്ടിലെത്ത എത്തിപ്പാൻ വെച്ച മൂടയിൽ 80 മൂട എത്തി. ശെഷം മൂട ഞാൻ
തെകച്ചി എത്തിക്കയും ചെയും. അയതിന സായ്പു അവർകൾക്ക വിഷാദം
ഉണ്ടാകയും വെണ്ട. പഴശ്ശിൽ തമ്പുരാൻ കെടാവൂരയിരിക്കുന്നു. എനിയും
വർത്തമാനം കൂടക്കൂട എഴുതി ബൊധിപ്പിക്കയും ചെയ‌്യാം. കൃപാകടാക്ഷം
ഉണ്ടായിട്ട രക്ഷിക്ക വെണ്ടിയിരിക്കുന്നു. എന്നാൽ കൊല്ലം 978 ആമത
എടവമാസം 22 നു എഴുതിയത—

230 A

മഹാരാജശ്രി എന്റെ എജമാനെൻ കപ്പിത്താൻ അസ്സബ്രൊൻ
സായ്പു അവർകളെ സന്നിധാനങ്ങളിലെക്ക തെനമംഗലവൻ അനന്തു
എഴുതി ബൊധിപ്പിക്കുന്നത. ഞാൻ എജമാനൻ അവർകളെ കല്പനയും
വാങ്ങി എന്റെ ഒരുമിച്ചി കല്പിച്ച അയച്ച ആളൊടകൂട ഇ മാസം 18 നു
തൊണ്ടൂർ നാട്ടിലെക്ക എത്തുകയും ചെയ്തു. ഇവിടെ നിന്നു പഴശ്ശി
തമ്പുരാന്റെ വർത്തമാനം അന്വെഷിച്ചാരെ സൂക്ഷ്മായിട്ടുള്ള വർത്തമാനം
പഴശ്ശിൽ തമ്പുരാനും പാലൊറ എമ്മൻ നായരും എടന്നടസ്സകുറ്റിൽ കെടവൂര
നൂറ്റിൽ ലകം ആളൊടും കൂടിയിരിക്കുന്നു. എടച്ചനകുങ്കനും മാളിയക്കൽ
എലത്തൂര കുഞ്ഞിമൊയിതിയ്യൻ മൂപ്പനും കുറുമ്പ്രനാട്ടിൽ മല്ലിശ്ശെരി
കൊവിലകത്തെ ചെറിയ തമ്പുരാനും എല്ലാവകയും കൂടി കുറുമ്പ്രനാട്ടുന്നു
വന്ന ആള മുന്നൂറ്റിൽ ലകം ഉണ്ട. ഇവിടെ നിന്നു പൊയ ആളകളിൽ
മുഖ്യസ്ഥൻമാര തരുവണ ചാപ്പൻ നായരും പനിച്ചാടെൻ കണ്ണെൻ നായരും
പട്ടത്തൊട ചെരൻ നമ്പ്യാരും അയര വീട്ടിൽ ചന്തുവും ഇവര ഒക്കയും
ഇവിടനിന്നു പൊയിരിക്കുന്നു. കരിങ്ങാലി കണ്ണൻ വയനാട്ട ഹൊവളിൽ
അവന്റെ ചെറുകുന്നുമ്മൽ എന്ന വീട്ടിൽ പാർക്കുന്നു തൊണ്ടൂർ കെളപ്പൻ
നമ്പ്യാര അവരെ വീട്ടിൽ പൊങ്ങിനിപാർക്കുന്നു. ഇ മെൽ എഴുതിയ കുങ്കനും
കുഞ്ഞിമൊയിതിയെൻ മൂപ്പനും ആളകളും കൂടെ 19 നു അസ്തമിപ്പാൻ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/212&oldid=201600" എന്ന താളിൽനിന്ന് ശേഖരിച്ചത്