താൾ:34A11415.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

lii

കലാപകാരികൾ പഴശ്ശിയെ വിട്ടു നാട്ടിലെത്തണം എന്ന് കമ്പനി വീണ്ടും കൽപന
പുറപ്പെടുവിച്ചെങ്കിലും അതുകൊണ്ടും പ്രയോജനമുണ്ടായില്ല. കലാപത്തിന്റെ ശക്തി
വർദ്ധിക്കുകയേ ചെയ്തുള്ളൂ. പഴശ്ശി രാജാവ് മൂന്നു പ്രവൃത്തിക്കാരന്മാർക്ക് എഴുതിയ
കത്തുകൾ ഇവിടെ പരിശോധിക്കാവുന്നതാണ്.

മുഴക്കുന്നത്തു പ്രവൃത്തിക്കാരന്:

".....കൂറ്റെരിരാമറ കണ്ടുകാര്യംമെന്നാൽ അഞ്ചാനാൽ 5 നു എടങ്ങാഴി
അരി മാധവന്റെ പക്കൽ കൊടുക്കണം. അത കഴിക ഇല്ല എങ്കിൽ നെല്ലകൊടുക്കണം.
അതുലും ജെരിക്കം എങ്കിൽ നീ താമസിയാതെ തൊടിക്കളെത്തക്ക വരണം.അത
കഴിക ഇല്ല എങ്കിൽ പ്രാണനെ രക്ഷിച്ച വല്ലടത്തു പൊയ്ക്കൊള്ളണം. കുടികളൊട
പണം എടുക്കണ്ട. എടുത്തുവെങ്കിൽ നിന്റെ നിരിയാണത്ത ആകുന്നു." കൊ.വ
972 തുലാം 4

കല്യാട്ട് പ്രവൃത്തിക്കാരന്,

"....കല്യാട്ട എടവക പ്രവൃത്തിയിൽ 972 ആമതിലെ മുതലെടുപ്പ നെല്ല
പണം മൊളകം ഒന്നും താൻ എടുത്ത പൊകയും അരുത. താനിങ്ങ വരികയും
വെണം." കൊ.വ 972 തുലാം 4.

കൂടാളി പ്രവൃത്തിക്കാരന്:

" പ്രവൃത്തിയിൽ നിന്ന 972 ആമതിലെ എടുക്കെണ്ടും പണവും നെല്ലും
മുളകും എടുത്തുപൊകയും അരുത. നി ഇവിടെ വരികയും വെണം. " കൊ.വ 972
തുലാം 2

ഈ മൂന്നു കത്തുകളും കൂടി തുലാം പത്തിന് വീരവർമ്മ ക്രസ്റ്റഫർ പീലിക്ക്
അയച്ചുകൊടുത്തു. കൊ.വ 972 ധനു 12, ധനു 24, ധനു 29, മകരം 6, മകരം 7 എന്നീ
തീയതികളിലുള്ള കത്തുകളും കലാപസ്ഥിതി വിശദീകരിക്കുന്നവയാണ്.

മന്ത്രവാദവും മര്യാദയും.

സമൂഹത്തിൽ രൂഢമൂലമായ വിശ്വാസങ്ങളുടെയും പരമ്പരാഗതമായ
ആചാരങ്ങളുടെയും വിവരണങ്ങൾ പഴശ്ശി രേഖകളിൽ നിന്നു ലഭിക്കുന്നു. കമ്പനി
പക്ഷക്കാരനായ തൊണ്ടൂർ ചാത്തുവും കുടുംബാംഗങ്ങളും വസൂരി പിടിപെട്ടുമരിച്ചു.
ശത്രുക്കൾ മന്ത്രവാദം മുതലായ ക്ഷുദ്രവിദ്യകൾ പ്രയോഗിച്ചതുകൊണ്ടാണ്
ചാത്തുവിനും തറവാട്ടിലെ മറ്റുള്ളവർക്കും വീട്ടിലെ കന്നുകാലികൾക്കും ഇപ്രകാരം
വന്നത് എന്നു മറ്റുള്ളവർ വിശ്വസിക്കുന്നു.

മര്യാദയെക്കുറിച്ചുള്ള പരാമർശങ്ങൾ ശ്രദ്ധേയമാണ്. നീലേശ്വരത്തെ മൂന്നു
സ്ഥാനങ്ങൾ യഥാക്രമം മൂത്തത്, ഇളയത്, മൂന്നാമത്തേത്, എന്നീ പേരുകളിൽ
പ്രസിദ്ധമാണ്. പ്രായമുള്ളവർ ഈ സ്ഥാനങ്ങളിൽ അവരോധിക്കപ്പെട്ടാൽ
വളപട്ടത്തു കോട്ടയിൽ ചെന്ന് കോലത്തിരി (യണ്ണ)നെ കണ്ട് മര്യാദ (customary
present) വാങ്ങണം. എങ്കിൽ മാത്രമേ സ്ഥാനം ഉറപ്പാകുകയുള്ളൂ. മൂന്നാങ്കൂർക്ക്
പ്രസ്തുത സ്ഥാനം വന്നപ്പോൾ മര്യാദ വാങ്ങാനുള്ള മുഹൂർത്തം ചിറക്കൽ രാജാവ്
അറിയിക്കുന്നു. (കൊ. വ. 972 മകരം 12) ഈ കത്തിൽ തന്നെ "നമ്മുടെ കുഞ്ഞിക്ക
24 നു ഉപനയത്തിന മുഹുർത്തം നിശ്ചയിച്ചിരിക്കുന്നു" എന്നും കാണുന്നു. ഉപനയം
=ഉപനയനം, ഗുണ്ടർട്ട്നിഘണ്ടുവിൽ ഉപനയനം എന്ന വാക്കിന് കൊടുത്തിരിക്കുന്ന

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/54&oldid=201314" എന്ന താളിൽനിന്ന് ശേഖരിച്ചത്