താൾ:34A11415.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

liii

ഉദ്ധരണം ഇതാണ്. (Bringing to the teacher) investiture with the Brahm. String (8th-16
th year) എന്ന് അർത്ഥ വിശദീകരണം നൽകുന്നു.

972 മകരം 15 ന് ചിറയ്ക്കൽ രവിവർമ്മ രാജാവ് ക്രിസ്റ്റഫർ പീലിയെ
കാണുവാൻ പുറപ്പെട്ടു. രണ്ടുതറയിൽ എത്തുന്നതുവരെ യാതൊരസുഖവും
ഉണ്ടായിരുന്നില്ല. അവിടെ എത്തിയപ്പോൾ നാക്കു പൊങ്ങുന്നില്ല. എന്താണതിനു
കാരണമെന്നറിയില്ല എന്നു രാജാവു പറയുന്നു.
15 നു തലശ്ശേരിയിലെത്തി. 16 നു
രാവിലെ മയ്യഴിയിൽ ചെന്ന് ഉൽക്കിസ്സൻ (Wilson എന്നു ഗുണ്ടർട്ട്) സായിപ്പിനെ
കണ്ടു. അപ്പോഴും നാവെടുത്ത് ഒന്നും പറയാൻ കഴിഞ്ഞില്ല. ചികിൽസ
അടിയന്തിരമായി നടത്തണമെന്നു സായിപ്പു പറഞ്ഞു. രവിവർമ്മ തിരികെ
ചിറയ്ക്കലെത്തി. സായിപ്പിനോടു പലതും പറയണമെന്നുണ്ടായിരുന്നുവെന്നും
ഈശ്വരൻ ഇങ്ങനെയൊക്കെവരുത്തിയെന്നും രാജാവ് കൊ.വ. 972 മകരം 19 നു
ക്രിസ്റ്റഫർ പീലിക്കെഴുതി. പഴശ്ശിരേഖകളിൽനിന്നു ലഭിക്കുന്ന ഇവ്വിധത്തിലുള്ള
സൂചനകളും ഉൾക്കാഴ്ചകളും രണ്ടു ശതാബ്ദത്തിപ്പുറമുള്ള മലബാറിന്റെ
സാമൂഹിക-സാംസ്കാരിക സ്ഥിതിവരച്ചുകാട്ടുന്നു.

സാമാന്യ നിരീക്ഷണങ്ങൾ

255 രേഖകൾ- ഹർജികൾ, കത്തുകൾ, പരസ്യങ്ങൾ, തരകുകൾ (Summons)
എന്നിവ ഉൾപ്പെടെ- ഈ ഗ്രന്ഥത്തിൽ സമാഹരിച്ചിട്ടുണ്ട്. മിക്ക കത്തുകളിലും
കൊല്ലവർഷവും ക്രിസ്തുവർഷവും രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ
കൊല്ലവർഷം മാത്രം രേഖപ്പെടുത്തിയിട്ടുള്ള രേഖകളും അധികമുണ്ട്. പൊതുവെ
തീയതിയനുസരിച്ചുള്ള ക്രമമാണ് പഴശ്ശിരേഖകളിലുള്ളത്. കമ്പനിയുടെ
തലശ്ശേരിയിലെ അധികാരികൾക്ക് രാജാക്കന്മാരും പ്രവൃത്തികാരന്മാരും മറ്റും
അയച്ച കത്തുകൾ, ഹർജികൾ, അവയ്ക്ക് കമ്പനി അയച്ച മറുപടികൾ എന്നതാണ്
സാമാന്യക്രമം, ചിലയവസരത്തിൽ രാജാക്കന്മാരും പ്രവർത്തിക്കാരും അവർക്കു
കിട്ടുന്ന കത്തുകൾ കൂടി ക്രമനമ്പരിട്ട് കമ്പനിക്ക് അയച്ചുകൊടുക്കും.
ഇതിനിടയിൽ ബോംബെയിൽ നിന്നോ ബംഗാളിൽ നിന്നോ എഴുതിവരുന്ന
കൽപനകളുമുണ്ടാകും. ഇവയും പകർപ്പെഴുത്തു ഗുമസ്തൻ ക്രമമായിത്തന്നെ
ചേർക്കുന്നു.

പഴശ്ശി എന്നതിന് പൈച്ചി, പയച്ചി, പയിച്ചി, പഴച്ചി, പഴശ്ശി എന്നിങ്ങനെ
പല രൂപങ്ങൾ കാണാം. രേഖകളിൽ ചില പേരുകളോടൊപ്പം ബ്രാക്കറ്റിൽ H.G
എന്നു കാണുന്നുണ്ടല്ലോ. അതു ഗുണ്ടർട്ട് എഴുതിച്ചേർത്ത കുറിപ്പ് വേർതിരിച്ചു
കാട്ടാനാണ്. ഉദാ. ബാഡം- Warden. പഴശ്ശി രാജാവ് എഴുതിയിട്ടുള്ള ചില
കത്തുകളുടെ അന്ത്യത്തിൽ 'ശ്രീകൃഷ്ണ ജയം' എന്ന് രേഖപ്പെടുത്തിയിരി
ക്കുന്നു.

പലകാരണങ്ങൾകൊണ്ടും ഈ രേഖകൾ ഏറെ പ്രാധാന്യമർഹി
ക്കുന്നു. കലാപകാരികളുടെ പക്ഷത്തുനിന്നും ആധികാരികമായി യാതൊരുരേഖയും
ഇതു വരെ നമുക്കു ലഭ്യമായിരുന്നില്ല. കിട്ടാൻ സാധ്യതയില്ലെന്നു പല
ചരിത്രകാരന്മാരും വിശ്വസിച്ചിരുന്നു. പരിഭാഷകളുടെ അടിസ്ഥാനത്തിലുള്ള
അന്വേഷണ ഗവേഷണങ്ങൾ മാത്രമാണിതുവരെ നടന്നിട്ടുളളത്. ഇക്കാര്യം

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/55&oldid=201316" എന്ന താളിൽനിന്ന് ശേഖരിച്ചത്