താൾ:34A11415.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xvi

പദമധ്യത്തിലെ ചില സ്വരങ്ങൾ ഇന്നത്തെ വ്യവസ്ഥാപിത ലിപി മാതൃകയുമായി
ഇടതട്ടിച്ചു നോക്കുമ്പോൾ വ്യത്യസ്തമായിക്കാണാം. ഇപ്പൾ (ഇപ്പൊൾ),
നെരകെട (നെരുകെട), കൊട്ടെയത്ത (കൊട്ടയത്ത), കൽപിച്ചട്ടും (കൽപിച്ചിട്ടും),
ഞാങ്ങൾ (ഞങ്ങൾ), മൊളകു (മുളക്), മൊതൽ (മുതൽ), പൊറപ്പെടുവാൻ
(പുറപ്പെടുവാൻ), എനി(ഇനി), എടം (ഇടം) എന്നിവ ഏതാനും ഉദാഹരണങ്ങളാണ്.

(2) ഇകാരത്തിന്റെ അതിപ്രസരം എന്നു തോന്നാവുന്ന തരത്തിലുള്ളചില
വ്യതിയാനങ്ങൾ ലിപ്യങ്കനത്തിൽ കാണാം. ചുരിങ്ങി(ചുരുങ്ങി), നികിതി(നികുതി),
ഇരിനൂറ (ഇരുനൂറ്), നായിന്മാര ( നായന്മാര), ദ്രിവ്യം (ദ്രവ്യം) തുടങ്ങിയവ
ഉദാഹരണങ്ങളാണ്.

(3) സ്വരഭക്തിയും സ്വരനിരാസവും പ്രതിഫലിപ്പിക്കുന്ന രൂപങ്ങളുണ്ട്.
സമസ്ഥാനം (സംസ്ഥാനം), കാരിയം (കാര്യം), ആൾകൾ (ആളുകൾ), നൃത്താനും
(നിർത്താനും), എന്നീരൂപങ്ങൾ പരിശോധിക്കുക.

(4) ഇന്നത്തെ ലിപിവ്യവസ്ഥയനുസരിച്ച് അധികപ്പറ്റായി
പദാദിയിൽ കാണുന്ന എ കാരത്തിന്റെ ഉപലിപി ഉച്ചാരണ ശീലം വെളിവാ
ക്കുന്നു-ഗ്രെഹിക്കുക, രെക്തം, ദൈണ്ഡം, രെക്ഷിപ്പാൻ, ഗെഡു, തെയ്യാറാക്കൽ,
സെർക്കാർ.

(5) പദാദിയിലെ ഇ, എ എന്നിവയ്ക്കു മുമ്പു യകാരം ചേർത്ത്
എഴുതിക്കാണിക്കുന്നു-യാകുന്നു, യിവര, യിരിക്കുന്നു, യെഴുതിവെച്ചു. യെല്ലാ
പ്പോളും.

(6) വ്യഞ്ജനങ്ങളിൽ, ഖരാതിഖരമൃദുഘോഷങ്ങൾ ഇന്നത്തെ
ലിപിവ്യവസ്ഥയനുസരിച്ചു തികച്ചും വ്യത്യസ്തത വർണ്ണങ്ങളാണ്.എന്നാൽ
ഉച്ചാരണതലത്തിൽ അവ തമ്മിലുള്ള വ്യത്യാസം അവ്യക്തമായിപ്പോകാറുണ്ട്. ഈ
ഭാഷാസത്യം ബോധ്യപ്പെടുത്തുന്ന ക്രമക്കേടുകൾ ലിപ്യങ്കനത്തിൽ കാണാം.
വിസ്ഥരിച്ചു (വിസ്തരിച്ചു), അവസ്ത (അവസ്ഥ), സ്താനം (സ്ഥാനം), അഭമാനം (അപ
മാനം), ബൊതിച്ചാൽ ( ബോധിച്ചാൽ), വിഷാധം (വിഷാദം), ആവലാദി
(ആവലാതി), മഖൻ (മകൻ), കുഡുമ്മം (കുടുംബം) എന്നീ ഉദാഹരണങ്ങൾ
പരിശോധിക്കുക.

(7) ഇന്നത്തെ നിലയിൽ അനാവശ്യമെന്നു തോന്നാവുന്ന പലതരം
ഇരട്ടിപ്പുകൾ വ്യജ്ഞനവർണ്ണങ്ങളിൽ കാണാം- എത്ത്രയും, പ്രത്ത്യെകം, സാൽ
പ്പര്യം, അന്ന്യൊന്ന്യം, കുടിയാൻന്മാരൊട, ഏപ്പ്രിൽ, ചെറിയ്യ, ജൻമ്മം.

(8) അനുസ്വാരചിഹ്നം ചേർത്തുണ്ടാക്കുന്ന അനാവശ്യമായ ഇരട്ടിപ്പും
കാണാം- അംബു, ഉപകാരംങ്ങൾ, ബൊധിപ്പിച്ചതുംമില്ല, ചെയ്കകയുംയില്ല,
സംങ്കടങ്ങൾ, കടക്കുംവൊളം.

(9) ഇവിടെ അച്ചടിച്ചിരിക്കുന്ന തലശ്ശേരി രേഖകളിലെ നാലാം വാല്യവും
പന്ത്രണ്ടാം വാല്യവും ഇടതട്ടിച്ചുനോക്കുമ്പോൾ സമാന്തരങ്ങളായിക്കാണുന്ന
ചിലരൂപങ്ങൾ പരിശോധിക്കുന്നതു പ്രയോജനകരമായിരിക്കും. അവ
സ്വതന്ത്രവിനിമയങ്ങളാണോ ദേശ്യഭേദങ്ങളാണോ വർണ്ണപരിണാമങ്ങളാണോ
എന്നെല്ലാമുള്ള ചർച്ചയ്ക്കു പ്രസക്തിയുണ്ട്.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/18&oldid=201243" എന്ന താളിൽനിന്ന് ശേഖരിച്ചത്