താൾ:34A11415.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 87

എന്ന നാം അപെക്ഷിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത ധനുമാസം
16 നു ഇങ്ക്ലീശ്ശ കൊല്ലം 1796 ആമത ദൈശമ്പർ മാസം 27 നു തലച്ചെരി നിന്നും
എഴുതിയത —

128 B
267-ആമത —
മലയാം പ്രവിശ്യയിൽ വടക്കെ അധികാരി കിരിസ്തൊപ്പർ പീൽ
എസ്ക്കുയെർ സായ്പു അവർകൾക്ക കണ്ണൂര ആദിരാജ ബീബി സല്ലാം.
കൊല്ലം 972 ആമത ധനുമാസം 15 നു നാം ബഹുമാനപ്പെട്ട കുമ്പഞ്ഞിയിൽ
ബൊധിപ്പിക്കെണ്ടിയ ഉറുപ്പ്യ 5000 വും ഇപ്പൊൾ കാതിരിയിന്റെ പക്കൽ
കൊടുത്തുവിട്ടിരിക്കുന്നു. അതു വാങ്ങി അങ്ങു പുക്കുവാറ രശീദു കൊടുത്തു
വിടുകയും വെണം. മുമ്പു 971 മത ചിങ്ങമാസത്തിൽ നാം 5000 - ം ഉറുപ്യ
കൊടുത്തയച്ചതിൽ നിന്ന ചെലെ കണക്ക കിഴിച്ച അങ്ങുന്ന നിലുവ ആക്കി
വെച്ചഉറുപ്പീക നിങ്ങൾ ഇവിടെ വന്നതിന്റെ ശെഷം അത നിങ്ങൾ മാപ്പാക്കി
തന്നുവെല്ലൊ. അത നിങ്ങൾ അന്ന പറഞ്ഞ പ്രകാരം അതു പുക്കെവാറ
രശീതിയും ഇതിന്റെ ഒക്കത്തന്നെ കൊടുത്തു വിടുവാൻ കൃപ ഉണ്ടായി
രിക്കണം. എന്നാൽ നിങ്ങളെ കൂറും പരിചവും എപ്പൊളും ഉണ്ടായിരിക്കണം.
എന്നാൽ കൊല്ലം 972 ആമത ധനുമാസം 10 നു എഴുതിയ കത്ത ധനു 16 നു
ദെശമ്പർ 27 വന്നത —

129 B
268 ആമത —
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡണ്ടൻ കൃസ്തപ്പർ പീലി
സായ്പ അവർകൾക്ക ചെറക്കൽ രവിവർമ്മ രാജാവ അവർകൾ സല്ലാം. 15
നു യെത്തെ ഗഡുവകയിൽ ഇപ്പൊൾ 25000 -ം ഉറുപ്യ രാമനാറാണന്റെ
പറ്റിൽ അങ്ങൊട്ട കൊടുത്തയച്ചിരിക്കുന്നു. 15 നു യെത്തെ ഗഡുവിന്റെ
വകക്ക എനികൊടുത്തയപ്പാനുള്ള ഉറുപ്യയും വെഗം കൊടുത്തയക്കുകയും
ചെയ്യാം. ആയത കൂട എത്തിയിട്ട രശീതി കൊടുത്തയച്ചാൽ മതി. ശെഷം
മുൻമ്പെത്തെ രശീതിഒന്നും കൊടുത്തയച്ചില്ലല്ലൊ. ആയത രാമനാറാണന്റെ
പറ്റിൽ കൊടുത്തയക്കുകയും വെണം. എന്നാൽ കൊല്ലം 972 ആമത
ധനുമാസം 14 നു എഴുതിയത. ധനു 16 നു ദെശമ്പർ മാസം 27 നു വന്നത —

130 B
269 ആമത —
രാജശ്രീ കടുത്തനാട്ട പെർള്ളാതിരി കൊതവർമ്മരാജാവ
അവർകൾക്ക വടക്കെ അധികാരിതലച്ചെരിതുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾ സല്ലാം. 972 ആമതിലെ ഒന്നാം ഗഡു ഇവിടെക്ക
ബോധിപ്പിക്കാറായിരുന്നതു കൊണ്ട ഈ ദിവസത്തൊളം താമസിക്കയും

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/153&oldid=201506" എന്ന താളിൽനിന്ന് ശേഖരിച്ചത്