താൾ:34A11415.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xlvi

ചെട്ടിയാകണ്ടി മൊയ്തീനും കൂടി ക്യാപ്റ്റൻ ആസ്ബൊറിന് എഴുതി. കന്നിമാസം
10-ാം തീയതി രാത്രിയിൽ മെലോടൻ കുഞ്ഞുകുട്ടിയും ചെങ്ങൊട്ടെരി കേളപ്പനും
കൂടി ചെന്ന് ചെട്ടിയാക്കണ്ടിയുടെ പീടികയും മൊയ്തീന്റെ പീടികയും ചെറിയ
മൊയ്തീന്റെ പനയുള്ളകണ്ടി എന്ന പീടികയും ഒരു തീയ്യക്കുടിയും കുറച്ചു
പടിഞ്ഞാറുമാറി മറ്റൊരു മാപ്പിളപ്പീടികയും കത്തിച്ചു. ചില കുടിയാന്മാർ
കുഞ്ഞുങ്ങളെയും കൂട്ടി കടത്തനാട്ടേയ്ക്കു പോയി. നാട്ടിലുള്ള നെല്ല് ഏതെങ്കിലും
കുടിയാൻ കൊയ്താൽ അവനെ വെട്ടിക്കൊല്ലും എന്നു കലാപകാരികൾ
ഭീഷണിപ്പെടുത്തി. കുടിയാന്മാർ തങ്ങളോടു സങ്കടം പറഞ്ഞപ്പോൾ കൊയ്യാൻ
നെല്ലുണ്ടെങ്കിൽ സായ്പിനോടു പറഞ്ഞ് കോൽക്കാരെയും ശിപ്പായികളെയും
അയയ്ക്കാം എന്ന് അവരെ ആശ്വസിപ്പിച്ചു. പിറ്റേന്നു രാത്രിയിൽ കോൽക്കാരെ
യും ശിപായിമാരെയും അയച്ചെങ്കിലും ആരെയും അവിടെങ്ങും കണ്ടില്ല.
ഇങ്ങനെയായാൽ നാട്ടിലെ ജീവിതവും നികുതിപിരിവും അസാധ്യമാകുമെന്നാണ്
കത്തിന്റെ ചുരുക്കം. കൊ.വ.979 കന്നി 13ന് ക്യാപ്റ്റൻ അസ്ബൊറിന് കൈഴിതെരി
അമ്പു എഴുതുന്നു:

"സായിപ്പു അവർകളെ കൃപ ഉണ്ടായിട്ട മറുഭാഗക്കാര കൊണ്ടപൊകാതെ
കണ്ട എനിക്ക അനുവദിപ്പാൻ ആക്കി തന്നു എങ്കിൽ നന്നായിരുന്നു. എനിക്കിവിടെ
ചെലവിന ഇല്ലാഞ്ഞിട്ട മുട്ട ഉള്ളത സായിപ്പു അവർകൾ അറിഞ്ഞിരിക്കുമല്ലോ."

ഉപജീവനത്തിനും സുരക്ഷിതത്ത്വത്തിനും വേണ്ടി കമ്പനി ഭരണാ
ധികാരികളെ സമീപിക്കേണ്ടിവരുന്ന നാട്ടുകാരുടേതാണ് മേൽ വിവരിച്ച മൂന്നു
കത്തുകളും. ക്യാപ്റ്റൻ ആസ്ബൊറിന് കൊ.വ. 979 ചിങ്ങം 7 ന് പഴയിടത്തു
കുഞ്ഞിപ്പക്കർ എഴുതിയ സങ്കട ഹർജിയും കൊ.വ.979 കന്നി 15ന് പഞ്ചാരനാറാണൻ
എഴുതിയ കത്തും സവിശേഷശ്രദ്ധ അർഹിക്കുന്നു.

തില്ലുചെട്ടി.

കൊ. വ. 972 ധനു, 8 ന് തഹസീൽദാർ ഗോപാലയ്യൻ ക്രിസ്റ്റഫർ
പീലിക്കെഴുതിയ കത്ത് ഒരു തില്ലുചെട്ടിയെ കുറിച്ചാണ്. തില്ലുചെട്ടിയും അയാളുടെ
മകനും മറ്റൊരു നായരും കൂടി കൊളത്തലയിൽ ഒരു വീട്ടിൽ വന്ന് താമസിച്ചു.
ഇവരു മൂന്നുപേരും കൂടി അഞ്ചരക്കണ്ടിയിൽ തീയ്യൻ കൊക്കയിൽ എറവാടന്റെ
മടപ്പുരയ്ക്കൽ പോയിവരുമ്പോൾ കുഞ്ഞിപ്പിടക്ക ചന്തുഎന്ന നായരെ കണ്ടു.
തില്ലുചെട്ടിയും നായരും തമ്മിൽ വാക്കേറ്റമുണ്ടായി. നായർ പിന്നീട്
മലയിറങ്ങിപ്പോയി. ഒരു നാഴിക കഴിഞ്ഞ് തില്ലുചെട്ടിയും മകനും ഇവരോടൊപ്പം
വന്ന നായരും മലയിറങ്ങി (പൊരുത്ത്) എത്തിയപ്പോൾ ഒരു വെടിപൊട്ടി. അതു
തില്ലുചെട്ടിയുടെ മകന്റെ തുടയ്ക്കാണ് കൊണ്ടത്. പിറ്റേന്ന് അസ്തമയം
കഴിഞ്ഞപ്പോൾ മകൻ മരിച്ചു. തില്ലുചെട്ടി ഗോപാലയ്യന്റെ മുമ്പാകെ ഹർജി
സമർപ്പിച്ചതിനാൽഅയാൾവിവരം കമ്പനിഅധികാരിയെ എഴുതിഅറിയിക്കുകയും
ചെയ്യുന്നു.

അസ്സന്റെ കട

കൊ. വ. 972 തുലാം 1 ന് രാത്രി കോട്ടയം ഹൊബളി(= അംശം, a division
of a district)യിൽ മുര്യാട്ട് എന്ന സ്ഥലത്തുള്ള മാപ്പിളക്കുട്ടിഅസ്സന്റെപീടികയിൽ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/48&oldid=201300" എന്ന താളിൽനിന്ന് ശേഖരിച്ചത്