താൾ:34A11415.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 141

വർത്തമാനങ്ങൾ ഒക്കയും നാറാണെൻ പട്ടരും ചെല്ലട്ടെൻ കണ്ണക്കുറുപ്പും
തെനമങ്ങലവൻ അനന്തനും എഴുതിട്ടും ഉണ്ടല്ലൊ. സായ്പുമാരെ
കൃപാകടാക്ഷം ഉണ്ടായിട്ട ഞങ്ങളെയും ഞങ്ങളെ കുംഞ്ഞിക്കുട്ടികളെയും
രക്ഷിച്ചുകൊൾകയും വെണം. എന്നാൽ കൊല്ലം 978 ആമത കർക്കിടമാസം
13 നു എഴുതിയത—

225 A

മഹാരാജശ്രി എന്റെ എജമാനെൻ കപ്പിത്താൻ അസ്സബ്രൊൻ
സായ്പു അവർകളുടെ സന്നിധാനങ്ങളിലെക്ക പഞ്ചാരനാറാണെൻ എഴുതി
മിഥുനമാസം 21 നു ചാത്തുവും ഞാനും കൂടി സന്നിധാനങ്ങളിലെക്ക എഴുതി
അയച്ച ഇതിന മുമ്പെ എത്തിയിരിക്കുമല്ലൊ. എന്നതിന്റെ ശെഷം
ചാത്തുവിന്റെ വിട്ടിൽ ഉള്ളവർക്കും ചാത്തുനും വസൂരിടെ ദെണ്ഡം കൊണ്ട
മുമ്പെ എഴുതി അയച്ച. അതു കൂടാതെ ഒരു വാലിയക്കാരനെയും ചാത്തുന്റെ
കുംഞ്ഞിക്കുട്ടിയായുള്ള അവർ അഞ്ചിപെണ്ണും കർക്കടമാസം 5 നു മുതൽ 8
നു വരക്കും അപായം വന്നു പൊകയും ചെയ്തു. 9 നു ഉച്ചയാകുമ്പോൾ
വസൂരിടെ ദെണ്ണം കൊണ്ട തന്നെ ചാത്തു മരിച്ചു. ഇപ്പൊൾ ഇപ്രകാരം
വരുവാൻ സംങ്ങതി എന്ത എന്ന എല്ലാവരും കൂടി നിരുവിച്ചാരെ
ദ്രൊഹക്കാരായി ഉള്ള അവര ആഭിചാരാദികൾ ചെയ്ക കൊണ്ടത്ത്രെ
അവന്റെ എറുംകാലിയും അടിയാരും തറവാട്ടിൽ ഉള്ള കുഞ്ഞികുട്ടിയും
അവനും ഇപ്രകാരം ദൊഷ വന്നുവെന്ന കണ്ടത ആവിയാരാദികൾ ചെയ്തവരെ
വിവരം ഞാങ്ങൾ സന്നിധാനങ്ങളിൽ വന്ന ബൊധിപ്പിക്കുംമ്പൊൾ
ബൊധിക്കയും ചെയ‌്യുമല്ലൊ. വിശെഷിച്ചു ചാത്തു മരിച്ചതിന്റെ ശെഷം
എനി എതുപ്രകാരം വെണ്ടുവെന്ന ചാത്തുന്റെ കാരണവെൻമ്മാരൊട
ഞാങ്ങൾ വിജാരിച്ചാരെ മുംമ്പെ കുംമ്പഞ്ഞി സർക്കാരിലെ കാര്യത്തിന്ന
ചാത്തു എത പ്രകാരത്തിൽ നടന്നു എന്ന വെച്ചാൽ എപ്രകാരം തന്നെ
കുംമ്പഞ്ഞി കൃപകടാക്ഷം ഉണ്ടായിറ്റ കല്പിക്കുപ്രകാരം കെട്ട നടപ്പാൻ
തക്കവണ്ണം ചാത്തുന്റെ അടുത്ത അനന്തിരവൻ ആയിരിക്കുന്ന തൊണ്ടൂർ
രയിരുനയും തൊണ്ടൂർ രയരപ്പനെയും അവരുടെ കാരണവൻമ്മാര എല്ലാവരും
കൂടി ഞാങ്ങളെ ഒന്നിച്ചു പ്രെയ്‌ന്നം ചെയ‌്യണ്ടതിന്ന നിശ്ചയിച്ചി
കല്പിച്ചിരിക്കുന്നു. മുംമ്പെ ഞാങ്ങളെ ഒന്നിച്ചി കൽപ്പിച്ച അയച്ച ആള നൂറ
ആളും ചാത്തുന്റെ ഒന്നിച്ച മുമ്പെ പാർക്കുന്ന മെലാളും കുരുച്ചി ഏരുകുടി
മുപ്പത ആളും മെൽ എഴുതിയ രയിരുവും രയരപ്പനും ഞാങ്ങൾ എല്ലാവരും
കൂടി പുളിഞ്ഞാലും മട്ടിലെത്തു ചെന്ന സായ്പുമാരെയും കണ്ട തൊണ്ടൂർ
നാട്ടിൽ തന്നെ പർക്ക ആകുന്നു. വയനാട്ടിൽ ഉള്ളവർത്തമാനം പഴശ്ശിൽ
രാജാവും പലൊറഎമ്മൻ നായരും അയിമ്പത ആളൊട കൂട പറക്കമിത്തൻ
ഹൊവളിൽ കുഞ്ഞൊത്തകാട്ടിൽ തന്നെ പാർക്ക ആകുന്നു. ചാത്തു മരിച്ച

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/207&oldid=201595" എന്ന താളിൽനിന്ന് ശേഖരിച്ചത്