താൾ:34A11415.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 147

അഞ്ചനാഴിക പകലെ കൈതക്കൽ പാറച്ചുര എറങ്ങിപൊകയും ചെയ്തു.
ഇപ്രകാരം അത്രെ ഇവിടുത്തെ വർത്തമാനം. തൊണ്ടൂർ ചാത്തുവും ഞാനും
തൊണ്ടൂർ നാട്ടിൽ തന്നെ പാർക്കുന്നു. കൂടകൂട പുളിഞ്ഞാലിലെയും
മട്ടിലെത്തെയും മനന്തൊടി എഴു ദാരാലൂരെയും വർത്തമാനം ആള
അയച്ചിററും ഞങ്ങൾ ... ന്ന പൊയിട്ടും അറിഞ്ഞൊട്ടിരിക്കുന്നു. എനിയും
വത്തമാനത്തിന്ന കൂടകൂട എഴുതി സന്നിധാനങ്ങളിലെക്ക ബൊധിപ്പിക്കയും
ചെയ്യാം. എനിക്ക എജമാനെൻ അവർകൾ അല്ലാതെ മറ്റ ഒരു ആശ്രയം ഇല്ല.
കൃപാകടാക്ഷം ഉണ്ടായിട്ട എന്നയും എന്റെ കുഞ്ഞികുട്ടികളെയും രക്ഷിക്ക
വെണ്ടിയിരിക്കുന്നു. എന്നാൽ കൊല്ലം 978 ആമത എടവമാസം 23 നു
എഴുതിയത—

231 A

മഹാരാജശ്രി എന്റെ എജമാനെൻ അസ്സബ്രൊൻ സായ്പു
അവർകളെ സന്നിധാനങ്ങളിലെക്ക തെനമങ്ങലവൻ അനന്തൻ എഴുതി
ബൊധിപ്പിക്കുന്നത. ഇവിടുത്ത വർത്തമാനങ്ങൾക്ക ഒക്കയും മുമ്പെ ചാത്തു
എഴുതിട്ടണ്ടെല്ലൊ. ഇവിടുത്തെ വർത്തമാനം കൂടകൂട ഉണ്ടാകുന്നത
മഹാരാജശ്രി രിക്കാട്ടസായ്പു അവർകളെ സന്നിധാനങ്ങൾക്ക എഴുതി
ബൊധിപ്പിക്കയും ചെയ‌്യുന്നു. ചാത്തുന അവന്റെ വീട്ടിൽ മൂന്നു ആളക്കും
വസൂരിയുടെ ദീനം വളര ഉണ്ട. വിശെഷിച്ചി ഇവിട ഉണ്ടാകുന്ന
വർത്തമാനങ്ങൾ എഴുതി സന്നിധാനങ്ങളിലും ബൊധിപ്പിക്കയും ചെയ‌്യാം.
എല്ലാ കാര്യത്തിനും കൃപ ഉണ്ടായിരിക്കയും വെണം. എന്നാൽ കൊല്ലം 978
മിഥുനമാസം 18 നു എഴുതിയത —

232 A

കുരനാട്ട ഹൊവളിയിൽ ലൊരു റതറയിൽ ചെറുക്കുന്നു മെൽ വന്ന
പാർക്കുന്ന എടച്ചനകൊമപ്പനും നൂറ്റ അയിമ്പത ആളും തൊണ്ടൂർ നാട്ടിന്റെ
സമീപം അലഞ്ചെരി എടവവായിരം താത്തുമെൽ വന്നിരിക്കുന്നു.
ഞങ്ങൾക്കും ഞാങ്ങളെ കുടയുള്ള ആളുകൾക്കും ചെലവിനി ഇല്ലാതെ
അവസ്തക്ക മഹാരാജശ്രിരിക്കാട്ട സായ്പ അവർകളെ സന്നിധാനങ്ങളി
ലെക്ക മുമ്പെ എഴുതി അയച്ചിട്ടുമുണ്ടായിരിന്നു. എനി ഞങ്ങൾ നടന്ന പൊരെ
ണ്ട അവസ്ഥക്കും എല്ല കാര്യ(ത്തിനും) കൃപാകടാക്ഷം ഉണ്ടായിട്ട ഇതിന്റെ
ബുദ്ധി ഉത്തരം എഴുതി വെണ്ടിവരികയിരിക്കുന്ന എല്ലാ കാൎയ്യത്തിന്നും
എജമാനെൻ അവർകളെ കൃപാകടാക്ഷം ഉണ്ടായിട്ട ഞങ്ങളെയും ഞാങ്ങളെ
കുഞ്ഞുകുട്ടിംനയും രക്ഷിച്ചി കൊള്ളുകയും വെണം. എന്നാൽ കൊല്ലം 978
ആമത കർക്കടമാസം 13 നു എഴുതിയത—

233 A

മഹാരാജശ്രി എന്റെ എജമാനൻ കപ്പിത്താൻ അസംബ്രൊൻ സായ്പ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/213&oldid=201601" എന്ന താളിൽനിന്ന് ശേഖരിച്ചത്