താൾ:34A11415.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 133

വടകരക്ക രണ്ടു പരസ്യകത്തും മുട്ടുങ്കൽക്ക രണ്ടു പരസ്യകത്തും കൂടി നാലം
എഴുതിയത് -

209 B

344 ആമത -

മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്‌പു അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവെനാട്ട ദറൊഗമാണെയാട്ട
വീരാൻകുട്ടി എഴുതിയ അർജി. സായ്‌പു അവർകൾ കൊടുത്തയച്ച കൽപ്പന
ഉത്തരം കണ്ട അറിഞ്ഞ ഉടനെതന്നെ ഇരിവെനാട്ട മുറിഞ്ഞ കെടന്ന ആളുകൾ
ഉണ്ടെന്നു പറഞ്ഞ കെട്ടത. ആയാളുകളെ നൊക്കികണ്ടകൊണ്ട വരുവാൻ
തക്കപ്രകാരം പൊകുന്ന ആളുകളെ ഒന്നിച്ച സായ്‌പവർകളെ കൽപന ഉത്തരം
കൊണ്ടവന്ന ശിപ്പായിമാരിൽ ഒരു ശിപ്പായി കുട പൊകയും ചെയ്തു. സായ്‌പു
അവർകളുടെ കൽപ്പന ഉത്തരം കൊണ്ടുവന്നു കണ്ടത. മകരമാസം 20 നു
രാത്രി രണ്ടുമണിക്ക ആകുന്നു. എന്നാൽ കൊല്ലം 972 ആമത മകരമാസം 21
നു എഴുതിയ അർജി 22 നു പിപ്രവരി 1 നു വന്നത -

210 B

345 ആമത -

മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്‌പു അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പീക്കുവാൻ ഇരിവെനാട്ട ദറൊകൾ മാണെയാട്ട
വീരാൻകുട്ടി എഴുതിയ അർജി. മകരമാസം 21 നു രാത്രി കാമ്പിറത്തന്ന
കാമ്പിറത്തെ നമ്പ്യാര തന്റെ വീടും കുടിയും ഒഴിച്ചു തന്റെ കുഞ്ഞനെയും
കൂട്ടിക്കൊണ്ട കണ്ണൊത്ത പൊയെന്ന നിശ്ചയമായി പറഞ്ഞ കെൾക്കയും
ചെയ്തു. വാഡൽ സായ്‌പു അവർകളെ കൽപനക്ക നികിതി പിരിപ്പാൻ
തക്കപ്രകാരം മൊന്തൊൽന്ന കാമ്പിറത്തെ നമ്പ്യാരെ കൂട അയച്ച
കൊൽക്കാരൻ വന്ന പറകയും ചെയ്തു. അതുകൊണ്ട സായ്‌പു അവർകളെ
കൽപ്പന വരുംപ്രകാരം നടക്കുകയും ചെയ്യാം. എന്നാൽ കൊല്ലം 972 ആമത
മകരമാസം 22 നു എഴുതിയത. 23നു വന്നത. ഉടനെ പെർപ്പാക്കികൊടുക്കയും
ചെയ്‌തു -

211 A

എല്ലാവർക്കും അറിയെണ്ടുന്നതിന എഴുതിയ കത്ത. എന്നാൽ അരി
എങ്കിലും നെല്ല എങ്കിലും നെയി എങ്കിലും മറ്റും പല ചരക്കുകൾ എങ്കിലും
കൊട്ടെയത്ത നാട്ടിൽ കൊണ്ടുപൊകാതെ കണ്ടു സൂക്ഷമായിട്ട വിരൊധി
ക്കെണ്ടുന്നതിന്നും ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ പ്രവൃത്തിയിൽ
കുഞ്ഞന്മായനെ ആക്കി വെച്ചിരിക്കുന്നു. മെൽ പറഞ്ഞ കുഞ്ഞമ്മായന്റെ
മനസ്സ പൊലെ ഉള്ള ദെശത്ത ഇരിപ്പാൻ സമ്മതിച്ചിരിക്കുന്നു എന്നും
നിശ്ചയിക്കെണ്ടതിന്ന ഈ എഴുതിയതാകുന്നു. എന്നാൽ കൊല്ലം 972 ആമത

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/199&oldid=201587" എന്ന താളിൽനിന്ന് ശേഖരിച്ചത്