താൾ:34A11415.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

134 പഴശ്ശി രേഖകൾ

എടവമാസം 6 നുക്ക ഇങ്കിരിസ്സ കൊല്ലം 1797 ആമത മെമാസം 16 നു
എഴുതിയതാകുന്നു

212 A

മഹാരാജശ്രി മലയാം പ്രാവിശ്യയിൽ വടക്കെ പകുതിയിൽ അധികാരി
പിലി സായ്‌പു അവർകളെടെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ പാനൂര
അങ്ങാടിയിൽ പ്രജകൾ എല്ലാവരെയും സങ്കടം. എടവമാസം 12 നു ഞാങ്ങൾ
പാനൂരന്ന കെട്ട വർത്തമാനം കൊട്ടയത്ത പഴശ്ശി തമ്പുരാന്റെ കൂട നിന്ന
അനർത്ഥങ്ങൾ ചെയ്യുന്ന ചെക്കുറ നമ്പ്യാരും ഇരുവനാട്ടന്ന പൊയി
പഴശ്ശിതമ്പുരാന്റെ കൂട നിക്കുന്ന കാമ്പ്രത്തനമ്പ്യാരും ചെറുവാഞ്ചെരി
ദെശത്ത പത്ത നാനൂറ ആളെയും കൊണ്ടു വന്നിരിക്കുന്നു. കണ്ണൊത്ത
ചുട്ടതിന പകരം പാനൂരമാപ്പളമാരെ പള്ളിയും കൂടിയും പൊരയും
ചുടണമെന്ന വെച്ചിട്ട വന്നിരിക്കുന്നെന്ന അപ്രകാരം ഞാങ്ങൾ കെട്ടു.
അക്കാർയ്യത്തിന ഞാങ്ങൾക്കും ഞാങ്ങളെ കുഞ്ഞികുട്ടികൾക്കും സങ്കടം
കൂടാതെ ആക്കി തരുവാൻ കൃപ ഉണ്ടായിരിക്കണം. എന്നാൽ കൊല്ലം 972
ആമത എടവമാസം 12 നു ക്ക ഇങ്കിരിസ്സകൊല്ലം 1797 ആമത മെമാസം 24 നു
വന്നത ഉടനെ പെർപ്പാക്കിയത -

213 A

ബഹുമാനപ്പെട്ട ഇങ്കിരിസ്സ കുമ്പഞ്ഞിയിൽ ബൊമ്പായി ഗവർണർ
ഡെങ്കിൽ സായ്‌പു അവർകൾക്ക കൊട്ടെയത്ത കെരളവർമ്മരാജ
അവർകൾ സെല്ലാം. ഇപ്പൊൾ പണ്ടാരി ഇവിട വന്നു പറഞ്ഞ
വർത്തമാനങ്ങൾ ഒക്കയും മനസ്സിൽ ആകയും ചെയ്തു. നാം അവിട
വരുവാൻ താമസിച്ചത ഉൽത്സവം തൊടങ്ങുക കൊണ്ടത്രെ. അയത
മിഥുനമാസം 26 നു യൊളം ഉണ്ട. അതുകൊണ്ട് ഇപ്പൊൾ അവിട വന്നു
സായ്‌പു അവർകളുമായി കാണണ്ടെത്തിന നമ്മുടെ അനുജന അങ്ങൊട്ട
അയക്ക എന്ന വിജാരിച്ചിരിക്കുന്നു. അതിന കുമ്പഞ്ഞി പറാപവഴിക്കൽ
ഉണ്ടല്ലൊ. ആയതിന വഴിക്ക ഒരു ദുർഘടം കൂടാതെ വരെണ്ടതിനും
സായ്‌പു അവർകളുടെ കല്പന ഉണ്ടായി ഇപ്പൊൾ അവിട വരെണമെന്ന
കല്പന വന്നാൽ അക്ഷണത്തിൽ അയക്കുകയും ആം. സായ്‌പു
അവർകളെ കണ്ട നമ്മുടെ സങ്കടങ്ങൾ ഒക്കയും ബൊധിപ്പിക്കെണ്ടതിന
നാം അവിടവരെണ്ടതിന അവിടുത്തെ മനസ്സ ഉണ്ടാകയും വെണം.
കുമ്പഞ്ഞി അല്ലാതെ മറെറാരു രക്ഷ മുമ്പിലും ഉണ്ടായിട്ടും ഇല്ല. മെപ്പട്ട
കുമ്പഞ്ഞി അല്ലാതെ മറെറാരു രക്ഷവിചാരിച്ചിട്ടും ഇല്ല. ശെഷം വർത്തമാനം
ഒക്കയും പണ്ടാരി പറകയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത
മിഥുനമാസം 2 നു ക്ക ഇങ്കിരിസ്സ കൊല്ലം 1797 ആമത ജൂൻ മാസം 13 നു
വന്നത –

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/200&oldid=201588" എന്ന താളിൽനിന്ന് ശേഖരിച്ചത്