താൾ:34A11415.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

34 പഴശ്ശി രേഖകൾ

47 A & B

6. പഴശ്ശിൽ തമ്പുരാൻ കൊട്ടെയത്ത താലൂക്കിൽ കല്യാട്ട എടവക
പാർപ്പത്ത്യക്കാരെന എഴുതിയത അപ്പാകുടി കണ്ടു. കാരിയമെന്നാൽ കല്യാട്ട
എടവക പ്രവൃത്തിയിൽ 972 ആമതിലെ മുതലെടുപ്പ നെല്ല പണം മൊളകും
ഒന്നും താൻ എടുത്ത പൊകയും അരുത. താനിങ്ങ വരികയും വെണം.
എന്നാൽ കൊല്ലം 972 ആമത തുലാമാസം 4 നു1 എഴുതിയത2.

48 A & B

7. കൊട്ടെയത്ത താലൂക്കിൽ കൂടാളി പാർവ്വത്ത്യക്കാരെന എഴുതി
യത. എറാടി ചന്തു കണ്ടു. കാര്യംമെന്നാൽ3 കൂടി പ്രവൃത്തിയിൽ നിന്ന 972
ആമത്തിലെ എടുക്കെണ്ടും പണവും നെല്ലും മുളകും എടുത്ത പൊകയും
അരുത. നി ഇവിടെ വരികയും വെണം. തുലാമാസം 2 4 നു എഴുതിയ തരക
ഈ കത്ത7ഉം കുറുമ്പനാട്ടരാജാ അയച്ചത്. തുലാം 13-നു അകടൊമ്പർ 26-
നു വന്നത 5 കുറുമ്പ്രനാട്ട രാജാവ തുലാമാസം 10 നു അയച്ചത—

49 B

193 മത—

മഹാരാജശ്രീ പീലി സാഹെബർകളെ സന്നിധാനത്തക്ക വിട്ടലത്ത
രവിവർമ്മ നരസിംഹരാജാവ എഴുതി അറിയിച്ചത. കത്ത കുമ്പഞ്ഞി
പണ്ടാരത്തിൽ നിന്ന തരുന്ന ദ്രിവ്യത്തിന്റെ പലിശ നൊംക്ക തരുംപ്രകാരം
കപാടസാഹെബർകൾക്ക കൽപ്പന എത്തിയതിന്റെ ശെഷം പലിശയിന്റെ
ഉറുപ്പ്യ ഒക്ക പയിസ്സ തരാമെന്നും പണ്ടാരത്തിന്ന പൊയ പലിശക്ക പലിശ
യില്ലാ എന്ന കൽപ്പന ഉണ്ടായത എന്ന വർത്തമാനം എത്തിച്ചിരിക്കുന്നു.
അതുകൊണ്ട നൊംക്ക ചെലവിനയില്ലായ്ക്കുക കൊണ്ട ഇവിടയിരിക്കുന്ന
കച്ചൊടക്കാര പലരും ഒരു നൂററിന്ന പന്ത്രണ്ട ഉറുപ്യ പലിശ കണ്ട സമ്മതിച്ച
കടം വാങ്ങിയിരിക്കുന്നു. അവർക്ക ബൊധിക്കണ്ടത സാഹെബർകളെ
കൽപ്പനക്ക പയിസ്സ അവർകൾ വാങ്ങുമായിരിക്കുമെല്ലൊ. കൽപന
ഉണ്ടെങ്കിൽ ആളെ തിരിച്ച എഴുതികൊടുത്തയക്കുകയും ചെയ്യാം. ശെഷം
ഇങ്ങനെ നമുക്കുള്ള വർത്തമാനത്തിൽ പണ്ടാരത്തിൽ നിന്ന വരുന്ന പലിശ
വാങ്ങാതെ നിപ്പിക്കണം എന്ന ആവിശ്യം ഉണ്ടാകയും ഇല്ലല്ലൊ.
മുമ്പെയിവിടെ നിക്കുന്ന ഹണ്ട്ലീസാഹെബർകൾക്ക അറീപ്പിച്ചിരിക്കുന്നു.
കൽപ്പിച്ച കൊടുത്തങ്ങിലെ നോംക്ക വാണ്ടി കൂടുമെല്ലോ. ധർമ്മം


1. കന്നിമാസം 30-ന് എന്നു പാ.ഭേ.
2. എഴുതിയ തരക എന്നു പാ.ഭേ.
3. എന്നാൽ എന്നു പാ.ഭേ
4. 972 തുലാം എന്നു പാ.ഭേ.
5. ഈ കുറിപ്പ് എയിൽ ഇല്ല.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/100&oldid=201404" എന്ന താളിൽനിന്ന് ശേഖരിച്ചത്