താൾ:34A11415.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 42

ഒക്കയും മൊളകവള്ളി നശിച്ചുപൊകയും ചെയ്യു. ഇത കൂടാതെ വെങ്ങാട്ട
അങ്ങാടിക്കാരിൽ രണ്ടുമാപ്പിളമാര കട്ടു എന്ന വെച്ച അവര ചന്തുപാർക്കുന്ന
വീട്ടിൽ വരുത്തി. പിടിച്ചുകെട്ടി പഴശ്ശീകൂലൊത്ത കൊണ്ടുവന്ന ഇവര
ശിക്ഷിക്കണമെന്ന പഴശ്ശിതമ്പുരാൻ എഴുന്നള്ളിയടത്ത ചന്തു ഒണർത്തി
ച്ചതിന്റെ ശെഷം ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കുമ്പഞ്ഞിയിൽ ഗ്രെഹിപ്പിച്ച
കൽപ്പന പ്രകാരം പൊലെ നടന്നുകൊൾകെ വെണ്ടു എന്ന അരുളിചെയ്ത
മണത്തണക്ക എഴുന്നെള്ളിയാറെ ഈ ഗുണദദൊഷം ഞങ്ങൾ ആരൊടും
വിചാരിക്കാതെകണ്ട ഈ മാപ്പിളമാർ രണ്ടാളയും ചന്തു കൊത്തിക്കൊല്ലിച്ച
കഴുമ്മൽ എററുകയും ചെയ്തു. ഇത കൂടാതെ 971 മത മെടമാസം 11 നു
രാത്രിയിൽ കുമ്പഞ്ഞിപട്ടാളം പഴശ്ശീകുലൊത്ത കടന്ന തമ്പുരാന്റെ
മുതലായിട്ടുള്ള ദൃിവ്യവും ആയുധങ്ങളും ശെഷം കുലൊത്തുള്ള സാമാന
ങ്ങളും ഒക്കയും കൊണ്ടുപൊകയും ചെയ്യുവെല്ലൊ. ബഹുമാനപ്പെട്ട
ഇങ്കിരിയസ്സു കുമ്പഞ്ഞിന്ന തമ്പുരാൻ അവിടയില്ലാത്ത സമയത്ത കൂലൊത്ത
കയറി. ഇപ്രകാരം ചെയ്തവാൻ എന്തൊരു സങ്ങതിഎന്ന ഞങ്ങൾക്ക ആർക്കും
തൊനിയതുമില്ല. ഇപ്രകാരം ചെയ്തിട്ടും കുമ്പഞ്ഞിയൊടു തമ്പുരാൻ ഒര
വിപരീതം ചെയ്യാതെ കണ്ട വാങ്ങി പാലയിൽ എഴുന്നള്ളി പാർത്ത സമയത്ത
എനിയും അവിട പാർത്താൽ കുമ്പഞ്ഞിപട്ടാളം വന്ന തമ്പുരാന എറക്കൊറ
ചെയ്യുമെന്ന ചന്തു വർത്തമാനം പാലയിൽ എത്തിച്ചാറെ അവിടുന്ന ഒഴിച്ച
ചൊരത്തുമ്മലെക്ക എഴുന്നള്ളുകയും ചെയ്തു. എന്നതിന്റെ ശെഷം
കുറുമ്പ്രനാട്ട തമ്പുരാൻ എഴുന്നെള്ളിയടത്തിന്നും ഗർണ്ണൽഡൊം സായ്പു
അവർകളും ചൊരത്തുമ്മൽ വന്ന പഴശ്ശീന്ന പൊയ ദൃിവ്യം തരാമെന്നും
കൂലൊം ഒഴിച്ച തരാമെന്നും പ്രജകള എറെ ദ്രൊഹിക്കാതെ കണ്ട രക്ഷിച്ചൊളാ
മെന്നും എഴുതി അയക്കകൊണ്ട എഴുന്നെള്ളിയെടത്തും സായ്പവർകളയും
കണ്ട അവര കൽപ്പിക്കും പ്രകാരമൊക്കയും കെട്ട സായ്പവർകളെ ഒരുമിച്ച
തന്നെ കൊട്ടെത്തക്ക എഴുന്നെള്ളിയതിന്റെ ശെഷം പഴശ്ശീന്ന പൊയ മുതൽ
തെകച്ച എത്തിയതുമില്ല. എതാൽ മൊതല വന്നത മൂന്നാം പക്കൽ തന്നെ
വെച്ചിരിക്കുന്നു. ഇത കൂടാതെ കണ്ട എനിയും പഴശ്ശിതമ്പുരാൻ എഴുന്നെള്ളി
യെടത്തുന്നതലച്ചെരിക്ക എഴുന്നള്ളണം എന്നും എഴുന്നള്ളിയില്ലങ്കിൽ
പഴശ്ശീകൂലൊത്ത വന്ന പ്രകാരം വരുമെന്നും ചന്തു എഴുതി അയക്കകൊണ്ട
ശങ്കിച്ചിട്ട തില്ലംയെരിയിന്ന തൊടീക്കളത്തക്ക എഴുന്നെള്ളുകയും ചെയ്തു.
കുറുമ്പനാട്ട തമ്പുരാൻ കൊട്ടെത്ത എഴുന്നെള്ളിയതിന്റെ ശെഷം
പെരുമ്പിടിയായിട്ടും കിഴുനാളിൽ അഴിഞ്ഞപ്രകാരം അല്ലാതെ കണ്ടുള്ള
കണക്കകൾ ഞങ്ങളെനെരെ ഉണ്ടാക്കി ദൊഹിച്ച ഉറുപ്യ എടുക്കകൊണ്ടും
കുടികൾ എറക്കടന്നുപൊയി. കടന്നപൊയ ആളുകളെ വസ്തുവക ഒക്ക
അടക്കി കടന്ന പൊയാലും നെലകെടായി കാണുകകൊണ്ട ഈ സങ്കട

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/108&oldid=201420" എന്ന താളിൽനിന്ന് ശേഖരിച്ചത്