താൾ:34A11415.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

62 പഴശ്ശി രേഖകൾ

അധികാരി തലച്ചെരി തുക്കടി സുപ്രന്തെണ്ടെൻ കൃസ്ത്രപ്പർ പിലി സായ്പു
അവർകൾ സെല്ലാം. നമ്മുടെ ഗുണമായിട്ട കാര്യങ്ങൾ തങ്ങളെ കൊണ്ട ഇനി
ഒരു പ്രാവിശ്യം സാക്ഷി കൊടുക്കെണ്ടതിന കുറുമ്പനാട്ട രാജാവ അവർകൾ
നിന്ന എഴുതിവന്ന കത്ത ഇപ്പൊൾ തങ്ങൾക്ക കൊടുത്തയച്ചിരിക്കുന്നു.
എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം 25 നുക്ക ഇങ്കിരിസ്സ കൊല്ലം
17. 1796 ആമത ദെശെമ്പ്രമാസം 7 നു കൊട്ടെയത്തിൽ നിന്ന എഴുതിയത—

92 B

234 ആമത

പരസ്യമാക്കുന്നത—

വടക്കെപ്പകുതിയിൽ നടക്കുന്ന നാണ്യങ്ങൾ രണ്ടുലക്ഷം ഉറുപ്പ്യ
ബഹുമാനപ്പെട്ട കുമ്പഞ്ഞി തലച്ചെരിലെ ഖജാനയിൽ വാങ്ങുകയും ചെയ്യും.
ആയതിന ബനായിൽ ഇരിക്കുന്ന മര്യാദിപൊലെ കിഴിപ്പ കഴിച്ച അവിടുത്തെ
മെൽ രെജിസ്ഥർ ഇവിടുന്ന കൊടുത്ത പറ്റിശീട്ട വാങ്ങി പ്രമാണങ്ങൾ
കൊടുക്കയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം 23 നു
ഇങ്ക്ലീശ്ശ കൊല്ലം 1796 ആമത ദെശമ്പർ മാസം 5 നു കൊട്ടെയത്തിൽ നിന്നും
എഴുതിയത—

93 A & B

രാജശ്രി പറപ്പനാട്ട രാജാവ അവർകൾക്ക വടക്കെ അധികാരി തല
ച്ചെരി തുക്കടി സുപ്രന്തെണ്ടെൻ കൃസ്തപ്പർ പിലി സായ്പു അവർകൾ സെല്ലാം.
തങ്ങൾ ഇന്നല ഒത്തിരുന്ന കാര്യത്തിനായിക്കൊണ്ടുള്ള ഈ എഴുതിയതാ
കുന്നു. തങ്ങളെ മദ്ധ്യത്തകാര്യത്തിൽ പ്രാപ്തി ആയിരിക്കുന്നവര മാരമങ്ങ
ലത്ത നായരും പുത്തലത്തനായരും അന്തിസ്സതുപ്പായി നടുവെൻ' ആകുന്നത
എന്ന കെൾക്ക കൊണ്ട നമുക്ക ഇന്നല പറഞ്ഞ കാര്യത്തിന അന്തിസ്സ
തുപ്പായിയുടെ സഹായം തങ്ങൾക്ക അവിശ്യം ഉണ്ടെങ്കിൽ തങ്ങൾ അഗ്രഹിച്ചി
രിക്കുന്ന സമയത്ത അവനെ അയപ്പാൻ തക്കവണ്ണം നമുക്ക സമ്മതകെട ഒട്ടും
ഉണ്ടായി വരികയും ഇല്ലല്ലൊ, എന്നാൽ കൊല്ലം 972 ആമത വൃശ്ചികമാസം
26 നുക്ക ഇങ്കിരിസ്സ കൊല്ലം 1796 ആമത ദെശെമ്പ്രമാസം 8-നു കൊട്ടെത്ത
നിന്ന എഴുതിയത—

94 A & B

രാജശ്രി കൊട്ടെയത്ത വിരവർമ്മരാജ അവകൾക്ക വടക്കെ
അധികാരി തലച്ചെരി തൃക്കടി സുപ്രത്തെണ്ടെൻ കൃസ്തപ്പർ പിലിസായ്പു
അവർകൾ സെലാം. ബഹുമാനപ്പെട്ട മെൽ വങ്കാളത്ത സംസ്ഥാനത്തിങ്കൽ
നിന്ന ബൊമ്പായി സംസ്ഥാനത്തിങ്കലെക്ക എഴിതി വന്ന കത്തിൽ ഉള്ള


1. അത്താ തുപ്പായിൻ നമ്പൂരി എന്നു ബിയിൽ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/128&oldid=201458" എന്ന താളിൽനിന്ന് ശേഖരിച്ചത്