താൾ:34A11415.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

158 പഴശ്ശി രേഖകൾ

നാഴര തൊട്ടിച്ചൊ അക്കരെ നെലക്കടായി തൊണ്ണൂർ നാട്ടികടന്ന
സായ്പുമാരെയും ഞാങ്ങളെയും ചാന്തുവിനെയും .... നിൽക്കുന്ന ആള
ആകുന്നു. ആയള സായ്പു അവർകളെ കൃപകടാക്ഷം ഉണ്ടായിട്ട
ആയാളെയും അയച്ച മുന്നം കുടിയിലെ വസ്തു മൊതലും കൊടുത്ത മുമ്പെ
തൊണ്ടൂർ നാട്ടി തന്നെ നിന്ന കുടിയിൽ തന്നെ സായ്പു അവർകളെ
കൃപകടാക്ഷം ഉണ്ടായിട്ട നിൽപ്പിക്കയും വെണം. തൊണ്ടൂർ നാട്ടിന്റെ അ...
ഇത്ര എന്നു ബൊധിപ്പിക്കെണ്ടതിന ദയിരു വരുനൊൾ സായ്പു അവർകളെ
ബൊധിപ്പിക്കയും ചെയ്യും. എന്നാൽ കൊല്ലം 979 ആമത തുലാമാസം 14-നു
എഴുതിയത —

245 A

മഹാരാജശ്രി മലയാളത്തിലെക്കും കർണ്ണാടകത്തിലെക്കും ഉള്ള
പട്ടാളക്കാരെൻമ്മാരെ മെൽ സെനാപതി കർണ്ണെൽ മന്ത്രസൊർ സായ്പു
അവർകൾ കൊട്ടെത്ത മാളിയക്ക താഴ തമ്പാന്മാരായിരിവരിക്കും സെലാം.
എന്നാൽ കന്നിമാസം 11 -നു മുതൽ അറുപത ദിവസങ്ങളിൽ അകത്ത
ബഹുമാനപ്പെട്ട കുമ്പഞ്ഞി സായ്പുമാരെ അവർകളെ അടുക്കവന്നു കണ്ട
നല്ലവണ്ണം നിന്നു എന്നുവെച്ചാൽ നിങ്ങൾ ഇരിവരെയും സുഖമായിട്ട
നിർത്തികൊള്ളുകയും ചെയ്യും. അയത എടുക്കാതെ മെൽ വെച്ച സമയത്തിൽ
അകത്ത വന്നില്ല എന്നു വെച്ചാൽ ബഹുമാനപ്പെട്ട കുംമ്പഞ്ഞി അവർകൾക്ക
വിവരിതമായി നിൽക്കുന്നു എന്ന വിജാരിക്കയും അവരക്കൊള്ള അ
നടക്കുന്നത പൊലെതന്നെ നിങ്ങളക്കൊള്ള നടക്കയും ചെയ‌്യും എന്നല്ലൊ
കന്നിമാസം 11 -നു എഴുതിയ പരസ്സ്യത്തിൽ ആകുന്നത. ഇപ്പൊൾ ആ
പരസ്സ്യത്തിൽ എഴുതിയ ദിവസം കഴിയെണ്ടതിന ഒമ്പതദിവസമെ ഉള്ളു
എന്നു വിജാരിക്കെണ്ടതിനു എഴുതിവെച്ച ഉപകാരവും ഗുണമായിട്ട ഉള്ള
അവസ്ഥയും എടുപ്പാൻ നിങ്ങൾക്ക ബുദ്ധി ചെല്ലെണ്ടതിനും ആയതിനൊട
കൂട ആ മെൽവെച്ച സമ(യ)ത്തിൽ അകത്ത പരസ്സ്യത്തിൽ എഴുതികണ്ട
പ്രകാരം നടന്നില്ല എന്നുവെച്ചാൽ എനി മെൽപ്പട്ട ബഹുമാനപ്പെട്ട കുംമ്പഞ്ഞി
അവർകൾക്ക വിപരിതമായി നിൽക്കുന്ന അവർ എന്നു വിജാരിക്കയും
അതുപൊലെ ഉള്ള അളകക്കൊള്ള എതുപ്രകാരം നടക്കുന്നു എന്ന വെച്ചാൽ
അപ്രകാരം തന്നെ നിങ്ങളെക്കൊള്ള നടക്കയും ചെയ‌്യും എന്ന
അറിഞ്ഞിരിക്കെണ്ടതിന ഈക്കത്ത നിങ്ങൾക്ക എഴുതിയത. എന്നാൽ
കൊല്ലം 979 ആമത വൃശ്ചികമാസം 3-നു എഴുതിയത. ഇങ്കിരിസ്സ കൊല്ലം
1803 ആമത നവെമ്പ്രമാസം 17-നു എഴുതിയത —

246 A

മഹാരാജശ്രി മെൽസെനാപതി കർണ്ണെൽ മന്ത്രസൊർ സായ്പു
അവർകൾ കൊട്ടെത്ത മാളിയത്തയ തമ്പാമ്മാര ഇരിവരിക്കും സെലാം.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/224&oldid=201618" എന്ന താളിൽനിന്ന് ശേഖരിച്ചത്