താൾ:34A11415.pdf/227

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴശ്ശി രേഖകൾ 161

യതില വെണ്ടത എടുത്ത വർത്തമാനം മഹാരാജശ്രി മന്ത്രിസൊർ
സായ്പു അവർകളെ കെൾപ്പിക്കയും വെണം. വൃശ്ചികമാസം 9-നുക്ക
ഇങ്കിരിയസ്സ കൊല്ലം 1803 ആമത നവെമ്പ്രമാസം 22-നു തലച്ചെരിക്ക
വന്നത —

250 A

മഹാരാജശ്രി ബഹുമാനപ്പെട്ടിരിക്കുന്ന അസ്സബ്രൊൻ സായ്പു
അവർകളെ വാഴിച്ചി കെൾപ്പിക്കെണ്ടും അവസ്ഥ ചൊയ്വക്കാരെൻ മക്കി
എഴുതിയത. എന്നാൽ സായ്പു അവർകൾ കല്പിച്ചി ചെറിയ തമ്പുരാന്റെ
പെർക്ക എഴുതിയച്ച കത്ത ചവച്ചെരി കുറുമ്പ്രനാട്ട തമ്പുരാന്റെ
അടുക്കക്കൊണ്ടകൊടുത്ത അവസ്ഥക്ക തമ്പുരാൻ എനക്ക എവുതിയതരക
ഇതിന്റെ കൂട കൊടുത്തയച്ചിരിക്കുന്നു. സായ്പു അവർകളെ കത്തിന്റെ
മറുപടി വാങ്ങണ്ടതിന കൊണ്ടപൊയ മൊതിയെൻ മുമ്പെർ അവിട
പാർത്തിരിക്കുന്നു. ഇതിന്റെ ഉത്തരം വന്നാൽ താമസിയാതെ
കൊടുത്തയക്കയും ചെയ്യാം. ഞാൻ അഞ്ചരക്കണ്ടിൽ വരുമ്പൊൾ സായ്പു
അവർകളുമായി കമ്മാൻ കൂടിയില്ല. ബഹുമാനപ്പെട്ടിരിക്കുന്ന
കർണ്ണൽസായ്പു അവർകളും മഹാരാജശ്രി രിക്കാട്ട സായ്പു അവർകളും
അഞ്ചരക്കണ്ടിൽ പൊകണ്ട കാൎയ്യത്തിന കല്പിച്ച ഉടനെ ഇങ്ങൊട്ട
പൊരുകകൊണ്ട അത്രെ കമ്മാൻ കുടാഞ്ഞരി എനക്ക പല കാൎയ്യത്തിനും
എന്റെ സായ്പു അവർകളെ കൃപാകടാക്ഷം ഉണ്ടായിരിക്കണം. എന്നാൽ
കൊല്ലം 979 ആമത വൃശ്ചികമാസം 10 നു ക്ക ഇങ്കരിയസ്സ കൊല്ലം 1803
ആമത നവെമ്പ്രമാസം 23-നു എഴുതിയത ആയത —

251 A

മഹാരാജശ്രി ബഹുമാന്യപ്പെട്ടിരിക്കുന്ന അസ്സബ്രൊൻ സായ്പു
അവർകളുടെ സന്നിധാനത്തിങ്കലെക്ക വാഴിച്ചി ബൊധിപ്പിക്കെണ്ടതിന
ചൊയ്വക്കാരെൻ മക്കി എഴുതിയത. എന്നാൽ സായ്പു അവർകളെ
കല്പനക്ക കൊട്ടെത്ത ചെറിയ തമ്പുരാന്മാർക്ക എഴുതി കൊടുത്തയച്ച
കത്തിന്റെ മറുപടി മൊതിയെൻതന്നെ സായ്പു അവർകളെ
സന്നിധാനത്തിങ്കലെക്ക കൊണ്ടുവരുന്നതു ഉണ്ട. ഞാൻ ഇവിട ഉൽസ്സൻ
സായ്പു അവർകളെ അടുക്കതന്നെ പാർത്തിരിക്കുന്നു. ഞാൻ ഇവിട
വന്നതിന്റെ ശെഷം തമ്പുരാന്മാര എഴുതി അയച്ചതിന്റെ ഉത്തരം എഴുതി
കുഞ്ഞിമായന്റെ പക്കൽ കൊടുത്തയച്ചിരിക്കുന്നു. മുമ്പെ എഴുതിവന്ന തരക
കണ്ടാൽ വെങ്ങാട്ടൊളം ഞാൻ ചെല്ലണം എന്ന അത്രെ. എന്നൊട
അഞ്ചരക്കണ്ടിയിൽ പൊണമെത്രെ ബഹുമാനപ്പെട്ടിരിക്കുന്ന റിക്കാട്ടസായ്പു
അവർകൾ കല്പിച്ചത. എനി എല്ലാകാര്യവും കല്പിച്ചി എഴുതി വരുംപ്രകാരം
നടക്കുകയും ചെയ‌്യാം. എന്നാൽ കൊല്ലം 979 ആമത വൃശ്ചികമാസം 10 നു

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/227&oldid=201623" എന്ന താളിൽനിന്ന് ശേഖരിച്ചത്