താൾ:34A11415.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

88 പഴശ്ശി രേഖകൾ

ചെയ്തു. ആയതുകൊണ്ട ഈ മുതല ഒക്കയും കൊടുത്തയപ്പാനായിട്ട
തങ്ങളൊടു ചൊതിക്കെണ്ടതിന്ന നമുക്ക ആവിശ്യം വന്നതുകൊണ്ട നമുക്ക
വളരസങ്കടമായിരിക്കുന്നു. ഒന്നാം ഗഡുവിന്റെ ഉറുപ്യനിശ്ചയിക്കാഞ്ഞാൽ
ബഹുമാനപ്പെട്ട സർക്കാരുടെ മനസ്സുമുട്ട നമുക്ക വളര ഉണ്ടാക്കയും ചെയ്യും.
എന്നാൽ തങ്ങളെ കഴിഞ്ഞ നടപ്പകൊണ്ട ഇപ്പൊൾ നമ്മുടെ മെൽ എതാൻ
() കുറ്റം വരുന്നത തങ്ങൾ വിരൊധിക്കും എന്നുള്ളപ്രകാരത്തിൽ വിശാരിപ്പാൻ
നമുക്ക നല്ല നിശ്ചയിച്ചിരിക്കുന്നു. ഇതിൽ വിശാരിച്ചിരിക്കുമ്പൊൾ തങ്ങളെ
ഒന്നാം കിസ്തി ഈ കത്ത എത്തിയ ഉടനെ തന്നെ ബൊധിപ്പിക്കും എന്ന നാം
സംശയിച്ചിരിക്കുന്നില്ലല്ലൊ. ആയതു ബഹുമാനപ്പെട്ട കുമ്പഞ്ഞിക്ക വളര
ബൊധം കൊടുക്കയും ചെയ്യും. നമുക്കും തന്നെ വളരപ്രസാദം കൊടുക്കയും
ചെയ്യും. എന്നാൽ കൊല്ലം 972 ആമത ധനുമാസം 16 നു ഇങ്ക്ലീശ്ശ കൊല്ലം 1796
ആമത ദൈശമ്പർ മാസം 27 നു തലച്ചെരി നിന്നും എഴുതിയത —

131 B
270 ആമത —
മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്രപിലിസായ്പു അവർകൾക്ക കുറുമ്പ്രനാട്ട വിരവർമ്മരാജ അവർകൾ
സല്ലാം. ധനുമാസം 16 നു കൊണ്ടുവന്ന കത്ത മയ്യൽ എത്തി. വർത്തമാനം
മനസ്സിൽലാകയും ചെയ്തു. കുറുമ്പാട തലച്ചെരി പമത്തിന 15 നു
ബൊധിപ്പിക്കണ്ടുന്നതിന 16 നു അങ്ങു) പൊയതുകൊണ്ടും എനിവണ്ണം
ബൈാധിപ്പിക്കെണ്ടുന്നതിന് താമസം വരരുതെന്നു അല്ലൊ കത്തലാകുന്നു.
പണത്തിന്റെ ബൊധം വരുത്തെണ്ടതിനും ശെഷം കാര്യങ്ങൾക്കും വഴിയായി
വരണം എന്നതന്നെ ഇന്ന മയ്യക്ക വന്ന വയരളത്ത താമസിച്ചിരിക്കുന്നു.
വെഗം രൂപമാക്കി ബൈാധിപ്പിക്കയും ചെയ്യാം. പറപ്പനാട്ടിലെ പണം 971
ആമത മൂന്നാം ഗെഡുപ്പണം ബൊധിപ്പിച്ച പ്രകാരം തന്നെ 72 ആമത മുൻ
ഗഡുപ്പണം ബൊധിപ്പിക്കണം എന്നു നൊം എഴുതി അയക്കയും ആം.
അപ്രകാരം കൊട്ടയത്തന്നെ പറകയും ചെയ്തു. കൊല്ലം 972 ആമത ധനുമാസം
16 നു എഴുതിയത. ധനു 17 നു വന്നത ദെശമ്പ്രർ 28 നു വന്നത —

132 B
271-ആമത —
മഹാരാജശ്രീസായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്കു ദിവാൻ
ബാളാജിരാവും പെഷ്കാരരാമറാവും കൂടി എഴുതിയ അർജി.
സായ്പവർകളുടെ കൽപ്പന പ്രകാരം ഇന്ന 16 നു രാവിലെ 10 മണിക്ക
തൊടീക്കളത്ത എത്തി. സായ്പവർകൾ കൽപിച്ച പ്രകാരം രാജശ്രീ രാജാവ
അവർകളെ കെൾപ്പിക്കയും ചെയ്തു. അപ്രകാരം നാള 17 നു 8 മണിക്ക
ഇവിടന്നു പുറപ്പെടാതക്കവണ്ണം നിശ്ചയിച്ച കൽപ്പിച്ചിരിക്കുന്നു. നിട്ടുര

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/154&oldid=201508" എന്ന താളിൽനിന്ന് ശേഖരിച്ചത്