താൾ:34A11415.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

liv

ഡോ. കെ.കെ. എൻ കുറുപ്പിന്റെ ഗവേഷണ ഗ്രന്ഥങ്ങളിൽ ഖേദപൂർവ്വം
സൂചിപ്പിച്ചിരിക്കുന്നു1.

കലാപകാരികളും അക്രമികളും രാജ്യദ്രോഹികളുമായി കമ്പനിമുദ്ര
കുത്തിയിരുന്ന സമരനേതാക്കളുടെ കത്തുകൾ പഴശ്ശിരേഖകളിലുണ്ട്. അവ
കമ്പനിയുടെ തർജമകളേക്കാൾ നല്ല ഉപാദാനങ്ങളാണല്ലോ. അതിനാൽ പഴശ്ശിരേ
ഖകളുടെ പ്രാധാന്യം അനിഷേധ്യമാണ്.

ഗ്രന്ഥസൂചി

കുറുപ്പ്, കെ.കെ.എൻ

1980, പഴശ്ശി സമരങ്ങൾ, തിരുവനന്തപുരം, കേ. ഭാ, ഇൻസ്റ്റി.

1982- ആധുനികകേരളം ചരിത്ര ഗവേഷണപ്രബന്ധങ്ങൾ,
തിരുവനന്തപുരം, കേ.ഭാ.ഇൻസ്റ്റി

1985, History of the Tellicherry Factory (1683-1794), Calicut,
Sandhya Publications

Logan, William

1951, Malabar Maual I, Madras, Charithram Publications

ഗോപാലകൃഷ്ണൻ, പി.കെ

1987, കേരളത്തിന്റെ സാംസ്കാരിക ചരിത്രം, തിരുവനന്തപുരം,
കേ.ഭാ, ഇൻസ്റ്റി.

ശ്രീധരമേനോൻ, ഏ

1990, കേരളചരിത്രം, കോട്ടയം, എൻ. ബി. എസ്.


1. (a) ആ പങ്കാളികളുടെ ഭാഗത്തുനിന്ന് കമ്പനി പിടിച്ചെടുത്ത ചില എഴുത്തുകളുടെ പരിഭാഷയൊഴികെ
മറ്റു യാതൊരു രേഖയും ലഭിച്ചിട്ടില്ല. ലഭിക്കാൻ സാധ്യതയുമില്ല. അപ്പോൾ, പഴശ്ശി സമരങ്ങളുടെ ചരിത്രം
ബ്രിട്ടീഷ് ആധിപത്യത്തിന്റെ ചരിത്രം മാത്രമായി മാറുന്നു. അതായത് വിജിഗീഷുക്കൾ തങ്ങൾക്കു
പരാജയപ്പെടുത്തേണ്ടിയിരുന്ന വർഗ്ഗത്തെപ്പറ്റിനൽകുന്ന വസ്തുതകളെ അടിസ്ഥാനമാക്കിഎഴുതപ്പെടുന്ന
ഏകപക്ഷീയമായ ചരിത്രം. ഈ പരിമിതിയെപ്പറ്റി നാം ആദ്യമേ ബോധവാന്മാരാകേണ്ടിയിരിക്കുന്നു."

പഴശ്ശി സമരങ്ങൾ Pages IX, 126–1980

(b)"കമ്പനിക്കെതിരായ സമരത്തിൽ പങ്കെടുത്ത നാട്ടുകാരുടേയും നേതൃത്വത്തിന്റെയും ഭാഗത്തുനിന്ന്
രേഖകളൊന്നും തന്നെ ലഭിക്കുന്നില്ല. കണ്ടെത്തുവാൻ നടത്തിയ എല്ലാ ശ്രമങ്ങളും ഈ ലേഖകനെ
സംബന്ധിച്ച് വിജയിപ്പിച്ചിട്ടുമില്ല."

ആധുനിക കേരളം- ചരിത്ര ഗവേഷണ പ്രബന്ധങ്ങൾ

Page 9–1982

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/56&oldid=201317" എന്ന താളിൽനിന്ന് ശേഖരിച്ചത്